കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരായ ഗൂഢാലോചനയുടെ ചുരുള്‍ നിവരുന്നു... കളി നടന്നത് പുറത്ത്... പൊളിച്ചടുക്കി രാമൻപിള്ള...!

  • By Anamika
Google Oneindia Malayalam News

കൊച്ചി: വീട്ടുകാരുടേയും സഹൃത്തുക്കളുടേയും ഒക്കെ പ്രാര്‍ത്ഥനകള്‍ക്കപ്പുറവും 45 ദിവസത്തിലധികമായി ദിലീപ് ജയില്‍ വാസം തുടരുകയാണ്. ജാമ്യത്തിനായി നേരത്തെ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഹൈക്കോടതിയില്‍ ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ നിരത്തിയാണ് എതിര്‍ത്തത്. ഇത്തവണ പ്രോസിക്യൂഷനെ പൊളിക്കുന്ന വാദങ്ങള്‍ നിരവധിയുണ്ട് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയുടെ ചുരുള്‍ നിവര്‍ത്തുകയാണ് പ്രതിഭാഗം കോടതിയില്‍.

ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!

പുതിയ തെളിവുകൾ

പുതിയ തെളിവുകൾ

ദിലീപിനെ ഗൂഢാലോചനക്കേസില്‍ കുരുക്കാന്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷനും പോലീസും പറയുന്നത്. പുതിയ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുകയും ചെയ്തു. പോലീസിന്റെ തെളിവുകളെ മുഴുവന്‍ ഖണ്ഡിക്കുന്നതാണ് പ്രതിഭാഗത്തിന്റെ വാദം.

ദിലീപിന് ബന്ധമില്ല

ദിലീപിന് ബന്ധമില്ല

ദിലീപിന് കേസുമായി ഒരു ബന്ധവും ഇല്ലെന്നും ഗൂഢാലോചനുടെ ഭാഗമല്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍, സുനി അയച്ചെന്ന് പറയുന്ന കത്ത് എന്നിവയെല്ലാം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.

കത്തിന്റെ ആധികാരികത

കത്തിന്റെ ആധികാരികത

ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് സ്ഥാപിക്കാന്‍ പള്‍സര്‍ സുനി എഴുതിയതെന്ന് പറയുന്ന കത്തിന്റെ ആധികാരികതയാണ് പ്രതിഭാഗം ചോദ്യം ചെയ്തിരിക്കുന്നത്. ആ കത്ത് സുനി എഴുതിയിതല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

പുറത്ത് നിന്ന് കത്ത്

പുറത്ത് നിന്ന് കത്ത്

ഗൂഢാലോചനയുടെ ഭാഗമായി പുറത്ത് നിന്നും തയ്യാറാക്കിയതാണ് ദിലീപ് അയച്ച കത്തെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്. കത്തിലേത് സുനിയുടെ ഭാഷയല്ല. അത് മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു.

സുനിയുടെ ഭാഷയല്ല

സുനിയുടെ ഭാഷയല്ല

പോലീസ് തന്നെ മര്‍ദിച്ചതായി കാണിച്ച് മുന്‍പ് സുനി ഒരു കത്ത് അയച്ചിരുന്നു. എന്നാല്‍ ഈ കത്തിന്റെ ഭാഷയും ഘടനയുമല്ല സുനി പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്തിനെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പോലീസിനെ പ്രതിക്കൂട്ടിലാക്കിയാണ് ദിലീപിന്റെ വാദങ്ങളെല്ലാം.

കസ്റ്റഡി ആവശ്യമില്ല

കസ്റ്റഡി ആവശ്യമില്ല

ദിലീപിനെ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ട കാര്യമില്ലെന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്നാണ് സുനിയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ നടന് ജാമ്യം നല്‍കണമെന്നാണ് വാദം.

നടിയുമായി തർക്കം

നടിയുമായി തർക്കം

ആക്രമണത്തിന് ഇരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാകാം ക്വട്ടേഷന് കാരണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിക്കുകയുണ്ടായി.

സെൻകുമാറിനെതിരെ

സെൻകുമാറിനെതിരെ

ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്നും പ്രതിഭാഗം വാദമുയര്‍ത്തി. ക്രിമിനലായ സുനിയുടെ വാക്കുകള്‍ കോടതി വിശ്വസിക്കരുതെന്നും വാദം ഉയര്‍ന്നു.

കുടുക്കാൻ ശ്രമം

കുടുക്കാൻ ശ്രമം

ലിബര്‍ട്ടി ബഷീര്‍, പരസ്യക്കമ്പനി ഉടമ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ദിലീപിനെ കുടുക്കാന്‍ ശ്രമം നടന്നുവെന്നും നടന്റെ അഭിഭാഷകന്‍ വാദിച്ചു. ഒരു ടവറിന് കീഴില്‍ സുനിയും ദിലീപും വന്നത് കൊണ്ട് ഗൂഢാലോചന നടത്തിയെന്ന് പറയാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു

English summary
Dileep's advocate questioned the authenticity of Pulsar Suni's letter from jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X