കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിക്കെതിരെ ദിലീപ് ഓണ്‍ലൈന്‍.... അപവാദം പ്രചരിപ്പിക്കുന്നു... ദിലീപായത് കൊണ്ട് എന്തും പറയരുത്

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത സംഭവം വന്‍വിവാദമായിരുന്നു. ഇതില്‍ പ്രതിരോധത്തിലായെങ്കിലും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം നടത്തി സംഘടനയുടെ രക്ഷയ്‌ക്കെത്തുകയും ചെയ്തു. ഇപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളാണ് ഏറ്റവും ചര്‍ച്ചാ വിഷയമാവുന്നത്. ഡബ്ല്യുസിസി പറഞ്ഞത് മുഴുവന്‍ കള്ളമാണോ ഇനി മോഹന്‍ലാലാണോ കള്ളം പറയുന്നത് എന്നാണ് സംശയം. പക്ഷേ മോഹന്‍ലാലിന്റെ പ്രസ്താവനകളെ കൂട്ടുപിടിച്ച് ദിലീപ് ഓണ്‍ലൈനും മെന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്തെത്തിയിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടിക്കും ഡബ്ല്യുസിസിക്കും എതിരെ വിഷം ചീറ്റിയാണ് ഇവരുടെ വരവ്. നടി മുമ്പ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇവര്‍ സംശയത്തോടെയാണ് വീക്ഷിച്ചത്. ദിലീപിനെതിരെ നടി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന ധ്വനിയോടെയാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രസ്താവനകള്‍ നടിക്കും അവരുടെ സംഘത്തിനും ഉള്ള മറുപടിയാണെന്നാണ് ഇവരുടെ വാദം.

ദിലീപ് കുറ്റക്കാരനാണോ

ദിലീപ് കുറ്റക്കാരനാണോ

മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഒരിക്കല്‍ പോലും നടിയുടെ വാദങ്ങള്‍ കള്ളമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ നടിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ് ഫാന്‍സ് വെട്ടുകിളികളുടെ ചോദ്യങ്ങള്‍. ദിലീപേട്ടനെ ലാലേട്ടന്‍ പിന്തുണച്ചെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നുമാണ് ഇവരുടെ വാദം. നടിക്കൊപ്പമാണെന്നും എന്നാല്‍ നിരപരാധിത്വം തെളിയുന്നത് വരെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കില്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

നടിയുടെ കത്ത്

നടിയുടെ കത്ത്

അമ്മ തനിക്കെതിരെ ആക്രമണമുണ്ടായിട്ടും കൂടെ നിന്നില്ലെന്ന് കാണിച്ചായിരുന്നു നടി രാജിക്കത്ത് നല്‍കിയത്. ഇവര്‍ക്കൊപ്പം മറ്റ് നാല് നടിമാരും രാജിക്കത്ത നല്‍കിയിരുന്നു. ഇത് മോഹന്‍ലാല്‍ തള്ളിയിരുന്നു. രണ്ടുപേരാണ് രാജിക്കത്ത് നല്‍കിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണോ എന്ന് ഇപ്പോഴും അറിയാത്തത് കൊണ്ടാണ് മോഹന്‍ലാല്‍ ദിലീപിനെ പിന്തുണച്ചെതന്നാണ് സോഷ്യല്‍ മീഡിയ ഫാന്‍സിന്റെ വാദം.

ഫേസ്ബുക്ക് പേജിലൂടെ എന്തും വിളിച്ച് പറയാം

ഫേസ്ബുക്ക് പേജിലൂടെ എന്തും വിളിച്ച് പറയാം

നടിക്കെതിരെ മോശമായ രീതിയിലാണ് ദിലീപ് ഓണ്‍ലൈന്‍ സംസാരിച്ചത്. ഒരു ഫേസ്ബുക്ക് പേജ് സ്വന്തമായി ഉണ്ടെങ്കില്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്തും വളിച്ച് പറയാം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അതില്‍ സത്യത്തിന്റെ അംശം അല്‍പം പോലും ഇല്ലെങ്കിലും മുന്‍നിര മാധ്യമങ്ങളുടെ പിന്തുണയോടെ ഇങ്ങനെ ഉള്ള കള്ളങ്ങള്‍ സത്യങ്ങള്‍ ആക്കി ജനങ്ങളുടെ മനസില്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ശ്രമം ആണ് നടക്കുന്നതെന്നും ദിലീപ് ഓണ്‍ലൈന്‍ ആരോപിക്കുന്നു.

രാജിയിലും സംശയം

രാജിയിലും സംശയം

ആക്രമിക്കപ്പെട്ട നടിയുടെ രാജിയിലും ഇവര്‍ സംശയം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ ഇട്ട ഒരു പോസ്റ്റില്‍ ഒരു നടി ദിലീപിനെതിരെ ചില കാര്യങ്ങളില്‍ പറഞ്ഞിരുന്നു. അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതരായ നടനെ അമ്മയിലേക്ക് തിരിച്ചെടുത്തത് കൊണ്ടല്ല ഈ തീരുമാനം. ഇതിന് മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും ഇവര്‍ രാജിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ലാലേട്ടന്‍ പറഞ്ഞതോടെ നടിയും ഡബ്ല്യുസിസിയും വെറും നുണ പറയുകയാണെന്നും ഇവര്‍ പറയുന്നു.

