മണിയുടെ മരണത്തിലും നീ പ്രതിയായേക്കും!! ദിലീപിനോട് പറഞ്ഞത്... താരത്തിന്റെ മറുപടി ഞെട്ടിക്കും!!
ഒരു പോലീസുകാരനാണ് ദിലീപിനോട് ഇങ്ങനെ പറഞ്ഞത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിലുള്ള ദിലീപ് പോലീസുകാരുമായി ഇപ്പോള്‍ വളരെ സൗഹൃദത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ വീണ്ടും ജയിലിലേക്കു അയച്ചത്. ആലുവ സബ് ജയിലിലെ 523ാം നമ്പര്‍ തടവുകാരനാണ് താരം. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ തവണ ഹാജരാക്കുകയും ചെയ്തിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് താരത്തെ കോടതിക്കു മുന്നില്‍ ഹാജരാക്കിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ദിലീപിനോട് പറഞ്ഞു
ജയിലില്‍ വച്ച് അന്വേഷണസംഘത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ തമാശയായി ദിലീപിനോട് ഇങ്ങനെ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. നീയിങ്ങനെ കളിച്ചും ചിരിച്ചു നടന്നോ, ഒരു പണി കൂടി പിന്നാലെ വരുന്നുണ്ട്. കലാഭവന്‍ മണി മരിച്ചതിന്റെ പിന്നിലും നീയാണെന്ന ശ്രുതിയുണ്ട്. ചിലപ്പോള്‍ പ്രതിയായേക്കുമെന്ന് പോലീസുകാരന്‍ ദിലീപിനോട് പറഞ്ഞു.

താരത്തിന്റെ മറുപടി
ഇതു കേട്ട ദിലീപിന്റെ മുഖം പെട്ടെന്നാണ് വാടിയത്. വീണു കിടക്കുമ്പോ എല്ലാരും കൂടെ തേപ്പോട് തേപ്പാണല്ലോ സാറേയെന്ന് ഈ ഉദ്യോഗസ്ഥനോട് ദിലീപ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ സ്‌നേഹപ്രകടനം
ജയിലില്‍ വച്ച് പരിചയമില്ലാത്ത പോലീസുകാരോട് പോലും വളരെ അടുപ്പത്തിലാണ് ദിലീപിന്റെ പെരുമാറ്റമത്രേ. സാറേയെന്നുള്ള ദിലീപിന്റെ നീട്ടിയുള്ള വിളിയില്‍ പോലീസുകാരും വീണ മട്ടാണ്.

അടുപ്പം കാണിച്ചാലും പ്രശ്‌നം
ദിലീപിനോട് അടുപ്പം കാണിക്കണോ അകലം കാണിക്കണോയയെന്ന ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥര്‍. കാരണം അടുപ്പം കാണിച്ചാല്‍ നിനക്ക് നേരത്തേ ദിലീപുമായി പരിചയമുണ്ടായിരുന്നുവെന്ന് ആരോപണം ഉയരും.

നാളെ ദിലീപിന് നിര്‍ണായകം
ദിലീപിനെ സംബന്ധിച്ചിടത്തോളം തിങ്കളാഴ്ച വളരെ നിര്‍ണായകമായ ദിവസമാണ്. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയോട് നാളെയാണ് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

ജാമ്യം തള്ളി
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹാജരാവാന്‍ കോടതി ഇയാളോട് നിര്‍ദേശിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം ഒളിവിലാണ് അപ്പുണ്ണി.

അപ്പുണ്ണി വായ തുറന്നാല്‍....
ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ അപ്പുണ്ണി അന്വേഷണസംഘത്തിനു മുന്നില്‍ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കാരണം ദിലീപിനെതിരേ ചില തെളിവുകള്‍ കൂടി പോലീസിനു ലഭിക്കാനുണ്ട്. അപ്പുണ്ണിയെ ചോദ്യം ചെയ്താല്‍ അവ കൂടി ലഭിക്കുമന്നാണ് പോലീസിന്റെ കണക്ക്കൂട്ടല്‍.

ഒരുമിച്ച് ചോദ്യം ചെയ്യാന്‍ ശ്രമിച്ചു
നേരത്തേ ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ പദ്ധതി. എന്നാല്‍ അപ്പുണ്ണി ഒളിവില്‍പ്പോയതോടെ ഇതു പാളുകയായിരുന്നു.












Click it and Unblock the Notifications