ദിലീപിന്റെ സ്വത്ത് വിവരം പുറത്ത്!! കേരളം ഞെട്ടും!! ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത്...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡയിലുള്ള ദിലീപിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള രേഖകള്‍ പുറത്ത്. കൈരളി ചാനലാണ് ഇതിന്റെ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ ആറു ജില്ലകളിലായി കോടിക്കണിക്കിനു രൂപയുടെ സ്വത്തുക്കളാണ് ദിലീപിന്റെയും ബന്ധുക്കളുടെയും പേരിലുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇന്നു അങ്കമാലി കോടതിയില്‍ ഹാജരാക്കി ദിലീപിനെ ഒരു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രണ്ടു ദിവസത്തെ കസ്റ്റഡി അവസാനിച്ച ശേഷം കോടതിയില്‍ ഹാജരാക്കിയ താരത്തെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുതരാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

ദിലീപിനെക്കുറിച്ച് എല്ലാമറിയുന്ന അയാള്‍ മുങ്ങി!! പോലീസ് തിരയുന്നു...കേസിനു തിരിച്ചടി !!

ദിലീപിനെക്കുറിച്ച് എല്ലാമറിയുന്ന അയാള്‍ മുങ്ങി!! പോലീസ് തിരയുന്നു...കേസിനു തിരിച്ചടി !!

റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് വരുന്നത്

റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് വരുന്നത്

2003നു ശേഷമാണ് ദിലീപ് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നത്. 27,93,34,280 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ താരം ഇതു വരെ നടത്തിക്കഴിഞ്ഞു.

കുറഞ്ഞ വിലയില്‍ വാങ്ങിച്ചു

കുറഞ്ഞ വിലയില്‍ വാങ്ങിച്ചു

വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ ഇടാപടുകളാണ് ദിലീപ് പല സ്ഥലത്തും നടത്തിയിരിക്കുന്നതെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. കുമരകം വില്ലേജിലാണ് ദിലീപിന്റെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നിരിക്കുന്നത്.

 2005ല്‍ വാങ്ങി

2005ല്‍ വാങ്ങി

2005ല്‍ ഔസേപ്പ് എന്നയാളുടെ പക്കല്‍ നിന്നും 75 സെന്റ് ഭൂമിയാണ് ദിലീപ് വാങ്ങിയത്. ഒരു കോടി രൂപയ്ക്കായിരുന്നു ഈ ഇടപാട്. 2008ല്‍ ഈ സ്ഥലം രണ്ടു കോടി 45 ലക്ഷം രൂപയ്ക്ക് പെഗാസ്യൂസ് റിയാലിറ്റിയെന്ന കമ്പനിക്കു വില്‍ക്കുകയും ചെയ്തു.

കൂടുതല്‍ എറണാകുളത്ത്

കൂടുതല്‍ എറണാകുളത്ത്

കേരളത്തിലെ ആറു ജില്ലകളിലും ദിലീപ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവുമധികം ഭൂമി വാങ്ങിക്കൂട്ടിയത് എറണാകുളത്താണ്. 2003നു ശേഷം എറണാകുളത്ത് 37 വസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദിലീപിന്റെ പേരില്‍

ദിലീപിന്റെ പേരില്‍

എറണാകുളത്തും മറ്റു ജില്ലകളിലും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്വന്തം പേരില്‍തന്നെയാണ് ദിലീപ് ഭൂമി വാങ്ങിയത്. മൂന്നു സ്ഥലങ്ങളില്‍ പാര്‍ട്‌നര്‍ഷിപ്പിലും താരം സ്ഥലം വാങ്ങിയിട്ടുണ്ട്.

തൃശൂരും ഇടപാട്

തൃശൂരും ഇടപാട്

എറണാകുളം കഴിഞ്ഞാല്‍ ദിലീപ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ്. 11 വസ്തുക്കളാണ് ചാലക്കുടിയില്‍ ദിലീപിന്റെ പേരിലുള്ളത്.

വില കുറച്ചു കാണിച്ചു

വില കുറച്ചു കാണിച്ചു

പല വസ്തുക്കളുടെയും വിപണി വില കുറച്ചാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ആലുവയില്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ 2010ല്‍ ദിലീപും കുടുംബവും സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ ലഭ്യമല്ല.

English summary
Dileep's property details out
Please Wait while comments are loading...