അച്ഛന്റെ ശ്രാദ്ധത്തിനെത്തിയപ്പോള്‍ ആ വാക്ക് ദിലീപ് പാലിച്ചു; എല്ലാം ദിലീപിന്റെ തന്ത്രമോ?
അച്ഛന്റെ ശ്രാദ്ധത്തിനെത്തിയപ്പോള്‍ ആ വാക്ക് ദിലീപ് പാലിച്ചു; എല്ലാം ദിലീപിന്റെ തന്ത്രമോ?
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയില്‍ 56 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമായിരിന്നു അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ജനപ്രിയ നായകന്‍ വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് ആലുവ സബ്ജയിലില്‍ നിന്ന് ദിലീപിനെ പദ്മസരോവരം വീട്ടിലെതതിച്ചത്. കനത്ത സുരക്ഷയിലാണ് ദലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്തത്.
കോടതി മുന്നോട്ടു വച്ച ഉപാധികളില്‍ ഒരു വീഴ്ചയും ഉണ്ടാക്കാതെയായിരുന്നു ദിലീപ് ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. മാധ്യമങ്ങളോട് ഒരുവാക്കു പോലും ദിലീപ് സംസാരിച്ചിരുന്നില്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കോടതി ദിലീപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ചെറു പുഞ്ചിരി മാത്രം
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടക്കാന്‍ ആലുവ സബ് ജയിലില്‍ നിന്ന് വീട്ടിലെത്തിയ ദിലീപ് മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടിയിരുന്നില്ല. ചോദ്യങ്ങളുമായി അടുത്തു കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചെറു പുഞ്ചിരി മാത്രമായിരുന്നു ദിലീപിന്റെ മറുപടി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.

മൊബൈല്‍ ഉപയോഗിക്കുന്നതിന്
ജയില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതിലും ദിലീപ് വീഴ്ച വരുത്തിയിരുന്നില്ല. ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ സിനിമ പ്രവര്‍ത്തകരെയോ സുഹൃത്തുക്കളെയോ വിളിക്കാന്‍ ദിലീപ് ശ്രമിച്ചില്ല.

ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍
അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി് പാലിക്കണമെന്ന കേടതിയുടെ നിര്‍ദേശവും ദിലീപ് അനുസരിച്ചു. ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയില്‍ തന്നെയായിരുന്നു ദിലീപ് ചടങ്ങുകളില്‍ പങ്കെടുത്തത്.

ചെലവ് സ്വയം
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയതിന്റെ ചിലവ് ദിലീപ് തന്നെയാണ് വഹിക്കേണ്ടത്. ഇക്കാര്യം കോടതി വ്യക്തമാക്കിയിരുന്നു. കോടതി മുന്നോട്ടു വച്ച എല്ലാ ഉപാധികളും പാലിച്ചാണ് ദിലീപ് പങ്കെടുത്തത്.

നാല് മണിക്കൂര്‍
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. നാല് മണിക്കൂര്‍ ആണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് കോടതി അനുവദിച്ചത്.

എതിര്‍പ്പുമായി പ്രോസിക്യൂഷന്‍
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനുള്ള ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെ പുറത്തിറക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍, പുറത്തിറക്കിയാല്‍ മാധ്യമങ്ങളോട് സംസാരിക്കും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ എതിര്‍ത്തത്.

മാനുഷിക പരിഗണന
എന്നാല്‍ മാനുഷിക പരിഗണനയിലാണ് ദിലീപിന് താത്കാലിക ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ വാദത്തിന് പിന്നാലെയാണ് ചില ഉപാധികള്‍ കോടതി മുന്നോട്ടുവച്ചത്.












Click it and Unblock the Notifications