കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ തിരിച്ചെടുത്തപ്പോള്‍ മമ്മൂട്ടിയും ലാലും മിണ്ടിയില്ല; പൃഥ്വിരാജ് നിലപാട് മാറ്റി... പ്രതികരണം

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിനെ താരസംഘടന അമ്മ പുറത്താക്കിയത്. ദിലീപിനെ കേസില്‍ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെ, അമ്മ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മോഹന്‍ലാല്‍ അമ്മ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യോഗം തന്നെയാണ് ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചത്.

മോഹന്‍ലാലും മമ്മൂട്ടിയും ഈ വേളയില്‍ ചര്‍ച്ചയില്‍ കാര്യമായി ഇടപെട്ടില്ലത്രെ. മമ്മൂട്ടി മൗനം പാലിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ദിലീപിനെതിരെ ശകതമായ നിലപാടെടുത്ത പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തതുമില്ല. കാര്യമായ പ്രതിഷേധം ഉയരാതെ വന്നതോടെ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ വേഗം തീരുമാനമായി.... ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് നിര്‍മാതാവും തീയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍....

ചില വ്യക്തികളുടെ താല്‍പ്പര്യം

ചില വ്യക്തികളുടെ താല്‍പ്പര്യം

ദിലീപിനെ തിരിച്ചെടുത്തത് ചില വ്യക്തികളുടെ താല്‍പ്പര്യത്തിന് പുറത്താണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ദിലീപിനെ മോഹന്‍ലാല്‍ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചെടുത്തതായി അദ്ദേഹം വിശ്വസിക്കുന്നില്ല. ചിലര്‍ ഇതിന് വേണ്ടി ശ്രമിച്ചു. മോഹന്‍ലാല്‍ അന്യായമായി പ്രവര്‍ത്തിക്കുന്ന കൂട്ടത്തിലല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ആദ്യം വിശ്വസിക്കാനായില്ല

ആദ്യം വിശ്വസിക്കാനായില്ല

ദിലീപും മഞ്ജുവാര്യരും തമ്മില്‍ പിണക്കമുണ്ടായിരുന്ന വേളയില്‍ മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവത്രെ. ഈ സമ്മര്‍ദ്ദം അവഗണിച്ച് മഞ്ജുവിനൊപ്പം അഭിനയിച്ച വ്യക്തിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ ദിലീപിനെ തിരിച്ചെടുത്ത പ്രസിഡന്റ് മോഹന്‍ലാലിന്റെ നടപടി ആദ്യം വിശ്വസിക്കാനായില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ആരെയും പിണക്കില്ല

ആരെയും പിണക്കില്ല

മറ്റു ചിലരുടെ താല്‍പ്പര്യമാണ് യോഗത്തില്‍ പ്രതിഫലിച്ചത്. ആരെയും പിണക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍ എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അമ്മ യോഗത്തില്‍ ദിലീപ് വിഷയം ചര്‍ച്ചയാക്കിയത് നടി ഊര്‍മിള ഉണ്ണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഊര്‍മിള ഉണ്ണിയുള്‍പ്പെടെയുള്ളവര്‍ ആരുടേയോ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

മോഹന്‍ലാല്‍ എതിര്‍ത്താല്‍?

മോഹന്‍ലാല്‍ എതിര്‍ത്താല്‍?

ദിലീപിനെ തിരിച്ചെടുക്കാന്‍ വേണ്ടി കാര്യം പറയാനുള്ള പ്രസക്തിയൊന്നും ആ നടിക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മോഹന്‍ലാല്‍ മറിച്ചുള്ള തീരുമാനം കൈക്കൊണ്ടാല്‍ എന്തു സംഭവിക്കുമായിരുന്നു. അമ്മ എന്ന സംഘടന പിളരുമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

അന്ന് ബഹളം വച്ചവര്‍

അന്ന് ബഹളം വച്ചവര്‍

ദിലീപ് അറസ്റ്റിലാകും മുമ്പ് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ബഹളം വച്ചവര്‍ തന്നെയാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഇവരുടെ ആവശ്യം മോഹന്‍ലാല്‍ എതിര്‍ത്തിരുന്നെങ്കില്‍ അമ്മ പിളരുമായിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാനാണ് അദ്ദേഹം എതിരഭിപ്രായം സ്വീകരിക്കാതിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും മൗനികളായി

മോഹന്‍ലാലും മമ്മൂട്ടിയും മൗനികളായി

നടി ആക്രമിക്കപ്പെട്ടിട്ട് ഒരുവര്‍ഷം പിന്നിട്ടു. നിശബ്ദമായി നടിക്കൊപ്പം നിന്നവരാണ മോഹന്‍ലാലും മമ്മൂട്ടിയും. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനെന്ന്് അറിയാവുന്നത് കൊണ്ടാണ് അവര്‍ മൗനം പാലിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ അവകാശപ്പെടുന്നു.

