ആഷിക് അബു രണ്ടരക്കോടി രൂപ തട്ടിയെടുത്തുവെന്ന്... ദിലീപ് ഓണ്‍ലൈനില്‍ കട്ട കുരുപൊട്ടൽ, പച്ചത്തെറിവിളി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള ആളാണ് ആഷിക് അബു. ആഷിക് അബുവിന്റെ ഭാര്യയും നടിയും ആയ റീമ കല്ലിങ്ങല്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ മുന്‍ര പ്രവര്‍ത്തകരില്‍ ഒരാളും ആണ്.
രാമലീലയുടെ വിജയം ദിലീപ് ജനകീയ കോടതിയില്‍ നേചിയ വിജയം ആണ് എന്നായിരുന്നു കഴിഞ്ഞ ദിവസം സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞത്. അതിനെതിരേയും ആഷിക് അബു രംഗത്തെത്തിയിരുന്നു.
നേരത്തെ തന്നെ ആഷികിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചവരാണ് ദിലീപ് ഓണ്‍ലൈന്‍. അവസാനത്തെ സംഭവം കൂടി ആയപ്പോള്‍ ആരോപണത്തിന്റെ കട്ടിയും കൂടിയിട്ടുണ്ട്. രണ്ടര കോടി രൂപ വെട്ടിച്ചു എന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപ് ഓണ്‍ലൈനിലെ പോസ്റ്റ് ഇങ്ങനെയാണ്.

മിസ്റ്റർ ആഷിഖ് അബൂ
താങ്കൾ കുറെ നാളുകളായി കേരളത്തെ രക്ഷിക്കുവാനും കേരളത്തിലെ ജനതയെ ഉദ്ധരിക്കുവാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു , ഒരു കാര്യം ചോദിച്ചാൽ മറുപടി പറയുവാനുള്ള സമയം കണ്ടെത്തണം- ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

വണ്‍ എം ടു- 10 കോടി രൂപ
അബുദാബിയിലുള്ള റഹ്‌മാൻ എന്നൊരു വ്യക്തി താങ്കളെ വിശ്വസിച്ച് ദുബായിൽ വൺ എം ടു എന്നൊരു പ്രൊഡക്ഷൻ സ്റ്റുഡിയോ 10 കോടിക്ക് മേലെ ചിലവിൽ ആരംഭിക്കുകയും പിന്നീട് കമ്പനിയുടെ മൂലധനത്തിലേക്കായി നൂറു കണക്കിന് പാവപ്പെട്ട ചെറുപ്പക്കാരുടെ പക്കൽ നിന്നും ലാഭം കൊടുക്കാം എന്ന പേരിൽ കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ആ പണം കൊണ്ട് '' മഹേഷിന്റെ പ്രതികാരം '' എന്നൊരു സിനിമ താങ്കളുടെ പേരിൽ നിർമ്മിക്കുകയും ചെയ്തു .

പൊരിവെയിലില്‍ പണിയെടുക്കുന്നവരുടെ
50 ഡിഗ്രി ചൂടിൽ സൂപ്പർമാർക്കറ്റുകളും ചായക്കടകളിലും പണിയെടുത്ത് ഉണ്ടാക്കിയ പണമാണ് ആ പാവങ്ങൾ താങ്കളെ വിശ്വസിച്ച് ഏൽപ്പിച്ചത് .

നാലരക്കോടി രൂപ
ഏകദേശം നാലരക്കോടി രൂപയാണ് താങ്കൾ ആ സിനിമക്കായി കൈപ്പറ്റിയത് . സിനിമക്ക് ഏകദേശം രണ്ടരക്കോടിയെ ചിലവായുള്ളൂ എന്നാണ് അറിയുവാൻ കഴിഞ്ഞത് .

ഫോണ്‍ കോളുകള്‍ പോലും
പതിനൊന്ന് കോടിയോളം ലാഭം കൊയ്ത ആ സിനിമയുടെ പോസ്റ്ററിലോ സ്‌ക്രീനിലോ യഥാർത്ഥ നിർമ്മാതാക്കളുടെ പേരുകൾ വെച്ചില്ല എന്ന് മാത്രമല്ല അവരുടെ മുടക്കുമുതലോ ലാഭമോ തിരിച്ചുകൊടുക്കുവാൻ താങ്കൾ തയാറായില്ല . അവരുടെ ഫോൺ കോളുകൾ വരെ ഇപ്പോൾ താങ്കൾ അവഗണിക്കുകയാണ് .

ധൈര്യം അതാണ്
അവരുടെ പേരിലല്ല എഗ്രിമെന്റ് എഴുതിയത് എന്നതാണ് താന്കളുടെ ധൈര്യം എന്നറിയാം . പക്ഷെ അവരെല്ലാം കൂടെ താങ്കളുടെ വീട്ടുപടിക്കലേക്ക് മാർച്ച് ചെയ്താൽ താങ്കൾക്ക് തത്കാലം രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് അവരെ അടിച്ചോടിക്കാം .അവരെല്ലാം ചേർന്ന് മാണിസാറിന് കത്തെഴുതിയാലും താങ്കൾക്ക് ഒരു ചുക്കും സംഭവിക്കില്ല . പക്ഷെ അവരുടെ കണ്ണീർ താങ്കളെ വേട്ടയാടും എന്നത് തീർച്ച .
ഫോട്ടോ സഹിതം
ഈ ആരോപണങ്ങള്‍ക്ക് തെളിവ് എന്ന രീതിയില്‍ ഒരു ഫോട്ടോയും ഫേസ്ബുക്ക് പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്.

പച്ചത്തെറിവിളി
ദിലീപ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആഷിക് അബുവിന് പച്ചത്തെറി വിളിയാണ്. കേട്ടാല്‍ അറക്കുന്ന തെറികളാണ് പലരും എഴുതി വച്ചിരിക്കുന്നത്.












Click it and Unblock the Notifications