അമേരിക്കന്‍ ഷോയില്‍ ദിലീപ് അന്നു കാണിച്ചത്!! അന്നത്തെ നാടകം...എല്ലാം പാളി...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപ് തനിക്ക് ഇതു പങ്കില്ലെന്നു തെളിയിക്കാന്‍ നേരത്തെയൊരു ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അവസാനമായി ദിലീപും സംഘവും അമേരിക്കയില്‍ നടത്തിയ സ്റ്റേജ് ഷോയിലായിരുന്നു ഇത്. അതേസമയം, കേസില്‍ കൂടുതല്‍ പേരെ പോലീസ് പ്രതികളാക്കിയെക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നാദിര്‍ഷാ, അപ്പുണ്ണി എന്നിവരെക്കൂടാതെ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും കേസില്‍ പ്രതിയാക്കാന്‍ സാധ്യതയുണ്ട്. അനൂപിന് സംഭവത്തില്‍ പങ്കുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. ചിലരുടെ നിര്‍ണായക മൊഴികളാണ് അനൂപിനെ കുടുക്കിയത്.

ഇതാണ് പറ്റിയ സമയം!! സുനിലിനെ ഓര്‍മിപ്പിച്ചത്...അന്നു രാത്രി അയാള്‍ പരിഭ്രാന്തനായി കാറില്‍ പാഞ്ഞു !!

 അമേരിക്കയിലെ സ്റ്റേജ് ഷോ

അമേരിക്കയിലെ സ്റ്റേജ് ഷോ

ദിലീപ് അവസാനമായി നടത്തിയ സ്റ്റേജ് ഷോയായിരുന്നു അമേരിക്കയിലേത്. വിവാഹ ശേഷം കാവ്യാ മാധവനും ദിലീപിനൊപ്പം സംഘത്തില്‍ ഉണ്ടായിരുന്നു.

കേസ് കത്തി നില്‍ക്കുന്ന സമയം

കേസ് കത്തി നില്‍ക്കുന്ന സമയം

നടിയെ ആക്രമിച്ച കേസ് കത്തിനില്‍ക്കുന്ന സമയത്താണ് ദിലീപിന്റെ നേതൃത്വത്തില്‍ സംഘം അമേരിക്കയില്‍ സ്റ്റേജ് ഷോ നടത്തിയത്. കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ അപ്പോള്‍ കാക്കനാട് ജയിലിലായിരുന്നു.

ദിലീപിന്റെ പേര് ഉയര്‍ന്നു

ദിലീപിന്റെ പേര് ഉയര്‍ന്നു

ഇതിനിടെ ദിലീപിന്റെ പേര് കേസില്‍ ഉയര്‍ന്നുവന്നിരുന്നു. മഫ്തിയില്‍ പോലീസ് ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തുവെന്നും വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നായിരുന്നു അന്നു ദിലീപ് പറഞ്ഞത്.

പാളിപ്പോയ നാടകം

പാളിപ്പോയ നാടകം

തനിക്കെതിരേ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ അമേരിക്കയില്‍ നടന്ന സ്റ്റേജ് ഷോയില്‍ ഒരു നാടകം ദിലീപും സംഘവും അവതരിപ്പിച്ചു. ആരോപണങ്ങള്‍ കള്ളക്കഥയാണെന്ന് തെളിയിക്കുന്നതോടെയാണ് നാടകം അവസാനിച്ചത്.

നാടകം ഇങ്ങനെ

നാടകം ഇങ്ങനെ

സ്റ്റേജില്‍ നില്‍ക്കുന്ന ദിലീപിന്റെ അടുത്തെത്തി ഹരിശ്രീ യൂസുഫ് ഇപ്പോഴത്തെ വിവാദങ്ങളെക്കുറിച്ച് ചോദിക്കുന്നതാണ് നാടകത്തിന്റ തുടക്കം. ഇതിനിടെ ധര്‍ജനും രമേഷ് പിഷാരടിയുമടക്കമുള്ളവര്‍ സ്റ്റേജിലേക്ക് ഓടിയെത്തുന്നു.

പേഴ്‌സ് മോഷിച്ചെന്ന്

പേഴ്‌സ് മോഷിച്ചെന്ന്

യൂസുഫ് തന്റെ പേഴ്‌സ് മോഷ്ടിച്ചെന്ന് ദിലീപ് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ഓടിക്കൂടിയത്. പിന്നീട് അവര്‍ യൂസുഫിനെ മര്‍ദ്ദിക്കുകയും ചെയ്യുന്നു.

ഇതാണ് നടക്കുന്നത്

ഇതാണ് നടക്കുന്നത്

ഒടുവില്‍ കേരളത്തില്‍ ഇതാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദിലീപ് പറയുന്നതോടെയാണ് നാടകം അവസാനിക്കുന്നത്. കാണികളില്‍ നിന്നും വലിയ കൈയടിയൊന്നും ആ സ്‌കിറ്റിനു ലഭിക്കുകയും ചെയ്തില്ല.

English summary
Dileep tried to prove he is innocent in the controversy through a skit
Please Wait while comments are loading...