മമ്മൂട്ടി പിന്നോട്ട് മാറി

മമ്മൂട്ടി പിന്നോട്ട് മാറി

സംഘടന പിളരരുത്, നശിക്കരുത് എന്ന് കരുതി മാത്രമാണ് മമ്മൂട്ടി അന്നും ഇന്നും മൗനം പാലിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം എല്ലാം സഹിച്ച് പിന്നോട്ട് മാറിയതും അതുകൊണ്ടുതന്നെയാണ്. ദിലീപിനെ പുറത്താക്കിയത് ബൈലോ പ്രകാരമൊന്നുമല്ല. കാരണവും വിശദീകരണവും ചോദിക്കാന്‍ നിന്നിരുന്നെങ്കില്‍ അന്ന് സംഘടന പിളര്‍ന്നേനെയെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

മമ്മൂട്ടിയുടെ പ്രതിഷേധം

മമ്മൂട്ടിയുടെ പ്രതിഷേധം

മമ്മൂട്ടി ഇപ്പോള്‍ മാറി നില്‍ക്കുന്നത് ഒരു പ്രതിഷേധമാണ്. ഇത് മറ്റുള്ളവര്‍ക്കും ദിലീപിനെതിരെ രംഗത്തുവരാന്‍ പ്രചോദനമാകും. നേരത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടി ഇപ്പോള്‍ ഒരു പദവിയും വഹിക്കുന്നില്ല. കേസുമായി ബന്ധമുള്ളവര്‍ സംഘടനയിലേക്ക് വീണ്ടും വരുമ്പോള്‍ പദവികള്‍ വഹിക്കാന്‍ താല്‍പ്പര്യമില്ലാത്തതാണ് മമ്മൂട്ടിയുടെ പിന്‍മാറ്റത്തിന് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

പൃഥ്വിരാജിനെ ഒതുക്കിയോ

പൃഥ്വിരാജിനെ ഒതുക്കിയോ

പൃഥ്വിരാജ് മിണ്ടാതിരിക്കുന്നത് അദ്ദേഹത്തെ ഒതുക്കിയിട്ടൊന്നുമല്ല. സുകുമാരന്‍ ചേട്ടന്റെ മകനാണത്. പറഞ്ഞ വാക്ക് മാറ്റിപ്പറയുന്ന വ്യക്തിയല്ല അദ്ദേഹം. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച യോഗത്തില്‍ ഒരുവിഭാഗം ആളുകള്‍ പങ്കെടുത്തിരുന്നില്ല. ഇക്കാര്യങ്ങളും പരിഗണിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ദിലീപ വിഷയം വന്നത്

ദിലീപ വിഷയം വന്നത്

ദിലീപ് വിഷയം അമ്മ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ ശേഷമാണ് ദിലീപ് വിഷയം പെട്ടെന്ന് ചര്‍ച്ചയ്ക്ക് വന്നത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇനി എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഊര്‍മിള ഉണ്ണി ദിലീപ് വിഷയം പറഞ്ഞതത്രെ.

Recommended Video

cmsvideo
ദിലീപ് വിഷയത്തിൽ നിലപാടുമായി മോഹൻലാൽ
മറിച്ച് സംഭവിച്ച കാര്യം

മറിച്ച് സംഭവിച്ച കാര്യം

ദിലീപ് വിഷയം പറയാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അക്കാര്യം മൈക്കിലൂടെ സ്‌റ്റേജില്‍ വന്ന്് പറയാന്‍ ഇടവേള ബാബു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിപ്പിടത്തിലേക്ക് മൈക്ക് എത്തുക്കുകയാണ് പതിവ്. ഇവിടെ മറിച്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

English summary
Dileep return to AMMA: Mammootty, Mohanlal in silent mode in meeting- Liberty Basheer response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X