Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ കൈമാറിയെന്നുള്ള ഇൻഡയറക്ട് തെളിവ് കോടതിയിൽ എത്തി;ജോർജ് ജോസഫ് പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ പ്രതികൾക്ക് ഉറപ്പായും കടുത്ത ശിക്ഷ ലഭിക്കുമെന്ന് റിട്ട ഡിവൈഎസ്പി ജോസഫ് ജോർജ്. ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ കൃത്യമായ തെളിവുകൾ കോടതിയിൽ എത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ജോർജ് ജോസഫ് പറഞ്ഞു. ന്യൂസ് 18 കേരളയുടെ ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'എട്ടാം തീയതി കോടതി എന്തായാലും വിധി പ്രസ്താവിക്കും. ദിലീപിനെ ശിക്ഷിക്കുകയോ ശിക്ഷിക്കാത ഇരിക്കുകയോ ചെയ്തോട്ടെ അതിനൊന്നും വലിയ കാര്യമില്ല. പക്ഷേ അങ്ങനെയല്ല ഇതിനകത്ത് ഏഴ് പ്രതികൾ അതായത് പൾസർ സുനി ഉൾപ്പെടെയുള്ളവര കുറ്റം ചെയ്തില്ല എന്ന് ആരും ഇതുവരെ പറയുന്നില്ല. കാരണം അത് ആ നടി തന്നെ കോടതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പൾസൺ സുനിയെ ഒക്കെ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. അവർ അഞ്ചു പേര് ആ കാറിനകത്ത് കയറി അവര് ലൈംഗിക പീഡനം നടത്തി അത് ഷൂട്ട് ചെയ്തു.

dileepgeorgejosph2-1

പക്ഷേ അങ്ങനെ ഷൂട്ട് ചെയ്ത് ഒരു ദൃശ്യം കയ്യിലുള്ള ആള് അത് കഴിഞ്ഞപ്പോൾ തന്നെ ഉടനെ ഈ നടിയെ വിളിക്കണമായിരുന്നു, കാരണം ബ്ലാക്ക്മെയിൽ ചെയ്യാനാണ് ഉദ്ദേശമെങ്കിൽ അവരുടെ അടുത്ത് പൈസ ചോദിക്കണം അവരുടെ അടുപ്പക്കാരോട് പൈസ അതൊന്നും അവിടെ നടന്നില്ല അതിന ഒരു എവിഡൻസേ ഇതുവരെ ഇല്ല. അപ്പോ പിന്നെ ഇത് ണ് ആർക്ക് വേണ്ടിയാണ് ഇത് ചെയ്തത് എന്നുള്ളതാണ് ഒരു പ്രശ്നം. ഇതിനകത്ത് വളരെ പ്രധാനപ്പെട്ട കാര്യം ഈ കേസിനകത്തുള്ള ദൃശ്യം ആ ദൃശ്യം അത് അന്നേരം തന്നെ ദിലീപിന് കൈമാറി എന്നുള്ള ഒരു ഇൻഡയറക്റ്റ് എവിഡൻസ് കോടതിക്കത്തുണ്ട്. പക്ഷേ അതിൽ കൂടുതൽ എവിഡൻസ് ബാലചന്ദ്രകുമാർ വന്നപ്പോൾ ഉണ്ടായി. ഈ കേസിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഇരുന്ന് കാണുന്നതിൽ ഇയാളും പങ്കെടുത്തിരുന്നു, ഇയാളും അത് കണ്ടു.

എന്റെ വീട്ടിലോ വേറെ ആരുടെയെങ്കിലും വീട്ടിലോ ഈ ദൃശ്യങ്ങൾ ഇല്ല അതിന്റെ ആവശ്യക്കാരുടെ അടുത്ത് മാത്രമേ അത് എത്തുള്ളൂ. അതാണ് ഈ കേസ്, അതൊരു 12 ബിക്കകത്തുള്ള ഗൂഢാലോചനയുടെ ഒരു ഭാഗം തന്നെയാണ്. അത് പ്രൂവ് ചെയ്യും .

