Get Updates
Get notified of breaking news, exclusive insights, and must-see stories!

അവള്‍ തലയുയർത്തി തന്നെ ദിലീപിനൊപ്പം നിന്നു, മാധ്യമങ്ങൾക്ക് തിരിച്ചടിയെന്ന് ... മഞ്ജുവിനും കൊട്ട്

കൊച്ചി: ദിലീപ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്ത് ഒരു പ്രശ്‌നവും ഇല്ലാതെ തിരിച്ച് പോയത് മാധ്യമങ്ങള്‍ക്ക് തിരിച്ചടിയായി എന്നാണ് ദിലീപ് ഫാന്‍സിന്റെ നേതൃത്വത്തില്‍ ഉള്ള ദിലീപ് ഓണ്‍ലൈന്‍ പറയുന്നത്. കൂവലും രോഷപ്രകടനങ്ങളും ഒക്കെ പ്രതീക്ഷിച്ചാണ് മാധ്യമങ്ങള്‍ വന്നത് എന്നാണ് അവരുടെ ആക്ഷേപം.

നിര്‍ണായക ദിനത്തില്‍ ആരാധകരും ദിലീപിനെ പിന്തുണയ്ക്കുന്നവരും സംയമനം പാലിച്ചുവെന്നും എല്ലാവരോടും നന്ദി പറയുന്നു എന്നും ദിലീപ് ഓണ്‍ലൈന്‍ പറയുന്നുണ്ട്.

ദിലീപിന്റെ മകളെ പ്രശംസിക്കാനും ദിലീപ് ഓണ്‍ലൈന്‍ മറന്നില്ല.

ദിലീപേട്ടന്‍ തിരിച്ചെത്തി

ദിലീപേട്ടന്‍ തിരിച്ചെത്തി

അച്ഛന്റെ ശ്രാദ്ധകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ദിലീപേട്ടന്‍ ജയിലില്‍ തിരിച്ചെത്തിയെന്നാണ് ദിലീപ് ഓണ്‍ലൈന്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കാവ്യയുടെ ബന്ധുക്കളും

കാവ്യയുടെ ബന്ധുക്കളും

ദിലീപിന്റേയും കാവ്യയുടേയും വീട്ടുകാര്‍ ശ്രാദ്ധത്തിന്റെ ചടങ്ങില്‍ പങ്കെടുത്തു എന്നും പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.

നിര്‍ണായക ദിനത്തില്‍

നിര്‍ണായക ദിനത്തില്‍

നിര്‍ണായകമായിരുന്നു ഇന്നത്തെ ദിവസം എന്നതാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന മറ്റൊരു കാര്യം. എന്നിട്ടും ദിലീപ് ആരാധകരും ദിലീപിനെ പിന്തുണയ്ക്കുന്നവരും സംയമനം പാലിച്ചു എന്നും പറയുന്നു.

മാധ്യമങ്ങള്‍ക്ക് പഴി

മാധ്യമങ്ങള്‍ക്ക് പഴി

കൂവലും പ്രതിഷേധവും എല്ലാം പ്രതീക്ഷിച്ച മാധ്യമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് കിട്ടിയത് എന്നാണ് ആക്ഷേപം. എന്നാല്‍ മാധ്യമങ്ങള്‍ അല്ല, പ്രോസിക്യൂഷന്‍ ആയിരുന്നു ഇത്തരം സംഭവങ്ങള്‍ സംശയിച്ചിരുന്നത് എന്നതാണ് വസ്തുത.

തലയുയര്‍ത്തി മകൾ

തലയുയര്‍ത്തി മകൾ

ഇതിനിടയിലും എല്ലാവരും ശ്രദ്ധിച്ച ഒരു മുഖം ഉണ്ടായിരുന്നു എന്ന് പറഞ്ഞാണ് ദിലീപിന്റെ മകളെ പ്രകീര്‍ത്തിച്ച് തുടങ്ങുന്നത്. തലയുയര്‍ത്തിത്തന്നെ അച്ഛന്റെ കൂടെ നിന്നു, ആരുടെ മുന്നിലും തോല്‍ക്കില്ല എന്ന മുഖഭാവത്തോടെ എന്നാണ് മകളെ കുറിച്ച് പറയുന്നത്.

പക്വതിയില്ലെന്ന് പറയുന്നവര്‍

പക്വതിയില്ലെന്ന് പറയുന്നവര്‍

നിനക്കാണോ കുഞ്ഞേ ബുദ്ധിയില്ല, പക്വതയില്ല എന്ന് ഒക്കെ ചിലര്‍ വിളിച്ച് കൂവുന്നത് എന്നാണ് അടുത്ത ചോദ്യം. മകൾ കാണിക്കുന്ന ധൈര്യം ദിലീപിന് നല്‍കുന്ന ശക്തി വളരെ വലുതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ദിലീപ് ഓണ്‍ലൈന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിന് പിന്തുണയര്‍പ്പിച്ച് ഒരുപാട് കമന്റുകളും വരുന്നുണ്ട്.

അമ്മ വളര്‍ത്തിയ കുട്ടിയല്ല

അമ്മ വളര്‍ത്തിയ കുട്ടിയല്ല

തളര്‍ന്നുപോകാന്‍ കുഞ്ഞിന്റെ അമ്മ വളര്‍ത്തിയ കൊച്ചല്ല മീനാക്ഷി എന്നാണ് ഒരു കമന്റ്. പുലിക്കുട്ടിയായ അച്ഛന്റെ സ്‌നേഹമയിയായ അമ്മ വളര്‍ത്തിയ നല്ല മന:ശക്തിയുള്ള കുട്ടിയാണ് മീനാക്ഷി. അങ്ങനെയുള്ള മീനാക്ഷിയെ ആര്‍ക്കും തളര്‍ത്താന്‍ പറ്റില്ലെന്നാണ് കമന്റില്‍ പറയുന്നത്.

കട്ട സപ്പോര്‍ട്ട്

കട്ട സപ്പോര്‍ട്ട്

ദിലീപിന് മാത്രമല്ല, മകള്‍ക്കും കട്ട സപ്പോര്‍ട്ട് ആണ് ഫാന്‍സിന്റെ വക. അത്തരത്തിലുള്ള കമന്റുകളാണ് അധികവും വരുന്നത്. മടങ്ങി വന്ന് തിരിച്ചടിക്കണം എന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്.

എല്ലാവര്‍ക്കും ബാധകമല്ലേ

മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല എന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നും ഒക്കെ ആയിരുന്നു ദിലീപിനുള്ള കര്‍ശന നിര്‍ദ്ദേശം. മറ്റുള്ളവര്‍ക്കൊന്നും ഈ നിയമം ബാധകമല്ലേ എന്നും ചോദിക്കുന്നുണ്ട് ദിലീപ് ഓണ്‍ലൈന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+