കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തനായി ദിലീപ് 'അമ്മ'യിലേക്ക്!! തിരിച്ചുവരവിനായി മുറവിളികൂട്ടിയത് സിദ്ധിഖും വനിതാ താരങ്ങളും

  • By Desk
Google Oneindia Malayalam News

താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്‍റായി മോഹന്‍ലാല്‍ ചുമതലയേറ്റതിന് പിന്നാലെ ആദ്യ ജനറല്‍ ബോഡി യോഗവും നടന്നു. 18 വര്‍ഷമായി പ്രസിഡന്‍റായിരുന്ന ഇന്നസെന്‍റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് മോഹന്‍ലാലിനെ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പുറത്താക്കിയ തിരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമാണ് ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ ഉയര്‍ന്നത്. ദിലീപിനെ തിരിച്ചെടുക്കാന്‍ താരങ്ങള്‍ ഒന്നടങ്കം മുറവിളി കൂട്ടിയതായാണ് വിവരം. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമല്ലെന്നായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയ വാദം.

ദിലീപിനൊപ്പം

ദിലീപിനൊപ്പം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിചേര്‍ത്തപ്പോള്‍ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തായിരുന്നു ദിലീപ്. ആദ്യം മുതല്‍ തന്നെ ഇരയ്ക്കൊപ്പം നില്‍ക്കാതെ അമ്മയിലെ താരങ്ങള്‍ മുഴുവന്‍ ദിലീപിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. നടി ആക്രമിക്കപ്പെട്ട ശേഷം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും എക്സിക്യൂട്ടീവ് യോഗത്തിലും ദിലീപിന്‍റെ വിഷയം ചര്‍ച്ച പോലും ആയിരുന്നില്ല. മാത്രമല്ല മുകേഷും ഗണേഷ്കുമാറും അടക്കമുള്ളവര്‍ ദീലിപീന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.

പുറത്താക്കി

പുറത്താക്കി

എന്നാല്‍ അമ്മയുടെ നടപടിയില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അമ്മയ്ക്ക് ദിലീപിനെ പുറത്താക്കേണ്ടി വന്നു. വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്‍റെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ സമ്മര്‍ദ്ദമായിരുന്നു ആ തിരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ദിലീപിനെ പുറത്താക്കിയ പിന്നാലെ അമ്മയില്‍ വന്‍ പൊട്ടിത്തെറി തന്നെ ഉണ്ടായി. കുറ്റം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് ദിലീപില്‍ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് ശരിയായില്ല എന്നായിരുന്നു ദിലീപ് പക്ഷം ഉയര്‍ത്തിയ വാദം.

ആദ്യ യോഗത്തിലും

ആദ്യ യോഗത്തിലും

അമ്മയുടെ പ്രസിഡന്‍റായി മോഹന്‍ലാല്‍ ചുമതലയേറ്റതിന് പിന്നാലെ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലും താരങ്ങള്‍ ഇതേ ആവശ്യമാണ് ഉന്നയിച്ചത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ ദിലീപിനെ പിന്തുണച്ച് താരങ്ങള്‍ സംസാരിച്ചു. നടന്‍ സിദ്ധിഖിന്‍റെ നേതൃത്വത്തിലായിരുന്നു ദിലീപിനായി താരങ്ങള്‍ മുറവിളി കൂട്ടിയത്. ഇടവേള ബാബുവും വനിതാ താരങ്ങളുമടക്കമുള്ളവര്‍ ഇതേ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.

ശരിയായില്ല

ശരിയായില്ല

അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു. ദിലീപിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കിയതെന്നും താരങ്ങള്‍ വാദിച്ചു. ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ അനുകൂല വിധി സമ്പാദിക്കുമായിരുന്നെന്നാണ് സിദ്ധിഖ് യോഗത്തില്‍ പറഞ്ഞത്. ദിലീപ് കോടതിയെ സമീപിക്കാത്തത് തന്നെ ആശ്വാസകരമാണെന്നും സിദ്ധിഖ് പറഞ്ഞു.

എക്സിക്യൂട്ടീവ് യോഗം

എക്സിക്യൂട്ടീവ് യോഗം

ദിലീപിനായുള്ള മുറവിളി ശക്തമായതോടെ ഉച്ചയ്ക്ക് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തിരുമാനിച്ചത്. താരത്തിന് താത്പര്യമുണ്ടെങ്കില്‍ സംഘടനയിലേക്ക് തിരികെ എത്താമെന്ന് യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു.

തിരിച്ചുവരവ്

തിരിച്ചുവരവ്

2017 ഓഗസ്റ്റ് 11നാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനമെടുത്ത് ഒരു വര്‍ഷം പോലും തികയും മുന്‍പാണ് താരത്തെ മടക്കി കൊണ്ടു വന്നിരിക്കുന്നത്. പുറത്താക്കി എന്ന് പറഞ്ഞതല്ലാതെ ഇതുവരെ ദിലീപിന് അമ്മ സസ്‌പെന്‍ഷന്‍ നോട്ടീസ് പോലും നല്‍കിയിരുന്നില്ലെന്നതും അമ്മ ദീലീപിന് നല്‍കിയ പിന്തുണയുടെ തെളിവായാണ് വിലയിരുത്തപ്പെട്ടത്.

പുറത്താക്കിയേക്കും

പുറത്താക്കിയേക്കും

സംഘടനയുടെ യോഗത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളായ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി എന്നിവര്‍ പങ്കെടുത്തിരുന്നില്ല. ദിലീപിനെ തിരിച്ചെടുക്കാന്‍ സാധ്യത ഉമ്ടെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനാലാകാം ഇതെന്ന സംശയവും ഉയരുന്നുണ്ട്. ദിലീപിനെ തിരിച്ചെടുത്തതോടെ ദിലീപിനെ എതിര്‍ക്കുന്ന വനിതാ അംഗങ്ങള്‍ അടക്കമുള്ളവരെ എക്സിക്യീട്ടീവ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആശങ്ക

ആശങ്ക

കൂടുതല്‍ ശക്തനായി ദിലീപ് തിരിച്ചുവന്നതോടെ ദിവീപ് വിരുദ്ധ ചേരിക്ക് വന്‍ അടിയായിട്ടുണ്ട്. ദിലീപ് അധികാര സ്ഥാനങ്ങളില്‍ തിരിച്ചെത്തുന്നത് വിമന്‍ ഇന്‍ സിനിമ കലക്ടീവിനും സംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്കും ക്ഷീണമാവും.

English summary
Dileep to return amma exicutive says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X