മരണത്തിന് തൊട്ട് മുൻപ് വരെ കൃത്യമായി മൊഴി കൊടുത്തയാളാണ് ബാലചന്ദ്രകുമാർ. അദ്ദേഹം സത്യവും മാത്രം വിളിച്ചു പറഞ്ഞ മനുഷ്യനാണ്, മരണത്തിന് മരണത്തിന് തൊട്ടുമുമ്പ് അതുവരെ അദ്ദേഹം കൃത്യമായിട്ട് മൊഴി കൊടുത്തുകൊണ്ടിരുന്നു . അതിനുശേഷം അദ്ദേഹം അധികം ദിവസം കഴിയാതെ മരിക്കുകയും ചെയ്തു.

എന്തായാലും ശരി ഏഴ് പ്രതികളെ ശിക്ഷിക്കു എന്ന് ഉറപ്പ്. എട്ടാം പ്രതിയുടെ ഈ കുറ്റകൃത്യത്തിൽ ഒന്നും നേരിട്ട് പങ്കെടുത്തിട്ടില്ല. അതേസമയത്ത് ദിലീപിന് വേണ്ടിയാണ് ചെയ്തെന്ന് കോടതിയിൽ എവിഡൻസ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികൾക്ക് ഒരു ലൈഫ് ഇംപ്രസ്മെന്റ് അല്ലെങ്കിൽ 20 ഇയേഴ്സ് അത് ലഭിക്കും എന്നാണ് ഞാൻ കരുതുന്നത്. ദിലീപിന്റെ കാര്യത്തിലേക്ക് വരുമ്പോൾ എന്റെ ഒരു കാഴ്ചപ്പാട് അനുസരിച്ച് 12 ബി യിലാണ് ഈ കേസ് മുഴുവൻ എല്ലാ സെക്ഷനും അട്രാക്ട് ചെയ്യുന്നത്. അതുതന്നെയല്ല ഈ കേസിനകത്ത് ഒരു 376 366 ഉണ്ട് .376 നമുക്കറിയാം പീഡിപ്പിച്ചതിന്റെയാണ് 376 അതേസമയത്ത് 366 ഉം ഇത് രണ്ടും ഒരു 10 വർഷം അല്ലെങ്കിൽ 20 വർഷം ശിക്ഷ കിട്ടുന്നതാണ്. അതുകൊണ്ട് പ്രതികൾക്കൊക്കെ ശിക്ഷ കിട്ടാൻ സാധ്യതയുണ്ട്.

പിന്നെ കോടതിയിലെ വന്നിരിക്കുന്ന എവിഡൻസുകളിലെ കാര്യം കോടതി വളരെ ശ്രമകരമായ ഒരു ഒരു കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത് കാരണം ഏകദേശം 1700 ഓളം ഡോക്ുമെന്റ് മുഴുവൻ കോടതി നോക്കണം. രണ്ടാമത് 261 സാക്ഷികളുടെ മൊഴിയുണ്ട്. ഇതൊക്കെ കുറെ മാസങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഏകദേശം കേസ് എല്ലാം തീർന്നതാണ്. പക്ഷേ ജഡ്ജ്മെന്റ് എഴുതാനായിട്ട് ഇത്രും താമസിച്ചു ,കാരണം അതുപോലെയുള്ള ഡോക്ുമെന്റ് ഉണ്ടായിരുന്നു. അവരെ സമ്മതിച്ചു കൊടുക്കണം കാരണംല്ല ആവശ്യമില്ലാത്ത ടെൻഷനുകൾ ധാരാളം ആ ജഡ്ജിന്റെ തലയിലോട്ട് കയറിയിട്ടുണ്ട്. കോടതിക്കകത്ത് നമുക്കറിയാം മൂന്ന് കോടതിയിൽ നിന്നും അങ്കമാലി ജുഡീഷ്യൽ സബ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും, അതുപോലെതന്നെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ ഓഫീസിലും പിന്നീട് ട്രയൽ കോടതിയിലും മൂന്നിടത്തും ഇതിന്റെ ദൃശ്യങ്ങൾ ആരോ പരിശോധിച്ചിരുന്നു. അത് ഫോറൻസിക് എവിഡൻസും അതൊക്കെ ഉണ്ട് അപ്പോ ഇതിനകത്ത് തലപര കക്ഷികൾ ഉണ്ടെന്നുള്ള വാദം കൃത്യമാണ്', ജോർജ് ജോസഫ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+