Get Updates
Get notified of breaking news, exclusive insights, and must-see stories!

''നടിയുടെ അമ്മയും വരനും കൊടുത്ത മൊഴിയിൽ അക്കാര്യമില്ല, ദിലീപിനെ പ്രതിയാക്കാൻ ബി സന്ധ്യയുടെ ഗൂഢാലോചന''

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ശേഷം നടന്‍ ദിലീപ് നേരെ പോയത് തന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയെ കാണാനാണ്. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും കാല്‍ തൊട്ട് തൊഴുകയും ചെയ്തു ദിലീപ്. കേസില്‍ ആദ്യം ദിലീപിന് വേണ്ടി എത്തിയത് മറ്റൊരു അഭിഭാഷകനായിരുന്നു. 83 ദിവസം ദിലീപ് ജയിലില്‍ കിടന്നു.

വക്കാലത്ത് അഡ്വക്കേറ്റ് ബി രാമന്‍പിളളയിലേക്ക് എത്തിയതോടെയാണ് ദിലീപിന് ജാമ്യം നേടി പുറത്തിറങ്ങാനായത്. ഇപ്പോഴിതാ ദിലീപിനെ കേസിൽ നിന്നും രാമന്‍പിളള ഊരിയെടുത്തിരിക്കുന്നു. ഒരു തെളിവും ദിലീപിനെതിരെ ഇല്ലാത്ത കള്ളക്കേസാണ് ഇതെന്നാണ് രാമന്‍ പിളള ആരോപിക്കുന്നത്.

മാത്രമല്ല ദിലീപിനെ പ്രതിയാക്കാന്‍ ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നും ബി രാമന്‍പിള്ള ആരോപിച്ചു. ബി രാമൻപിള്ള പറഞ്ഞത്: സത്യത്തിനും നീതിക്കും ന്യായത്തിനും യോജിച്ച വിധിയാണ്. ഇതല്ലാതെ വേറെ വിധി വരാനില്ല. അവര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അതിന് മുകളില്‍ കോടതി ഉണ്ടെങ്കില്‍ അവിടെയും അപ്പീല്‍ പോകും. പക്ഷേ കള്ളത്തെളിവ് കൊണ്ട് കേസ് ജയിക്കാനൊക്കുമോ. ന്യായമായ വിധി പ്രതീക്ഷിച്ചിരുന്നു.

raman

അതിജീവിതയ്ക്ക് നീതി കിട്ടി. പക്ഷേ അവര്‍ പറയുന്നവരെയെല്ലാം ശിക്ഷിക്കണോ. അവരല്ലല്ലോ ദിലീപിന്റെ പേര് പറഞ്ഞത്. ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് കഥകള്‍ ഉണ്ടാക്കിയത്. അവര്‍ 5 മൊഴികള്‍ ആദ്യം കൊടുത്തു. ഒരു കേസും ഉണ്ടായില്ല ദിലീപിന് എതിരെ.

അറിയാത്ത ചില കാര്യങ്ങളുണ്ട്. അതിജീവിതയുടെ അമ്മ, ഏറ്റവും അടുത്ത കൂട്ടുകാരിയായ രമ്യ നമ്പീശന്‍, ഫിയാന്‍സെ (ഭാവിവരന്‍) അവരുടെ മൊഴി കോടതിയിലുണ്ട്. അമ്മയെ വിസ്തരിച്ചില്ല. രമ്യ നമ്പീശനേയും ഫിയാന്‍സെയേയും വിസ്തരിച്ചു. സിനിമയിലോ അല്ലാതെയോ അതിജീവിതയ്ക്ക് യാതൊരു ശത്രുക്കളും ഇല്ല അവരുടെ അറിവില്‍ എന്നാണ് ആ മൊഴികളിലെല്ലാം പറഞ്ഞിരിക്കുന്നത്. പിന്നീട് എങ്ങനെ ശത്രു വന്നു?

സാക്ഷികള്‍ കൂറുമാറി എന്ന് പറയുന്നത്, പോലീസ് രേഖപ്പെടുത്തിയ മൊഴികളെല്ലാം സത്യം അല്ലല്ലോ. അവര്‍ കേസിന് ആവശ്യമുളള മൊഴി രേഖപ്പെടുത്തും. മൊഴി മാറിയ പ്രോസിക്യൂഷന്‍ സാക്ഷികളുണ്ട്. ആദ്യ ചാര്‍ജ് കൊടുത്ത ഡിവൈഎസ്പി, എഫ്‌ഐ സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തിയ സിഐ, ആദ്യം ഇവരെ കണ്ട തൃക്കാക്കര എസിപി ഇവരെയൊക്കെ മൊഴി മാറ്റിച്ചാണ് കോടതിയില്‍ പറഞ്ഞത്.

പിടി തോമസിന് ഒന്നും അറിയില്ല, പിന്നെ എന്ത് മൊഴി കൊടുക്കാനാണ്. ദിലീപിലേക്ക് കേസ് എത്തിക്കാന്‍ ഗൂഢാലോചന നടന്നു. അറിയാം, പക്ഷേ പറയാനൊക്കില്ല. ഇത് പോലെ ഒരു കേസ് ഇതുവരെ നടത്തിയിട്ടില്ല. സത്യമായ ഒരു തെളിവ് പോലും ഇല്ലാത്ത കേസ് ഇതുവരെ കണ്ടിട്ടുമില്ല. ഇത് കള്ളക്കേസാണ്. 2020 ജനുവരിയില്‍ കേസ് തുടങ്ങി. 2021 ഡിസംബര്‍ ആയപ്പോഴേക്കും അവസാന സാക്ഷിയായ ബൈജു പൗലോസിനെ വിസ്തരിച്ച് കഴിഞ്ഞു.

മൊഴി എടുക്കാന്‍ വെച്ച ദിവസം ഒരു കാര്യവും ഇല്ലാതെ പ്രോസിക്യൂട്ടര്‍ ഇറങ്ങിപ്പോയി. പിന്നെ തുടരന്വേഷണത്തിന് ഹര്‍ജി കൊടുത്തു. അല്ലെങ്കില്‍ 2022ല്‍ തീരേണ്ടതായിരുന്നു കേസ്. ബാലചന്ദ്ര കുമാര്‍ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. അതുവരെ ബൈജു പൗലോസിന്റെ കയ്യില്‍ ഒരു തെളിവ് പോലും ഇല്ലാത്ത കേസായിരുന്നു. ഇയാളെ ഇറക്കി കുറേ തെളിവുകളുണ്ടാക്കി. പറയുന്നതെല്ലാം കളളമാണെന്ന് വന്നു.

ആദ്യ എഫ്‌ഐആറിലെ കുറ്റങ്ങളെല്ലാം കോടതി വിശ്വസിച്ചു, പ്രതികളെല്ലാം കുറ്റക്കാരാണെന്ന് വിധിച്ചു. അത് കഴിഞ്ഞ് ദിലീപിനെ പ്രതിയാക്കുന്നതിന് വേണ്ടി മാത്രമായി ഒരു സീനിയര്‍ ഉദ്യോഗസ്ഥ ആ ടീമിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചു. അവിടെ ഡിവൈഎസ്പിമാരും എസ്പിമാരും ഉണ്ട്. പിന്നെയാണ് ദിലീപിനൊപ്പം താന്‍ ചേരുന്നത്. ഒരു സീനിയര്‍ ഉദ്യോഗസ്ഥയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു, അതിന് തെളിവുമുണ്ട്''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+