കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയില്‍ സര്‍വശക്തന്‍ ജനപ്രിയന്‍!! ജയിലില്‍ ഉണ്ട തിന്നുമ്പോഴും സംഘടനയെ നിയന്ത്രിച്ചു; പ്രതികാരദാഹി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിനെ തിരിച്ചെടുത്തതും രാജിയും കേരളത്തെ ഞെട്ടിച്ചു : ജയശങ്കര്‍ | Oneindia Malayalam

കൊച്ചി: താരസംഘടന അമ്മ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തുന്നു. നാല് നടിമാര്‍ പ്രതിഷേധ സൂചകമായി രാജിവച്ചതിന് പിന്നാലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം അമ്മയുടെ നടപടിയെ ചോദ്യം ചെയ്തു രംഗത്തെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മാധ്യമനിരൂപകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കറിന്റെ പോസ്റ്റും ചര്‍ച്ചയാകുന്നത്.

ദിലീപിനെതിരെ രൂക്ഷമായ പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അമ്മയുടെ നടപടിയെ വിമര്‍ശിക്കുന്ന അദ്ദേഹം മറ്റു താരങ്ങളും രാഷ്ട്രീയ നേതാക്കളും എടുത്ത സമീപനങ്ങളെയും പരിഹസിക്കുന്നു. മാത്രമല്ല, രാജിവച്ചില്ലായിരുന്നുവെങ്കില്‍ നാല് നടിമാര്‍ക്ക് അമ്മയില്‍ നിലനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെടുന്നു. അമ്മയെ നിയന്ത്രിക്കുന്നത് ജനപ്രിയ നടനാണെന്ന് പറയുന്ന അദ്ദേഹം ജയിലില്‍ നിന്നിറങ്ങിയത് പ്രതികാര ദാഹവുമായിട്ടാണെന്നും പറയുന്നു....

അമ്മായി അമ്മ പോര്

അമ്മായി അമ്മ പോര്

അമ്മ സംഘടനയിലെ അമ്മായി അമ്മ പോര് സഹിക്കാതെയാണ് നാല് നടിമാര്‍ രാജിവച്ചതെന്ന് സൂചിപ്പിച്ചാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ജനപ്രിയ നായകനെ തിരിച്ചെടുത്തതാണ് പെട്ടെന്നുള്ള രാജിയുടെ കാരണമെന്നും തിരിച്ചെടുത്തതും രാജിയും സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ചുവെന്നും ജയശങ്കര്‍ പറയുന്നു.

അമ്മ നിലപാട് മാറ്റില്ല

അമ്മ നിലപാട് മാറ്റില്ല

രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ വിഷയത്തില്‍ പ്രതികരിച്ചതിനെയും തന്റെ തനതായ ശൈലിയില്‍ ജയശങ്കര്‍ അവതരിപ്പിക്കുന്നുണ്ട്. ആര് എന്തൊക്കെ പറഞ്ഞാലും അമ്മ നിലപാട് മാറ്റില്ലെന്നാണ് ജയശങ്കര്‍ പറയുന്നത്. അമ്മയ്‌ക്കൊപ്പം പാര്‍ട്ടി ജനപ്രതിനിധികളായ മുകേഷും ഇന്നസെന്റുമുള്ള കാര്യവും ഗണേഷ് കുമാറിന്റെ സാന്നിധ്യവും ജയശങ്കര്‍ രാഷ്ട്രീയ നേതാക്കളെ ഓര്‍മിപ്പിക്കുന്നു.

താരതമ്പുരാക്കന്‍മാരുടെ പോക്കറ്റ് സംഘടന

താരതമ്പുരാക്കന്‍മാരുടെ പോക്കറ്റ് സംഘടന

താരതമ്പുരാക്കന്‍മാര്‍ അവര്‍ക്ക് വേണ്ടി സൃഷ്ടിച്ച പോക്കറ്റ് സംഘടനയാണ് അമ്മയെന്നും വിമര്‍ശിക്കുന്നുണ്ട് ജയശങ്കര്‍. മൂന്ന് താരങ്ങളാണ് ഇവ നിയന്ത്രിക്കുന്നതെന്നും ഇവരില്‍ ശക്തന്‍ ജനപ്രിയ നടനാണെന്നും ജയശങ്കര്‍ പറയുന്നു. ആലുവ ജയിലില്‍ ഉണ്ട തിന്നപ്പോഴും അമ്മയെ നിയന്ത്രിച്ചത് ഈ ജനപ്രിയനായിരുന്നുവത്രെ. മറ്റുള്ള ഭാരവാഹികളൊക്കെ ഇദ്ദേഹത്തിന്റെ പാവകളായിരുന്നുവെന്നും പരിഹാസമുണ്ട്.

