കാഞ്ചനമാലയെ സഹായിക്കാന്‍ നടന്‍ ദിലീപെത്തി
കോഴിക്കോട്:എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ആയതോടെ എല്ലാവര്‍ക്കും പറയാനുള്ളത് കാഞ്ചനയെയും മൊയ്തീനെയും കുറിച്ചാണ്. ഇവരുടെ പ്രണയത്തെയും ജീവിത്തെയും കുറിച്ച് എല്ലാവര്‍ക്കും വാ തോരാതെ പറയാനുണ്ട്. സിനിമ വിജയിച്ചപ്പോള്‍ യാഥാര്‍ത്ഥ കാഞ്ചനയെ കാണാന്‍ പലരും മുക്കത്തെത്തി.
ഒടുവില്‍ നടന്‍ ദിലീപും കാഞ്ചനയെ തേടിയെത്തിയിരിക്കുകയാണ്. കാഞ്ചനയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണ് ദിലീപിന്റെ പുറപ്പാട്. ബി.പി മൊയ്തീനു വേണ്ടി ജീവിതം മാറ്റിവെച്ച കാഞ്ചനയ്ക്ക് എല്ലാവിധ സഹായവും നല്‍കാനാണ് ദിലീപ് രംഗത്തെത്തിയത്. വെള്ളിത്തിരയില്‍ കണ്ട ജീവിതവും ഇപ്പോള്‍ കാഞ്ചനയുടെ ജീവിതവും തമ്മില്‍ ഒരുപാട് ദൂരം ഉണ്ട്.

ഇപ്പോഴും കാഞ്ചനയുടെ ജീവിതം വളരെ ദയനീയമാണ്. കാഞ്ചനമാലയുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കാഞ്ചനമാല ഇപ്പോള്‍ കഷ്ടപ്പാടുകളുടെ നടുവിലാണെന്ന് ദിലീപ് അറിയുന്നത്. കാഞ്ചനമാല മൊയ്തീന്റെ സ്മരണയ്ക്കായി ബി.പി മൊയ്തീന്‍ സേവാ മന്ദിര്‍ നടത്തിവരികയാണ്.
കോഴിക്കോട് മുക്കത്തെ അങ്ങാടിക്കടുത്തുള്ള ഒരു ഓല ഷെഡിലാണ് ബിപി മൊയ്തീന്‍ സേവാ മന്ദിര്‍ പ്രവര്‍ത്തിക്കുന്നത്. ഇതറിഞ്ഞ ദിലീപ് സേവാ മന്ദിര്‍ പുതുക്കി പണിയാനും മറ്റുമുള്ള എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഇരുവരും ഉടന്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications