Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യരെ ഡിവോഴ്സ് ചെയ്യാനുള്ള കാരണം ദിലീപ് തെളിവ് സഹിതം മീനാക്ഷിയെ ബോധ്യപ്പെടുത്തി';അഖിൽ മാരാർ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിഗ് ബോസ് താരം അഖിൽ മാരാർ. ദിലീപിനെ തുടക്കം മുതൽ പിന്തുണച്ച വ്യക്തിയാണ് അഖിൽ. എന്തുകൊണ്ടാണ് താൻ ദിലീപിനെ ഈ കേസിൽ ദിലീപിനൊപ്പം നിന്നതെന്ന് അഖിൽ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. പോലീസുദ്യോഗസ്ഥൻമാരിൽ നിന്നും മനസാക്ഷിയുള്ള മാധ്യമപ്രവർത്തകരിൽ നിന്നും ഞാൻ അറിഞ്ഞ സത്യങ്ങൾ, കരുതി കൂട്ടി ദിലീപിനെ ഇല്ലാതാക്കാൻ സിനിമയുടെ ഉള്ളിൽ നിന്നും പുറത്തു നിന്നും കളിച്ച കളികൾ ഇതെല്ലാമാണ് അതിന് കാരണം എന്നാണ് വിശദമായ കുറിപ്പിൽ അഖിൽ പറയുന്നത്. അഖിലിൻ്റെ വാക്കുകളിങ്ങനെ

'ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം നേടി എടുത്ത അയാൾക്ക് ഇനിയുള്ള ജീവിതം നന്നായി മുന്നോട്ട് കൊണ്ട് പോകാൻ അറിയാം...എന്റെയോ സോഷ്യൽ മീഡിയയിൽ അയാളെ അനുകൂലിക്കുന്ന ആരുടെയും ആവശ്യം അയാൾക്കില്ല..

അത് കൊണ്ട് ഞാൻ എഴുതുന്നത് ദിലീപിന് വേണ്ടിയല്ല എനിക്ക് വേണ്ടിയാണ്.

എന്റെ ചിന്തകൾ,പോലീസുദ്യോഗസ്ഥൻമാരിൽ നിന്നും മനസാക്ഷിയുള്ള മാധ്യമപ്രവർത്തകരിൽ നിന്നും ഞാൻ അറിഞ്ഞ സത്യങ്ങൾ, കരുതി കൂട്ടി ദിലീപിനെ ഇല്ലാതാക്കാൻ സിനിമയുടെ ഉള്ളിൽ നിന്നും പുറത്തു നിന്നും കളിച്ച നാറിയ കളികൾ, അതിന്റെ ഭാഗമായി പൊതു സമൂഹത്തിന്റെ എതിർപ്പിനെ തള്ളികളഞ്ഞു ദിലീപിനൊപ്പം എന്ന നിലപാട് സ്വീകരിച്ചത് എന്ത് കൊണ്ട് എന്ന എന്റെ വാദങ്ങൾ.

akhildileepmeenakshimanju

പലരുടെയും സംശയങ്ങൾ..
1.പൾസർ സുനി ആരും പറയാതെ എന്തിനിത് ചെയ്തു..

Ans : അതെന്താ പീഡിപ്പിക്കാൻ ആരെങ്കിലും പറയണം എന്ന നിർബന്ധം മലയാളികൾക്ക് എന്ന് തൊട്ടാണ് വന്നത്.. പൾസർ സുനി മുൻപ് ഇതേ കാര്യം ചെയ്തിട്ടുണ്ട്.. നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അഞ്ചു ലക്ഷം വരെ അവൻ ബ്ലാക് മെയിൽ ചെയ്തു വാങ്ങിയ കേസുണ്ട്.. അത് കൊണ്ട് സുനി സ്വന്തമായി ചെയ്യാം ഇനി മറ്റാർക്കും വേണ്ടിയും ചെയ്യാം ചെയ്തിട്ട് ദിലീപിന്റെ പേര് പറയുക ആവും ലക്ഷ്യം.

2.നടിയെ പീഡിപ്പിച്ചത് ടെമ്പോ ട്രാവലറിൽ എന്നാണ് പലരും കരുതിയിരിക്കുന്നത്..

Ans : നടിയെ പീഡിപ്പിച്ചത് XUV 500 എന്ന കാറിൽ വെച്ചാണ്..ഓടികൊണ്ടിരിക്കുന്ന ഒരു കാറിന്റെ പിൻ സീറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ വേണ്ട ഇപ്പോൾ തന്നെ കാറിന്റെ പിന്നിൽ ഇരയെ പിന്തുണയ്ക്കുന്ന നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ ഭർത്താവിനെ ഒപ്പം കൂട്ടുക.. പുരുഷൻ ആണെങ്കിൽ ഭാര്യയെ ഒപ്പം കൂട്ടുക.. എന്നിട്ട് പീഡനത്തിന്റെ ഡെമോ ഒന്ന് ശ്രമിക്കുക.. ഏത് തരം പീഡനം ആ ചുരുങ്ങിയ സ്ഥലത്തു സാധ്യമാകും എന്ന് നിങ്ങൾ സ്വയം ബോധ്യപ്പെടുക.. അതോടൊപ്പം ഒരു മൊബൈലിൽ അതൊന്ന് പകർത്താൻ ശ്രമിക്കുക.. രാത്രിയിൽ എത്ര വെളിച്ചം 2017ലെ ഒരു മൊബൈൽ ക്യാമറയിൽ ഉണ്ടാകും എന്ന് നിങ്ങൾ നോക്കുക..

