Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടത് ഒരാൾ അല്ല, ഒരുമിച്ച് യാത്ര ചെയ്തത് പോലീസ് കണ്ടെത്തിയ സത്യം'; സംവിധായകൻ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ താരസംഘടനയായ അമ്മ കൈക്കൊണ്ട നടപടിയെ അടുത്തിടെ നടൻ ദേവൻ വിമർശിച്ചിരുന്നു. നടനോട് തങ്ങൾ നീതി കാണിച്ചില്ലെന്നായിരുന്നു ദേവൻ പറഞ്ഞത്. ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കാൻ പാടില്ലായിരുന്നു. നടനെ കേട്ടില്ല, അദ്ദേഹത്തിന് പറയാനുണ്ടായിരുന്ന കാര്യങ്ങൾ കേട്ടതിന് ശേഷമായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്. ദിലീപ് താരസംഘടനയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നെങ്കിൽ അത് വലിയ ക്ഷീണമായിപ്പോയേനേയെന്നും ദേവൻ പറഞ്ഞു.

ഇപ്പോഴിതാ ദേവന്റെ ഈ വാക്കുകൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. സത്യങ്ങൾ അറിയാതെ ദേവൻ ദിലീപിനെ വെളുപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ചാനലായ ന്യൂസ് ഗ്ലോബിലൂടെ സംവിധായകൻ നടത്തിയ പ്രതികരണം ഇങ്ങനെ

dileeppulsar

'ദേവന്റെ പ്രസ്താവനകളിൽ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചത് നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെളുപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്. എല്ലായിടത്തും വെളിപ്പിച്ച് നടക്കുകയാണ്. സോഷ്യൽ മീഡിയയിൽ കുറെ ഫേക്ക് ഐഡികൾ ഉണ്ടാക്കി വെളിപ്പിക്കൽ തുടരുകയാണ്. പേട്ടൻ സഹായിക്കുന്നു, പേട്ടൻ ഇരിക്കുന്നു, പേട്ടൻ ആ സാത്രീയോട് കാണിക്കുന്ന ബഹുമാനം, ലാലേട്ടനോടൊപ്പം ഇരിക്കുന്നു എന്നിങ്ങനെയൊക്കെയാണ് വാർത്താപ്രചരണങ്ങൾ. ദേവൻ എന്ന തോറ്റ പ്രസിഡന്റ് ഇപ്പോൾ പേട്ടനെ വാഴ്ത്തി പാടുകയാണ്. ഏത് ദേവൻ പറഞ്ഞാലും അതിനകത്ത് ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും.

മുൻപ് ശ്വേത മേനോൻ നടി ആക്രമിക്കപ്പെട്ട കേസിനെ പറഞ്ഞത് ഫ്രയിംഡ് സ്റ്റോറിയാണ്, അതുകൊണ്ട് വിശ്വസിക്കുന്നില്ലെന്നാണ്. ലക്ഷ്മിപ്രിയ എന്ന നടി പേട്ടൻ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ ഓടിച്ചെന്ന് വാരിപ്പുണർന്ന് ഞങ്ങളെല്ലാം കൂടെയുണ്ട് കേട്ടോയെന്ന് പറഞ്ഞു, സങ്കടം സഹിക്കാത്തെ കണ്ണീരണഞ്ഞ നടിയാണവർ. ഫെഫ്കയുടെ പ്രസിഡന്റ് ആയ ബി ഉണ്ണികൃഷ്ണൻ പോലും ഈ കേസ് നടതന്ന് കൊണ്ടിരിക്കെയാണ് പേട്ടനെ വെച്ച് സിനിമ ചെയ്തത്. സിനിമ ചെയ്യലും പണം ഉണ്ടാക്കലുമാണ് ഇവരുടെയൊക്കെ ആവശ്യം. അതിന് വേണ്ടിയാണ് ഇയാളെ ഇപ്പോൾ പിന്തുണയ്ക്കുന്നത്.

തെളിവുകളുടെ കൂമ്പാരങ്ങൾ ഉള്ള കേസാണ്. ദേവന് അറിയാത്ത പല കാര്യങ്ങളും ഉണ്ടാകും ഈ കേസിൽ. ചില കാര്യങ്ങളൊക്കെ ദേവന് കേട്ടുകേൾവി മാത്രമേ കാണൂ. ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടത് ഒരാൾ അല്ല, ഒരുപാട് പേരുണ്ട്. ബാലചന്ദ്രകുമാർ, സാഗർ , മേക്കപ്പ് ആർട്ടിസ്റ്റ്, ഇവരെല്ലാം ഉണ്ടെന്ന് സുനി തന്നെ സമ്മതിച്ചിട്ടുണ്ട്. ദിലീപിന്റെ 27 വോയിസ് ക്ലിപ്പ് ബാലചന്ദ്രകുമാർ പോലീസിന് കൊടുത്തത് കേൾക്കണം, കേൾക്കുമ്പോൾ മനസിലാകും. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും ആക്രമണത്തിന്റെ പൂർണലിഖിത രൂപം കണ്ടെത്തിയത് ദേവന് അറിവുണ്ടോ? ദിലീപിന്റെ പക്കൽ വീഡിയോ എത്തിയെന്നും അത് കണ്ടപ്പോൾ താൻ കേട്ട ശബ്ദം ഇന്നതാണെന്നും ബാലചന്ദ്രകുമാർ വ്യക്തമായി പറഞ്ഞു. ബാലചന്ദ്രകുമാർ, സുനി, അനൂപ് എന്നിവർ ഒരുമിച്ച് യാത്ര ചെയ്തത് പോലീസ് കണ്ടെത്തിയ സത്യമാണ്. ബാലചന്ദ്രകുമാർ ആരോപണം ഉന്നയിച്ചപ്പോൾ പെണ്ണ് കേസിൽ കുടുക്കി, അത് വ്യാജമെന്ന് പിന്നീട് പോലീസ് കണ്ടെത്തി. ആ ചാനൽ ഓണർ കൊല്ലപ്പെട്ടു.

ഓണത്തിന് ബബ്ബബ്ബ എന്ന സിനിമ വരുന്നുണ്ട്. ഇതുവരെ ചെയ്ത സിനിമകളൊക്കെ ബബ്ബബ്ബ ആയിരുന്നു. ഇതിന്റെ ഗതി എന്താകുമെന്ന് അറിയാൻ പാടില്ല, സിനിമയാണ് അതുകൊണ്ട് അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. എന്തായാലും ആ സിനിമയുടെ പ്രമോഷന് വേണ്ടി ഓണത്തിന് ചാനലുകളിലെല്ലാം പേട്ടനെ വെളിപ്പിക്കും. കൂട്ടത്തിൽ മോഹൻലാലും ഉണ്ടല്ലോ. അതാണ് പറയുന്നത് ഈ മണ്ണിൽ ആക്രമിക്കപ്പെട്ടവർക്കല്ല, ആക്രമിച്ചവർക്കാണ് വളമുള്ളത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+