Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ആ പ്രമുഖ നടന്‍' ദിലീപല്ല..!! പിന്നാരാണാ പ്രമുഖന്‍... ??

കൊച്ചി: സിനിമാ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ്. ആലുവയിലെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തുവെന്ന് പ്രചരിക്കുന്ന വാര്‍ത്തയിലെ ആ നടന്‍ താനല്ലെന്ന് ദിലീപ് മനോരമയോട് പ്രതികരിച്ചു.

Read Also: നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ചേര്‍ന്ന അമ്മ യോഗത്തില്‍ ദിലീപ്...അന്ന് നടന്നതെന്ത് ??

Read Also: മൂത്രം കുടിപ്പിച്ചു..സ്വകാര്യ ഭാഗങ്ങളില്‍ നക്കിച്ചു..പോലീസുകാര്‍ നഗ്നഫോട്ടോയെടുത്തു..ഞെട്ടിക്കും !

Read Also: നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസിലെ പ്രതി...!! കൊന്നത് കോണ്‍ഗ്രസ് നേതാവിനെ..!!

പൊലീസ് വന്നിട്ടേയില്ല

തന്റെ വീട്ടില്‍ പൊലീസ് യൂണിഫോമിലോ മഫ്തിയിലോ വന്നിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നടന്‍ പ്രതികരിച്ചു. ഈ കേസ് സംബന്ധിച്ചുള്ള നടന്റെ ആദ്യ പ്രതികരണമാണിത്.

ഗൂഢാലോചനയുടെ ഭാഗം

തന്റെ പേര് ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ദിലീപ് പറഞ്ഞു. പോലീസ് ചോദ്യം ചെയ്ത ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അടിസ്ഥാനരഹിതം

എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല. എന്നെ ചോദ്യം ചെയ്തിട്ടുമില്ല. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാര്‍ത്തകള്‍. എനിക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണമാണ് ഇതിന് പിന്നില്‍ എന്നും ദിലീപ് മനോരമയോട് പ്രതികരിച്ചു

പോലീസിനോട് ചോദിക്കൂ..

നിങ്ങള്‍ പോലീസിനോട് ചോദിക്കൂ ആ നടന്‍ ഞാനാണോ എന്നും ദിലീപ് പറഞ്ഞു. ആ നടന്‍ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ ഊഹാപോഹങ്ങള്‍ വെച്ച് വാര്‍ത്ത കൊടുക്കരുതെന്നും ദിലീപ് പ്രതികരിച്ചു.

സത്യാവസ്ഥ പുറത്ത് വരട്ടെ

തന്നെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. മനസ്സാ വാചാ അറിയാത്ത കാര്യങ്ങളാണ് തനിക്കെതിരെ പലരും ആരോപിക്കുന്നത്. ഏതായാലും ദൈവം എന്നൊരാള്‍ ഉണ്ടല്ലോ, സത്യാവസ്ഥ പുറത്തു വരട്ടെ എന്നും താരം പ്രതികരിച്ചു.

താമസം കലൂരിൽ

ആലുവയില്‍ ദിലീപിന് വീടുണ്ട് എന്നത് നേരാണ്.പക്ഷേ ഇപ്പോള്‍ താരം താമസിക്കുന്നത് കലൂരിലെ വീട്ടിലാണ്. ആലുവയിലെ വീട്ടിലെത്തി ഒരു നടനെ പോലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തുവെന്നാണ് വാര്‍ത്തകള്‍.

പ്രചരിച്ച വാർത്തകൾ

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. നടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നിലനിന്നിരുന്ന ശത്രുതയാണ് ആക്രമണത്തിന് കാരണമായത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

പൾസർ സുനിയുമായി ബന്ധം?

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സിനിമാ മേഖലയില്‍ ഉള്ള ബന്ധവും നടന് നേരെയുള്ള സംശയം ബലപ്പെടാന്‍ കാരണമായി. പള്‍സര്‍ സുനിയും ഈ നടനും തമ്മില്‍ ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ വന്നു.

ഡിഎൻഎ റിപ്പോർട്ട്

മലയാളത്തിലെ പ്രമുഖ നടനാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്നായിരുന്നു ഡിഎന്‍എ എന്ന ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. നടന്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ആരോപണങ്ങൾ പലവിധം

നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യരും ആരോപിച്ചിരുന്നു. മാത്രമല്ല സംഭവത്തിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടന് പങ്കുണ്ടെന്ന് സിനിമാ മേഖലയില്‍ നിന്നും രാഷ്ടീയക്കാരില്‍ നിന്നും ആരോപണമുയര്‍ന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+