ദിലീപായത് കൊണ്ട് എന്തും പറയാമോ?

ദിലീപായത് കൊണ്ട് എന്തും പറയാമോ?

ഈ നടി ദിലീപേട്ടന് എതിരെ അങ്ങനെ ഒരു പരാതി നല്‍കിയിട്ടില്ല എന്ന് അമ്മ പ്രസിഡന്റ് ലാലേട്ടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ദിലീപേട്ടന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നും താന്‍ പരാതിപ്പെട്ടു എന്നും തെറ്റായ ആക്ഷേപം ഉന്നയിക്കാന്‍ കാരണം, മറുവശത്ത് ദിലീപ് ആയത് കൊണ്ട് എന്തും പറയാമോ എന്നും ഇവര്‍ ചോദിക്കുന്നു. നടി ദിലീപിനോടുളള വ്യക്തി വിദ്വേഷത്തിലാണ് ആരോപണങ്ങളെല്ലാം ഉന്നയിച്ചതെന്നാണ് ഇവര്‍ പറയുന്നത്.

ഡബ്ല്യുസിസിയും നുണ പറയുന്നു

ഡബ്ല്യുസിസിയും നുണ പറയുന്നു

നടിക്ക് പിന്തുണ അറിയിച്ച് മറ്റ് മൂന്ന് പേരും അമ്മയില്‍ നിന്ന് രാജിവെച്ചു എന്നാണ് മാധ്യമങ്ങള്‍ ഉച്ചത്തില്‍ ആഘോഷിച്ചത്. പക്ഷേ ആകെ രാജിക്കത്ത ാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് ലാലേട്ടന്‍ പറഞ്ഞതോടെ നുണകളെല്ലാം നൈസായി പൊളിഞ്ഞിരിക്കുകയാണ്. അപ്പോള്‍ രാജിവെച്ചു എന്ന് ഡബ്ല്യുസിസി അംഗങ്ങളും നടിയും കൊട്ടിഘോഷിച്ചത് എന്തിനായിരുന്നുവെന്നും ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു. അതായത് നടിയെ ആക്രമിക്കാന്‍ ദിലീപ് നല്‍കിയ ക്വട്ടേഷന്‍ വരെ തട്ടിപ്പാണെന്ന് ഇവരുടെ പോസ്റ്റില്‍ പറയാതെ പറയുന്നുണ്ട്.

കണ്ടം വഴി ഓടിക്കോ

കണ്ടം വഴി ഓടിക്കോ

മോശം കമന്റുകളുമാണ് ഇവരുടെ പോസ്റ്റില്‍ ഡബ്ല്യുസിസിക്കെതിരെ ഉണ്ടായിട്ടുള്ളത്. പച്ചയ്ക്ക് പറഞ്ഞാല്‍ ഡബ്ല്യുസിസിയോട് കണ്ടം വഴി ഓടിക്കോന്നു ലാലേട്ടന്‍. ജനങ്ങള്‍ കൊച്ചമമ്മാര്‍ക്ക് എതിരാണ് എന്ന് നേരത്തെ മൈ സ്‌റ്റോറിയിലൂടെ പറഞ്ഞു. ഇപ്പോള്‍ ലാലേട്ടന്‍ മാധ്യമങ്ങളെയും ഓടിച്ചു. അതേസമയം ഇതിന് ഡബ്ല്യുസിസി ഏത് നിമിഷവും നല്‍കാമെന്നും എന്തും പെരുപ്പിച്ച് കാണിക്കുന്നതാണ് അവരുടെ ശൈലിയെന്നും കമന്റില്‍ പറയുന്നു. ബ്രേക്കിങ് ന്യൂസ് പ്രതീക്ഷിച്ച് വന്നവര്‍ ലാലേട്ടന്‍ ഷോക്കിങ് ന്യൂസ് കൊടുത്തു എന്നാണ് വേറൊരു കമന്റ്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം... പക്ഷേ നടനൊപ്പവുമാണ്, ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയെന്ന് മോഹന്‍ലാല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം... പക്ഷേ നടനൊപ്പവുമാണ്, ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയെന്ന് മോഹന്‍ലാല്‍

തിലകനുമായി നല്ല ബന്ധമുണ്ടായിരുന്നു... അക്കാര്യം ഇനി എന്ത് ചര്‍ച്ച ചെയ്യാനാണെന്ന് മോഹന്‍ലാല്‍തിലകനുമായി നല്ല ബന്ധമുണ്ടായിരുന്നു... അക്കാര്യം ഇനി എന്ത് ചര്‍ച്ച ചെയ്യാനാണെന്ന് മോഹന്‍ലാല്‍

English summary
dileep online trolls wcc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X