Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ആശ്വാസം; ഇനിയും തുടരും, മഞ്ജുവാര്യര്‍ ആദ്യം മൊഴി നല്‍കിയത് എടുത്തുപറഞ്ഞ് അഭിഭാഷകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടു. ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാ വിധിയില്‍ വാദം ഈ മാസം 12ന് നടക്കും. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരെയാണ് കുറ്റക്കാര്‍ എന്ന് കോടതി കണ്ടെത്തിയത്. എന്നാല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

വിധി പകര്‍പ്പ് ലഭിച്ച ശേഷം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. അതുകൊണ്ടുതന്നെ ഈ കേസ് നടപടികള്‍ ഇവിടെ തീരുന്നു എന്ന് പറയാന്‍ വയ്യ. പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്താകും അപ്പീല്‍ സമര്‍പ്പിക്കുക. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേരത്തെ പ്രോസിക്യൂഷന്‍.

dileep in court

ഇത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നുമാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഐജി ബി സന്ധ്യ പ്രതികരിച്ചത്. ഗൂഢാലോചന കേസ് തെളിയിക്കുക എന്നത് വെല്ലുവിളിയായ ഒന്നാണെന്നും അവര്‍ സൂചിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വരുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കര്‍ ജാഗ്രത പാലിക്കുമെന്നാണ് വിവരം.

അതിജീവിതക്കൊപ്പമുണ്ടാകുമെന്ന് ബി സന്ധ്യ പറയുന്നു. സര്‍ക്കാര്‍ എപ്പോഴും അതിജീവിതക്കൊപ്പമാണ് എന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. അതേസമയം, എല്ലാ പ്രതികളെയും വെറുതെ വിടണം എന്നായിരുന്നു തങ്ങളുടെ നിലപാട് എന്ന് നാലാം പ്രതി വിജീഷിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളുടെ അവകാശം സംരക്ഷിക്കപ്പെട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ ഒരു കാര്യവും പ്രോസിക്യൂഷന്റെ കൈവശമില്ല എന്ന് വിജീഷിന്റെ അഭിഭാഷന്‍ പറയുന്നു. സിനിമാ രംഗത്തെ ഒരു ലോബിയാണ് കളിച്ചത്. ദിലീപിനെതിരെ ആദ്യം പ്രതികരിച്ചത് മുന്‍ ഭാര്യ മഞ്ജുവാര്യരാണ്. കേസില്‍ ഗൂഢാലോചനയുണ്ട് എന്ന് മഞ്ജുവാണ് പറഞ്ഞത്. ശേഷം നാല് മാസം കഴിഞ്ഞാണ് മഞ്ജുവാര്യര്‍ പോലീസിന് മൊഴി കൊടുത്തത്. അതിനും ശേഷമാണ് അതിജീവിത മൊഴി കൊടുത്തത്. അതില്‍ നിന്ന് എല്ലാം വ്യക്തമാണ് എന്നും അഭിഭാഷകന്‍ പറയുന്നു.

പള്‍സര്‍ സുനിയുമായി ബന്ധിപ്പിക്കാന്‍ പോലീസ് അസാന്മാര്‍ഗിക മാര്‍ഗം സ്വീകരിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ പോലുള്ള ഒരു മഹാനടന്‍ പോലീസ് ഓഫീസറെ കൊല്ലാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് വ്യാജ കേസെടുത്തു. ഇക്കാര്യം പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി എന്നും വിജീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തനിക്കെതിരെയാണ് ഗൂഢാലോചന നടന്നത് എന്ന് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് പറഞ്ഞു. മഞ്ജുവാര്യര്‍ ഗൂഢാലോചന ഉണ്ട് എന്ന് പറഞ്ഞതു മുതലാണ് തനിക്കെതിരായ നീക്കം തുടങ്ങിയത്. പോലീസും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് തനിക്കെതിരെ നീങ്ങി. എന്നാല്‍ സത്യം ജയിച്ചു. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദിയുണ്ട് എന്നും ദിലീപ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+