Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് തെറ്റുകാരനല്ല!! കേസില്‍ കുടുക്കാന്‍ ശ്രമം നടന്നു!! കത്ത് വന്നത് മുഖ്യമന്ത്രിക്ക്, അയച്ചത്...

ദിലീപിന്‍റെ അമ്മ സരോജമാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിട്ട് ഒരു മാസം കഴിയവെ മുഖ്യമന്ത്രി പിണറായി വിജയന് താരത്തിന്റെ അമ്മ സരോജം കത്തയച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപ് അഴിക്കുള്ളിലാതയത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിലിയും പിന്നീട് ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ സരോജം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

കത്തില്‍ പറയുന്നത്

കത്തില്‍ പറയുന്നത്

തന്റെ മകനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നാണ് സരോജം മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മകന്‍ നിരപരാധിയാണെന്നും ഇവര്‍ പറയുന്നു.

മുഖ്യമന്ത്രി ഇടപെടണം

മുഖ്യമന്ത്രി ഇടപെടണം

ദിലീപ് നിരപരാധിയായതിനാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും സരോജം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

 മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു ?

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു ?

നേരത്തേ മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നപ്പോള്‍ നേരിട്ടു കാണാന്‍ സരോജം ശ്രമിച്ചതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ അതു നടക്കുകയും ചെയ്തില്ല. ഇതേു തുടര്‍ന്നാണ് അവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നാണ് വിവരം.

ഡിജിപിക്ക് കൈമാറി

ഡിജിപിക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കത്ത് എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് തുടര്‍നടപടികള്‍ക്കായി ഡിജിപിക്കു കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സരോജം ജയിലിലെത്തിയത്

സരോജം ജയിലിലെത്തിയത്

ഈ മാസം 11നാണ് തികച്ചും അപ്രതീക്ഷിതമായി ദിലീപിനെ കാണാന്‍ സരോജം ആലുവ സബ് ജയിലിലെത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് ശരത്തും സരോജത്തിനൊപ്പമുണ്ടായിരുന്നു. വൈകീട്ട് മൂന്നു മണിയോടെയാണ് ഇവര്‍ ജയിലിലെത്തിയത്.

പൊട്ടിക്കരഞ്ഞു

പൊട്ടിക്കരഞ്ഞു

ജയിലില്‍ വച്ചുള്ള ഇരുവരുടെയും കണ്ടുമുട്ടല്‍ കരച്ചിലിന് കാരണമായി. പത്തു മിനിറ്റ് നേരത്തേ കൂടിക്കാഴ്ചയ്ക്കാണ് അനുമതി നല്‍കിയിരുന്നത്. ഉടന്‍ പുറത്തിറങ്ങുമെന്നും കുഴപ്പമൊന്നുമില്ല അമ്മേയെന്നും ദിലീപ് കണ്ണീരോടെ സരോജത്തോട് പറഞ്ഞു. കണ്ണീരൊപ്പിയ അമ്മയെ സാന്ത്വനിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചെങ്കിലും ഇതിനു സാധിച്ചില്ലെന്നുമായിരുന്നു വാര്‍ത്തകള്‍.

കാവ്യയെക്കുറിച്ചും മകളെകുറിച്ചും ചോദിച്ചു

കാവ്യയെക്കുറിച്ചും മകളെകുറിച്ചും ചോദിച്ചു

ഭാര്യ കാവ്യ മാധവനെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചും ദിലീപ് അമ്മയോട് ചോദിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സങ്കടത്താല്‍ ഇതിനു മറുപടി പറയാന്‍ പോലും സരോജത്തിനു സാധിച്ചില്ല.

സരോജം വരാന്‍ കാരണം

സരോജം വരാന്‍ കാരണം

റിമാന്‍ഡില്‍ കഴിഞ്ഞ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ കാണാന്‍ ജയിലിലേക്ക് വരരുതെന്ന് ദിലീപ് സഹോദരനോട് പറഞ്ഞിരുന്നു. അതിനാല്‍ അനൂപ് മാത്രമേ ജയിലില്‍ വന്നിരുന്നുള്ളൂ. എന്നാല്‍ ജയിലിലായി ഒരു മാസം കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സരോജം ജയിലിലേക്ക് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+