10 ലക്ഷം രൂപ വാങ്ങി, സന്ധ്യയെ ബന്ധപ്പെടുമെന്ന് പറഞ്ഞു... ബാലചന്ദ്ര കുമാറിനെ കുരുക്കാന്‍ ദിലീപ്
കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ് ദിലീപ് കേസ് വീണ്ടും ചര്‍ച്ചയാക്കിയത്. ദിലീപിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് സംവിധായകന്‍ ആദ്യം മാധ്യമങ്ങളോടും പിന്നീട് അന്വേഷണ സംഘത്തോടും പറഞ്ഞത്. ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് ഇത് നയിച്ചു. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് കേസ്.
നടി ആക്രമിക്കപ്പെട്ട കേസിന് പുറമെയാണിത്. തന്റെ ആരോപണങ്ങള്‍ക്ക് ബലമേകുന്ന ചില ശബ്ദ രേഖകളും തെളിവുകളും ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് സാധ്യത കണ്ട് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടി. ജാമ്യ ഹര്‍ജി ഹൈക്കോടതിയിലെത്തിയ വേളയില്‍ ബാലചന്ദ്ര കുമാറിനെതിരെ ദിലീപ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്....

പല തവണയായി ബാലചന്ദ്ര കുമാര്‍ തന്നില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസുണ്ടായത് 2017ലാണ്. അതേ വര്‍ഷം ജയില്‍ മോചിതനായ ശേഷം വീട്ടില്‍ വച്ച് ദിലീപ് അന്വേഷണ സംഘത്തിനെതിരെ ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. ഇത്രയും കാലം അന്വേഷണ സംഘത്തിലെ ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു.

നാല് വര്‍ഷത്തിന് ശേഷമാണ് ബാലചന്ദ്ര കുമാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തന്നില്‍ നിന്ന് 10 ലക്ഷം രൂപ ബാലചന്ദ്ര കുമാര്‍ വാങ്ങിയിട്ടുണ്ട്. ജയിലില്‍ നിന്ന് ഇറക്കാന്‍ ഇടപെട്ടു എന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. കൂടാതെ സിനിമ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍മാണത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ ഭീഷണി മുഴക്കിയെന്നും ദിലീപ് പറയുന്നു.

സിനിമ പ്രഖ്യാപിച്ചില്ലെങ്കില്‍ സന്ധ്യയെ ബന്ധപ്പെടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി. ഇതിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങളുണ്ട്. അന്വേഷണ സംഘത്തിനെതിരെ ഗൂഢാലോചന നടത്തിയത് റെക്കോഡ് ചെയ്തുവെന്ന് പറയുന്നത് സാംസങ് ടാബിലാണ്. സംഭാഷണം പിന്നീട് ലാപ്‌ടോപിലേക്ക് പകര്‍ത്തിയെന്നും ടാബ് നഷ്ടമായി എന്നും പറയുന്നു. ബാലചന്ദ്ര കുമാര്‍ പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.

കേസ് കെട്ടിച്ചമച്ചതാണ്. ദിലീപിനോടുള്ള വൈരാഗ്യമാണ് കേസെടുക്കാന്‍ കാരണം. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ കേസ്. ബാലചന്ദ്ര കുമാര്‍ പറയുന്നത് ആരൊക്കെയോ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് ശേഷമാണ് തനിക്കെതിരെ പുതിയ കേസ് എടുത്തതെന്നും ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനാവശ്യമായി പ്രതി ചേര്‍ത്തതാണ്. കള്ളക്കേസില്‍ കുടുക്കിയവരെ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് പറഞ്ഞു. അതൊരു സ്വാഭാവിക പ്രതികരണമാണ്. ഗൂഢാലോചനയായി കണക്കാക്കാനാകില്ല. ശാപവാക്കുകളായി കണ്ടാല്‍ മതിയെന്നും ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ള വാദിച്ചു.

അതേസമയം, ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് തീരുമാനം എടുത്തില്ല. ജാമ്യ ഹര്‍ജി തള്ളുകയോ ജാമ്യം അനുവദിക്കുകയോ ചെയ്തില്ല. പകരം ജാമ്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ വേണ്ടി മാറ്റിവച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദിലീപും മറ്റു പ്രതികളും അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Recommended Video

മൂന്ന് ദിവസം രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെ ദിലീപിനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കി. ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. അറസ്റ്റ് ഒഴിവാക്കണമെന്നും വാദിച്ചു. ഏത്ര ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ദിലീപ് വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.












Click it and Unblock the Notifications