ജനപ്രിയന്റെ പ്രതികാര ദാഹം

ജനപ്രിയന്റെ പ്രതികാര ദാഹം

ജയിലില്‍ നിന്ന് ജനപ്രിയന്‍ ഇറങ്ങിയത് മുമ്പത്തേക്കാള്‍ ശക്തനായിട്ടാണെന്ന ജയശങ്കര്‍ പറയുന്നു. പ്രതികാര ദാഹമുണ്ടെന്നും അദ്ദേഹം എടുത്തുപറയുന്നു. രാജിവച്ചില്ലെങ്കിലും നാല് നടിമാര്‍ക്ക് അമ്മയില്‍ തുടരാന്‍ സാധിക്കുമായിരുന്നില്ലെന്നു പറയുന്ന ജയശങ്കര്‍ മഞ്ജുവാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നിവരെ കുലംകുത്തികളായും വിശേഷിപ്പിക്കുന്നു.

 കുറിപ്പിന്റെ സാഹചര്യം

കുറിപ്പിന്റെ സാഹചര്യം

ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നീ നടിമാരാണ് കഴിഞ്ഞദിവസം അമ്മയില്‍ നിന്ന് രാജിവച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മ തിരിച്ചെടുത്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴായിരുന്നു നടിമാരുടെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയുള്ള രാജി പ്രഖ്യാപനം. ഈ സാഹചര്യത്തിലാണ് ജയശങ്കറിന്റെ പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ..

ഭാവന, രമ്യ, ഗീതു, റിമ

ഭാവന, രമ്യ, ഗീതു, റിമ

അമ്മ സംഘടനയിലെ അമ്മായിഅമ്മപ്പോരു സഹിക്കാതെ നാലു നടികള്‍- ഭാവന,രമ്യ,ഗീതു,റിമ- അംഗത്വം ഉപേക്ഷിച്ചു. ജനപ്രിയനായകനെ തിരിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനം. ജനപ്രിയന്റെ തിരിച്ചുവരവും നാലു നടികളുടെ രാജിയും സാംസ്‌കാരിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

ബുദ്ധിജീവികളുടെ കാര്യം

ബുദ്ധിജീവികളുടെ കാര്യം

അമ്മയെ അപലപിച്ചും നടികളെ അനുകൂലിച്ചും പ്രതികരണ തൊഴിലാളികള്‍ ഉറഞ്ഞു തുളളുകയാണ്- വിഎസ് അച്യുതാനന്ദന്‍ മുതല്‍ വിടി ബല്‍റാം വരെ, വി മുരളീധരന്‍ മുതല്‍ എംഎ ബേബി വരെ. മുരളി തുമ്മാരുകുടി, ഡോ ശാരദക്കുട്ടി, ദീപാ നിഷാന്ത്, കെകെ ഷാഹിന, ഹരീഷ് വാസുദേവന്‍, സുനില്‍ പി ഇളയിടം മുതലായ ബുദ്ധിജീവികളുടെ കാര്യം പറയാനുമില്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും കഠിനമായി എതിര്‍ക്കുന്ന നടന്‍ അലന്‍സിയറും സംവിധായകന്‍ കമലും ഇതുവരെ മിണ്ടിക്കേട്ടില്ല.

നായകനെ ഒറ്റുകൊടുക്കില്ല

നായകനെ ഒറ്റുകൊടുക്കില്ല

രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും എന്തൊക്കെ പറഞ്ഞാലും അമ്മ സംഘടന നിലപാടു മാറ്റില്ല. ജനപ്രിയ നായകനെ ഒറ്റുകൊടുക്കില്ല. അച്യുതാനന്ദനും ബേബിയും ഐസക്കും ഒത്തുപിടിച്ചാലും ധീരസഖാക്കള്‍ മുകേഷും ഇന്നസെന്റും ഗണേശ കുമാരനും ഇളകില്ല.

ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാര്‍

ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാര്‍

താരത്തമ്പുരാക്കന്മാര്‍ക്കു തമ്പുരാക്കന്മാര്‍ തന്നെ സൃഷ്ടിച്ച പോക്കറ്റ് സംഘടനയാണ് 'അമ്മ'. മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറും ജനപ്രിയനുമാണ് സംഘടനയിലെ ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാര്‍. ഇവരില്‍ ജനപ്രിയനാണ് സര്‍വശക്തന്‍.

കുറവന്‍ കയ്യറ്റത്തെ കുരങ്ങ്

കുറവന്‍ കയ്യറ്റത്തെ കുരങ്ങ്

ആലുവ സബ്‌ജെയിലില്‍ ഉണ്ട തിന്നു കിടക്കുമ്പോഴും അമ്മ സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയന്‍. ഇന്നസെന്റും ഇടവേള ബാബുവുമൊക്കെ കുറവന്‍ കയ്യറ്റത്തെ കുരങ്ങു പോലെ. ചാടിക്കളിയെടാ കുഞ്ചിരാമാ എന്നു പറഞ്ഞാല്‍ ചാടിക്കളിക്കും അത്രതന്നെ.

ജനപ്രിയനൊപ്പം, പള്‍സറിനൊപ്പം

ജനപ്രിയനൊപ്പം, പള്‍സറിനൊപ്പം

ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന്‍ മുമ്പത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് അമ്മയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ. ജനപ്രിയ നായകന്‍ കളി തുടങ്ങിയിട്ടേയുളളൂ. ശേഷം വെളളിത്തിരയില്‍. #ജനപ്രിയനൊപ്പം, പള്‍സറിനൊപ്പം.

v

English summary
Dileep re admission to AMMA: Advt. Jayashankar Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X