ലാലേട്ടനെ അക്രമിക്കുന്നവരോട് ഒരു വാക്ക്... എതിര്‍ക്കുന്നവരെ എതിര്‍ത്ത് ദിലീപ് ഓണ്‍ലൈന്‍
Recommended Video

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ദിലീപിനേയും മോഹന്‍ലാലിനേയും ന്യായീകരിച്ച് ദിലീപ് ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ദിലീപ് ഓണ്‍ലൈന്‍. ദിലീപിനെ അനുകൂലിച്ച് തിരുമാനം കൈക്കൊണ്ട അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റേത് നട്ടെല്ലുള്ള തിരുമാനമാണെന്നും അതിനെ എതിര്‍ക്കുന്നവര്‍ക്ക് വാഴപ്പിണ്ടി നട്ടെല്ലാണ് ഉള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ദിലീപിനെ നേരെ മാധ്യമങ്ങള്‍ തിരിയുന്നത് ചാനല്‍ റേറ്റിങ്ങ് കൂട്ടാനാണെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെ

ഒരുവാക്ക്
ലാലേട്ടനെ ആക്രമിക്കുന്നവരോട് ഒരു വാക്ക്
ഒരു സ്വകാര്യ സംഘടനയുടെ അധ്യക്ഷൻ എന്ന നിലയിൽ ആ സംഘടനയുടെ നിയമാവലിയുടെ ഉള്ളിൽ നിന്നുകൊണ്ട് ഈ രാജ്യത്തെ നിയമങ്ങൾ ലംഘിക്കാതെ എടുത്ത തീരുമാനം നിങ്ങളെ കൂടി ത്രിപ്തിപെടുത്തണം എന്ന് ഏത് അർത്ഥത്തിൽ ആണ് ആവശ്യപ്പെടുന്നത്?

വാഴപ്പിണ്ടി നട്ടെല്ല്
പൊതുജനങ്ങളെ ബാധിക്കുന്ന നൂറുകണക്കിന് പ്രശ്നങ്ങൾ നമുക്ക് ചുറ്റും ഉള്ളപ്പോൾ അതിനെല്ലാം നേരെ കണ്ണടച്ച് ലാലേട്ടനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതിനു ഒരു കാരണം മാത്രമേ ഉള്ളു, ആദ്യത്തേത് ചെയ്യാൻ നട്ടെല്ല് വേണം രണ്ടാമത്തേതിന് വാഴപ്പിണ്ടി മതി.

പൊതുവിഷയങ്ങള്‍
കേരളം വിഷം നിറഞ്ഞ മീൻ കഴിക്കേണ്ടി വരുമ്പോൾ, ഒരു മഴ പെയ്താൽ റോഡുകൾ കുളം ആകുമ്പോൾ, ദിനം പ്രതി പെട്രോൾ വില വർധിക്കുമ്പോൾ, കെവിനേ പോലെ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ, പോലീസിന് വീഴ്ച തുടർക്കഥ ആകുമ്പോൾ, കുമ്പസാര വിവാദം കൊഴുക്കുമ്പോൾ, അധികാര സ്ഥാനത്തിരിക്കുന്നവർ കയ്യേറ്റങ്ങൾ നടത്തുമ്പോൾ ഒന്നും കാണാത്ത വീറും വാശിയും ആണ് ചില സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും ഇപ്പോൾ കാണിക്കുന്നത്.

കഠിനാധ്വാനത്തിലൂടെ
സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കൂ സർ, അല്ലെങ്കിൽ നിങ്ങൾ ഈ കാണിക്കുന്ന കോപ്രായങ്ങൾ ആരാന്റെ ചിലവിൽ 2 മിനിറ്റ് ചാനലിൽ മുഖം കാണിക്കാൻ നടത്തുന്ന നാടകം ആണെന്ന് ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും. ലാലേട്ടൻ ആയാലും ദിലീപേട്ടൻ ആയാലും ജനങ്ങൾ അംഗീകരിച്ച മറ്റു ഏത് കലാകാരൻ ആയാലും ജനങ്ങളുടെ മനസ്സിൽ ഇടം നേടിയത് കഠിനാധ്വാനത്തിലൂടെ ആണ് അല്ലാതെ ഇതേപോലുള്ള എളുപ്പ വഴിയിലൂടെ അല്ല.

ഐഐവൈഎഫ്
ഇനി ലാലേട്ടന്റെ കോലം കത്തിച്ച AIYF കാരോട് രണ്ടു വാക്ക്. AIYF എന്നൊരു സംഘടന കേരളത്തിൽ ഉണ്ടെന്നു ഇപ്പോൾ ആണ് പലർക്കും മനസ്സിലായത്. AIYF എന്നതിന്റെ പൂർണരൂപം എന്താണെന്നു ഗൂഗിൾ നോക്കാതെ പറയാൻ കഴിയുന്ന എത്ര പേര് ഉണ്ട് നിങ്ങടെ സംഘടനയിൽ?

കോമാളിത്തരം
കേരളത്തിലെ പൊളിഞ്ഞ റോഡുകൾക്കെതിരെ "ധിക്കാരം തീരെ ഇല്ലാത്ത" മന്ത്രിയോട് പ്രതിഷേധിക്കാൻ ഉള്ള നട്ടെല്ലുണ്ടോ? അല്ലെങ്കിൽ കേരളത്തിലെ ജനങ്ങളെ വിഷം നിറഞ്ഞ മീൻ തെറ്റിക്കുന്നത് എന്തിനെന്നു വേണ്ടപെട്ടവരോട് ചോദിയ്ക്കാൻ പറ്റുമോ? ഇതൊന്നും പറ്റില്ലെങ്കിൽ ഈ കോമാളിത്തരം കാണിക്കാതെ അടുത്തുള്ള തോട്ടിൽ പോയി ചൂണ്ടയിട്ട് 4 വിഷം ഇല്ലാത്ത മീനിനെ പിടിച്ചു വീട്ടുകാർക്ക് കൊടുക്ക്.

ചാനല്‍ ജഡ്ജിമാരോട്
അവസാനമായി ചാനൽ ജഡ്ജിമാരോട്
നിങ്ങളുടെ സങ്കടം മനസ്സിലാവും. വേൾഡ് കപ്പ് വന്നതോട് നിങ്ങളുടെ രോക്ഷ പ്രകടനം കാണാനും അജണ്ടകൾ കേൾക്കാനും ജനങ്ങളെ കിട്ടാതായി. ഇതിൽനിന്നു നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്.

ടിആര്‍പി
നിങ്ങടെ പരിപാടികൾ ജനങ്ങൾ ഒരു എന്റർടൈൻമെന്റ് ആയി മാത്രം ആണ് കാണുന്നത്, അതിനു അത്ര വിലയെ കൊടുക്കുന്നുള്ളു. നിങ്ങളെക്കാൾ നല്ല എന്റർടൈൻമെന്റ് ഇപ്പോൾ വേൾഡ് കപ്പ് കൊടുക്കുന്നത് കൊണ്ട് ജനങ്ങൾ അത് കാണുന്നു. നഷ്ടപ്പെട്ട് പോയ TRP കൂട്ടാൻ ദിലീപ് തന്നെ വേണമല്ലോ.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications