• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം; സുപ്രീം കോടതിയിലേക്ക്,'എന്റെ വാദം കേൾക്കാതെ ഉത്തരവിടരുത്'

ദില്ലി; നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ നിർണായക നീക്കം. വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാകില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ജഡ്ജിയെ മാറ്റണം എന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തളളിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇതിനെതിരെ തടസവാദവുമായി സുപ്രീം കോടതിയെ ദിലീപ് സമീപിച്ചിരിക്കുകയാണ്.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

കേസിൽ വിചാരകോടതിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആക്രമിക്കപ്പെട്ട നടിയും സർക്കാരും ഹൈക്കോടതിയിൽ ഉന്നയിച്ചത്. വിചാരണക്കോടതി പക്ഷപാതിത്വത്തോടെ പെരുമാറുന്നു എന്നായിരുന്നു നടി നൽകിയ ഹർജിയിൽ വ്യക്തമാക്കിയത്. വിചാരണ വേളയില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടില്ലെന്നും നടി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

നടിയുടെ വെളിപ്പെടുത്തൽ

നടിയുടെ വെളിപ്പെടുത്തൽ

തന്നെ വിസ്തരിച്ച ദിവസം കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്‍റെ അഭിഭാഷകന്‍ വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ ചോദിച്ചിട്ടും ജഡ്ജി നിശബ്ദയായി നോക്കി നിന്നു. തന്‍റെ പല മൊഴികളും രേഖപ്പെടുത്താന്‍ കോടതി തയ്യാറായില്ല.തന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായെന്നും നടി വെളിപ്പെടപ്തി.

കരയേണ്ടി വന്നുവെന്ന്

കരയേണ്ടി വന്നുവെന്ന്

പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങൾ കേട്ട് പലപ്പോഴും തനിക്ക് കോടതി മുറിയിൽ വെച്ച് കരയേണ്ട സാഹചര്യം ഉണ്ടായി.ചില ചോദ്യങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്ത് രംഗത്ത് എത്തിയപ്പോള്‍ പോലും അവ തടയാന്‍ കോടതി തയ്യാറായില്ലെന്നും നടി ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു.

ഹർജി തള്ളി

ഹർജി തള്ളി

അതേസമയം നടിയുടെ വാദങ്ങൾ ശരിവെയ്ച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയിൽ സർക്കാരും നിലപാടെടുത്തത്. എന്നാൽ വാദങ്ങളെല്ലാം കേട്ട കോടതി പ്രോസിക്യൂഷനും കോടതിയും പരസ്പര വിശ്വാസത്തില്‍ മുന്നോട്ട് പോകണമെന്ന് നിര്‍ദേശിച്ച് നടിയുടേയും സർക്കാരിന്റെയും ഹർജികൾ തളളുകയായിരുന്നു.

 തന്റെ വാദം കേൾക്കണമെന്ന്

തന്റെ വാദം കേൾക്കണമെന്ന്

തുടർന്നാണ് വിചാരണ കോടതിയ്ക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസിൽ തടസവാദം ഉയർത്തി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സർക്കാരിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തന്റെ വാദം കേൾക്കണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വാക്‌സിനുകള്‍ വിജയകരമാകുന്നു; കോവിഡിന്റെ പരിസമാപ്‌തിക്കായി സ്വപനം കണ്ടു തുടങ്ങാമെന്ന്‌ ‌ ലോകാരോഗ്യ സംഘടന

'റാംജീ റാവു സ്പീക്കിംഗിലെ ഗോപാലകൃഷ്ണൻമാർ'; യുഡിഎഫ് നേതാക്കളെ കണക്കിന് ട്രോളി തോമസ് ഐസക്

ഫൈസർ കൊവിഡ് വാക്സിന് അനുമതി നൽകി ബഹ്റൈൻ; ബ്രിട്ടന് പിന്നാലെ

വിചാരണ നടപടി

വിചാരണ നടപടി

അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിന്റെ തടസഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ദിലീപ് കോടതിയിൽ നിലപാടെടുത്തേക്കും.

cmsvideo
  ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam
  സുപ്രീം കോടതിയിൽ

  സുപ്രീം കോടതിയിൽ

  കേസിലെ പ്രധാന സാക്ഷികളുടെയെല്ലാം വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ നിലവിൽ ജഡ്ജിയെ മാറ്റരുതെന്നും ഈ പ്രക്രിയ വീണ്ടും നടത്തേണ്ടി വരുമെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. അതേസമയം ഹൈക്കോടതിയിൽ ഉയർത്തിയ വാദങ്ങൾ തന്നെയാകും സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചേക്കുക.

  ഭാരത ബന്ദ് ഇല്ലാത്ത കേരളം! മോദിയുടെ കോലവും കത്തിക്കില്ലേ? പതിവിന് വിപരീതം... കാരണം എന്ത്? ഉത്തരം സിംപിള്‍

  ഇന്ത്യ വികസിപ്പിച്ച കൊവാക്സിൻ സ്വീകരിച്ച ഹരിയാണ മന്ത്രിക്ക് കൊവിഡ്; മന്ത്രി ആശുപത്രിയിൽ

  'റാംജീ റാവു സ്പീക്കിംഗിലെ ഗോപാലകൃഷ്ണൻമാർ'; യുഡിഎഫ് നേതാക്കളെ കണക്കിന് ട്രോളി തോമസ് ഐസക്

  English summary
  Dileep moves to supreme court against kerala govt in Actress attack case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X