Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ കുടുംബ ചരിത്രം നോക്കാതെ സിനിമ എടുത്തവർ; 'ഉദാഹരണം സുജാത'യെ 'കൊട്ടി' ദിലീപ് ഓൺലൈൻ!

'ഉദാഹരണം സുജാത' എന്ന മഞ്ജുവാര്യർ ചിത്രം എല്ലാവരും കാണമെന്ന് അഭ്യർത്ഥിച്ച് ദിലീപ് ഓൺലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ കുറെ ദിവസങ്ങളായി ദിലീപിനെ താറടിക്കാൻ മാത്രം ശ്രമിച്ചു കൊണ്ടിരുന്ന ചില മാധ്യമങ്ങളുടെയും സിനിമ പ്രവർത്തകരുടെയും ദിലീപിനെ എതിർക്കാൻ മാത്രം ഉണ്ടാക്കിയ വനിതാ സംഘടനയുടെയും വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളി എന്നറിയുന്നതിൽ സന്തോഷം അറിയിച്ച് ദിലീപ് ഓൺലൈൻ എഫ്ബി പോസ്റ്റ്.

മറ്റൊന്ന് കൂടി പറയട്ടെ. രാമലീലക്കൊപ്പം ഇറങ്ങിയ 'ഉദാഹരണം സുജാത' ഒരു നല്ല ചിത്രാമാണെങ്കിൽ അതിന് നേരെ സിനിമാ പ്രേമികളായ നമ്മള്‍ കണ്ണടക്കരുത് . കേരളത്തിലെ നല്ലവരായ പ്രേക്ഷകരോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാൻ ഉള്ളത് നിങ്ങൾ ആ സിനിമയും കണ്ടു വിജയിപ്പിക്കണം എന്നാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഗൂഡാലോചന ആരോപണം

ഗൂഡാലോചന ആരോപണം

ദിലീപേട്ടനോടുള്ള ഇഷ്ടം കാരണം ദിലീപേട്ടന് എതിരെ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ സിനിമ കാണാതിരിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫെമിനിസ്റ്റ് എഴുത്തുകാർ

ഫെമിനിസ്റ്റ് എഴുത്തുകാർ

അതോടൊപ്പം ചില ഫെമിനിസ്റ്റ് എഴുത്തുകാർ രാമലീല റിലീസ് ആകുന്ന ദിവസം "കലാ ബോധം" ഉള്ളവർ കരിദിനം ആചരിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. അവരും ഇപ്പോൾ മറുപടി ഇല്ലാത്ത അവസ്ഥയിൽ ആണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രാമലീല ദിലീപിന്റെ മാത്രം പടമല്ല

രാമലീല ദിലീപിന്റെ മാത്രം പടമല്ല

റിലീസിന് മുന്നേ ഞങ്ങൾ പറഞ്ഞത് ഇപ്പോളും ആവർത്തിക്കുന്നു. ഇത് ദിലീപേട്ടന്റെ മാത്രം സിനിമയല്ല. ഇതിൽ ക്യാമറക്കു മുന്നിലും പിന്നിലും ഒരുപാട് പേര് പ്രവർത്തിച്ചിട്ടുണ്ട്. ഇത് അവരുടെയും കഠിനാധ്വാനത്തിന്റെ ഫലം ആണെന്നും ദിലീപ് ഓൺ‌ലൈൻ പറയുന്നു.

കുടുംബ ചരിത്രം നോക്കാതെ കോടികൾ മുടക്കി

കുടുംബ ചരിത്രം നോക്കാതെ കോടികൾ മുടക്കി

ഫാന്റം പ്രവീൺ എന്ന കഴിവുള്ള ഒരു നവാഗത സംവിധായകന്റെ ചിത്രം ആണ് അത്. മുഖ്യ വേഷം ചെയ്തവരുടെ കുടുംബ ചരിത്രം നോക്കാതെ കോടികൾ ഇറക്കിയ നിർമാതാക്കൾ ആയ മാർട്ടിൻ പ്രക്കാട്ടിന്റെയും ജോജുവിന്റെയും സിനിമ ആണ് അത്.

സിനിമ തകർക്കരുത്

സിനിമ തകർക്കരുത്

അറിഞ്ഞിടത്തോളം ഒരു അമ്മക്ക് മകളോടുള്ള സ്നേഹം തുറന്നു കാട്ടുന്ന ചിത്രം ആണ് അത്. പ്രധാന വേഷം ചെയ്തവരുടെ യഥാർത്ഥ ജീവിതവും ആയി താരതമ്യം ചെയ്തു ആ സിനിമയെ തകർക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം

ഉദാഹരണം സുജാത എന്ന സിനിമ കണ്ട് വിജയിപ്പിക്കണം എന്ന് പറയുമ്പോഴും ദിലീപിന്റെ കട്ട് ഔട്ടിൽ മലയിടുന്നത് എത്തി നോക്കുന്നത് എത്തിനോക്കുന്ന 'സുജാത'യുടെ ഫോട്ടോ ആണ് പോസ്റ്റിൽ കൊടുത്തിരിക്കുന്നത് എന്നതാണ് രസകരമായ സംഭവം. 'ഉദാഹരണം സുജാത' എന്ന സിനിമയെ കളിയാക്കികൊണ്ട് ദിലീപ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ചിത്രമാണ് പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+