നടിയെ ആക്രമിച്ച കേസ് ജനുവരിന് നാലിന്; വിചാരണ നടന്നില്ല; ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ്
നടിയെ ആക്രമിച്ച കേസ് ജനുവരിന് നാലിന്; വിചാരണ നടന്നില്ല; ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണം എന്നാവിശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. ഹർജി ജനുവരിന് നാലിന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ ഇന്നത്തെ വിസ്താരം നിര്‍ത്തിവെക്കുകയായിരുന്നു.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ആണ് ഇന്ന് കോടതിയില്‍ ഹാജരായത്. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നടിയുടെ ദൃശ്യങ്ങള്‍ ദീലിപിന്റെ ഹർജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതിക വിദ്യയുള്ള സ്റ്റുഡിയോയില്‍ ഇരുന്ന് ഇത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ആ ദൃശ്യത്തിലുള്ള കാര്യങ്ങള്‍ കൃത്യമായി എങ്ങനെ വിശദീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്.ദൃശ്യങ്ങള്‍ കാണണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹർജിയിലാണ് പ്രോസിക്യൂഷന്‍ രേഖാമൂലം മറുപടി നല്‍കിയത്. അതേസമയം, കേസിൽ പൊലീസ് തുടർ അന്വേഷണം തുടങ്ങുകയാണ് എന്നാണ് വിവരം. വെളിപ്പെടുത്തലിന്റെയും തെളിവുകളുടെയും വാദത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേസിൽ മറ്റൊരു നിർണ്ണായകമായ വെളിപ്പെടുത്തൽ സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയതാണ് കേസ് വീണ്ടും പരിഗണനയിലായത്. നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്.

ഇതിന് പുറമെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്ന് ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുളള വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും കേസ് പരിഗണിക്കുന്നത്. അതേ സമയം, ഇന്നലെ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചിരുന്നു. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു,

ഇതിനെ തുടർന്ന് സി ബി ഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന വി എന്‍ അനില്‍ കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാൽ, വീണ്ടും അനില്‍ കുമാറും രാജി വെയ്ക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. ഇദ്ദേഹം രാജിക്കത്ത് കൈമാറിയിരുന്നു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.

നേരത്തെ വിചാരണ കോടതി നടപടികൾക്ക് എതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ കോടതി നിരസിക്കുന്നു, പ്രധാന വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ല, സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല, കോടതി പ്രതികൂലമായി നിലപാട് സ്വീകരിക്കുന്നെന്നും വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ കോടതിയ്ക്ക് എതിരെ ആരോപിച്ചത്. ഹൈക്കോടതിയുടെ അവധികാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതിയുടെ ഇത്തരം പ്രതികരണങ്ങളിൽ പ്രതിഷേധിച്ചാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയത്.
Recommended Video


എന്നാൽ, 2017 ഫെബ്രുവരി 17 - നാണ് കൊച്ചിയിലേക്ക് പോയ കാര്‍ യാത്രയ്ക്ക് ഇടയിൽ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയവര്‍ നടിയെ ആക്രമിക്കുകയും രംഗങ്ങള്‍ പകര്‍ത്തി. തുടർന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ ഉള്ളവരാണ് കേസിൽ ആദ്യം അറസ്റ്റിലായി. അന്വേഷണം പിന്നീട് ദിലീപിലേക്കും എത്തി.. 2017 ജൂലൈ പത്തിനാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് നടന് ജാമ്യം ലഭിച്ചിരുന്നു. കടുത്ത ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. പിന്നീട് പലപ്പോഴായി കോടതി ദിലീപിന് ഇളവ് അനുവദിച്ചു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications