വാവക്കിട്ട് പണിതത് കാവ്യനീതി: യുഎപിഎ കേസില്‍ സജിത മഠത്തിലിനോട് 'പക' വീട്ടി ദിലീപ് ഓണ്‍ലൈന്‍
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ നടി സജിത മഠത്തിലിനെ പരിഹസിച്ച് ദിലീപ് ഓണ്‍ലൈന്‍. കൊച്ചിയില്‍ നടിക്കെതിരെ നടന്ന ലൈംഗികാക്രമണത്തില്‍ പ്രതിയായ ദിലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സജിത മഠത്തിലിന്‍റെ ബന്ധുവാണ് അറസ്റ്റിലായ അലന്‍ എന്നതാണ് ദിലീപ് ഒണ്‍ലൈന്‍റെ പരിഹാസത്തിന് കാരണം.

അലനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഏറെ വികാരഭരിതമായ ഒരു കുറിപ്പ് സജിത മഠത്തില്‍ പങ്കുവെച്ചിരുന്നു. ഇതിനേയും ചാനല്‍ ചര്‍ച്ചയില്‍ നടി പറഞ്ഞ വാക്കുകളേയും പരിഹസിച്ചുകൊണ്ടാണ് ദിലീപ് ഓണ്‍ലൈന്‍ രംഗത്ത് വന്നിരിക്കുന്നത്.
ദിലീപ് ഓണ്‍ലൈന്‍റെ ഫേസ്ബുക്കിലൂടെ വന്ന കുറിപ്പ് ഇങ്ങനെ..
അല്ല സജിത ചേച്ചി, ഇങ്ങിനെയല്ലല്ലൊ നടിയാക്രമണക്കേസിൽ ചേച്ചി പറഞ്ഞത്. കേരളാ പോലീസ് സാഹസീകരായിരുന്നല്ലൊ അന്ന്. ചേച്ചി കണ്മുന്നിൽ കണ്ടതു പോലയല്ലെ അന്ന് ചാനൽ തിണ്ണകൾ നിരങ്ങി സമർത്ഥിച്ചിരുന്നത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം "വാവ" യ്ക്കിട്ടായപ്പൊ കണ്ണീർ. ദിലീപിനെ കുടുക്കാൻ കഥയുണ്ടാക്കിയ പോലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട് പണിതത് കാവ്യനീതിയാണ് ചാച്ചി... കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ് ഡൽഹിയിലും കിട്ടും.












Click it and Unblock the Notifications