പീഡനത്തിന് വിധേയമാകുമ്പോൾ നിങ്ങൾ രക്ഷപെടാൻ ഡ്രൈവറെ ഉപദ്രവിക്കാൻ ശ്രമിക്കുക.. ഡ്രൈവറുടെ സ്റ്റിയറിങ്ങ് തട്ടിയാൽ വാഹനം അപകടത്തിൽ പെടുമോ എന്ന് ചിന്തിക്കുക.. അത് കൊണ്ട് നടിയെ ക്രൂരമായി ഉപദ്രവിച്ചു ദൃശ്യം പകർത്താൻ ശ്രമിച്ചതാവാനാണ് സാധ്യത... അത് കൊണ്ട് തന്നെയാണ് കോടതി സുനിയെ ഉൾപ്പെടെ ശിക്ഷിക്കാൻ കാരണമായതും..
ഇനി സ്വയം ചിന്തിക്കുക ഇത്രയും വിവരം കെട്ട ഒരു പ്ലാനിങ് ഒന്നര കോടി കൊടുത്തു ദിലീപ് ചെയ്യുമോ.? ബുദ്ധിയുള്ള ദിലീപിന് ഇതേ കാര്യം റിസ്ക് ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിച്ചാൽ പോരെ..?

3.മഞ്ജു വാര്യരെ ഉപേക്ഷിച്ചു കാവ്യയെ കെട്ടിയ ക്രൂരൻ ആയ ദിലീപ്..

Ans : ദിലീപ് എന്ത് കൊണ്ടാണ് മഞ്ജു വാര്യരെ ഉപേക്ഷിചതെന്ന് അതിനുള്ള കാരണം മഞ്ജുവിന്റെ മകളെ തെളിവ് സഹിതം ബോധ്യപ്പെടുത്തിയ ശേഷം പുറം ലോകം നടിയുടെ ചെയ്തികൾ അറിയാതിരിക്കാൻ വിചാരണ രഹസ്യമായി വേണമെന്ന് കോടതിയിൽ സ്പെഷ്യൽ പെർമിഷൻ എടുത്തു നടത്തിയതാണ്.. ആ യഥാർഥ്യങ്ങൾ നാളിതുവരെ പുറം ലോകം അറിഞ്ഞിട്ടില്ല...

4. കാവ്യയെ എന്തിന് കെട്ടി..

2012ഇൽ വിവാഹ ബന്ധം വേർപെടുത്തി നാല് വർഷം ഒറ്റയ്ക്ക് ജീവിച്ച ഒരാൾ തന്റെ പേരിൽ ജീവിതം ഇല്ലാതായ ഒരു സ്ത്രീയെ ഒപ്പം കൂട്ടാൻ തീരുമാനിക്കുന്നത് ഈ രാജ്യത്തു ഒരു മഹാപരാധമാണോ..? കാവ്യയെ കെട്ടിയില്ല എങ്കിൽ ഈ കേസ് പോലും വരില്ല എന്നതായിരുന്നു സത്യം..

5.2012ഇൽ വിവാഹ ബന്ധം വേർപെടുത്തി. 2016കാവ്യയെ കെട്ടി സിനിമയിൽ കരുത്തനായി തുടരുന്ന ഒരാൾ 2017ഇൽ സിനിമയിൽ നിന്നും സ്വഭാവിക പുറത്താവലിനു അടുത്തെത്തിയ ഒരു നടിയെ മുകളിൽ പറഞ്ഞ വിഡ്ഢിത്തരം നിറഞ്ഞ ഒരു പ്ലാൻ തയ്യാറാക്കും എന്ന് സാമാന്യ ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ..?

6.പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന്റെ പണം ചോദിച്ചുള്ള ബ്ലാക് മൈയിലിങ് ഈ കേസിന്റെ തുടക്കത്തിൽ തന്നെ ദിലീപ് പരാതി നൽകിയതാണ്..

7.ആരെയെങ്കിലും കൊണ്ട് തനിക്ക് അനുകൂലമായി എന്തെങ്കിലും ചെയ്യാൻ ദിലീപ് തീരുമാനിച്ചെങ്കിൽ ബന്ധപ്പെടേണ്ട ഒരു പ്രധാന വെക്തി ഞാൻ കൂടി ആയിരുന്നു നാളിതുവരെ ദിലീപോ അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷനോ ഒരിക്കൽ പോലും എന്നോട് ഒന്നും പറഞ്ഞിട്ടില്ല... അഞ്ചു പൈസ ദിലീപ് സോഷ്യൽ മീഡിയ സപ്പോർട്ടിനു വേണ്ടി ചെയ്യുന്നതുമില്ല കാരണം അയാളുടെ ലക്ഷ്യം വിധി അനുകൂലം ആവട്ടെ എന്നത് മാത്രമായിരുന്നു..
ഇത്രയും എഴുതിയത് എന്റെ നിലപാടിൽ എനിക്ക് ജയിക്കാനും മാന്യത ചമഞ്ഞു നടക്കുന്ന നാറികളെ സമൂഹം തിരിച്ചറിയാനും ആർകെങ്കിലും ചിന്തിക്കാൻ കഴിയും എങ്കിൽ ചിന്തിക്കട്ടെ എന്നും കരുതി മാത്രം..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+