ദിലീപ് ഇനി പുറംലോകം കാണില്ല!!ആത്മഹത്യ ശ്രമം, ആക്രമണം...എന്തും നടക്കും!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ ഇന്ന് കോടതിയിൽ എത്തിക്കില്ല. വീഡിയോ കോൺഫറൻസിംഗിലൂടെ ദിലീപിനെ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ ജയിലിൽ പൂർത്തിയായെന്നാണ് വിവരം. ദിലീപിന് സുരക്ഷ ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് ഈ നീക്കം. ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാ ന്വേഷണ വിഭാഗം നൽകുന്ന വിവരം.

അപ്പുണ്ണിയെ വേണ്ടത് പോലീസിനു മാത്രമല്ല!! ദിലീപിനും വേണം!! കാരണം ഇതാണ്...

ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാൻ വ്യാപക ശ്രമം നടക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ആത്മഹത്യ ശ്രമം അടക്കം ജയിൽ പരിസരത്ത് നടക്കാൻ സാധ്യത ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ ചില ഫാന്‍സുകാരാണെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

റിമാൻഡ് കാലാവധി

റിമാൻഡ് കാലാവധി

നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദീലീപിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിൽ ദിലീപിനെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ആലുവ സബ് ജയിലിലാണ് ദിലീപ് ഇപ്പോൾ. 14 ദിവസത്തേക്കായിരുന്നു റിമാൻഡ് ചെയ്തിരുന്നത്.

സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി

അതേസമയം ദിലീപിനെ കോടതിയിൽ ഹാജരാക്കുന്നതിന് നിരവധി സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇതിനെ തുടർന്ന് കോടതിയിൽ ദിലീപിനെ നേരിട്ട് ഹാജരാക്കാൻ കഴിയില്ലെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

വീഡിയോ കോൺഫറൻസിംഗ്

വീഡിയോ കോൺഫറൻസിംഗ്

വീഡിയോ കോൺഫറൻസിംഗിലൂടെ ദിലീപിനെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന് അങ്കമാലി കോടതി അനുമതി നൽകിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗിനുള്ള സൗകര്യങ്ങൾ ജയിലിൽ പൂർത്തിയായെന്നാണ് സൂചനകൾ.

ആത്മഹത്യ ശ്രമം

ആത്മഹത്യ ശ്രമം

ദിലീപിനെ കോടതിയിൽ ഹാജരാക്കുന്നതിനിടെ ആത്മഹത്യ ശ്രമം അടക്കമുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ദിലീപ് ഫാൻസ് അസോസിയേഷനിലുള്ളവരാണ് ഇതിനു പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

ദിലീപ് അനുകൂല തരംഗം

ദിലീപ് അനുകൂല തരംഗം

ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കുന്നതിൻറെ ഭാഗമായിട്ടാണ് ഇതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഇത് ശക്തമാക്കാനും നീക്കം നടക്കുന്നതായി സൂചനകളുണ്ട്.

ആക്രമിക്കപ്പെട്ടേക്കാം

ആക്രമിക്കപ്പെട്ടേക്കാം

കോടതിയിൽ ഹാജരാക്കുന്നതിനിടെ ദിലീപിനു നേരെ ആക്രമണ ശ്രമം ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നേരത്തെ പല തവണ ദിലീപിനെ പുറത്തിറക്കിയപ്പോഴൊക്കെ കൂകിയും ദിലീപിനെതിരെ മുദ്രാവാക്യം വിളിച്ചുമെക്കെയാണ് നാട്ടുകാർ വരവേറ്റത്. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ഇത് ആക്രമണത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുറം ലോകം കാണില്ല

പുറം ലോകം കാണില്ല

അതേസമയം ദിലീപിന് ഇനി പുറം ലോകം കാണണമെങ്കിൽ ജാമ്യം ലഭിക്കണം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോ‍ടതിയിൽ ഹാജരാക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ വീഡിയോ കോൺഫറൻസിംഗിലേക്ക് കടക്കുന്നതോടെ ദിലീപിന് ജയിലിന് പുറത്ത് ഇറങ്ങേണ്ടി വരില്ല.

English summary
dileep presented in court by video conferencing.
Please Wait while comments are loading...