Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തിറങ്ങാൻ ദിലീപ് ആക്രമിച്ചത് മഞ്ജുവിനെയടക്കം...! അക്കമിട്ട് കഥകൾ.. നശിപ്പിക്കാൻ ഗൂഢാലോചന!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് ശേഷം ജാമ്യം നേടാൻ ദിലീപ് പലകളികളും കളിക്കുകയുണ്ടായി. ആദ്യം അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും അഡ്വക്കേറ്റ് രാംകുമാർ വഴി ജാമ്യത്തിന് ശ്രമം. രണ്ടും പാളിയപ്പോൾ അഭിഭാഷകനെ മാറ്റി. പുതിയതായി വന്നത് കാവ്യയുടെ വിവാഹ മോചനക്കേസിൽ എതിർഭാഗത്ത് ഉണ്ടായിരുന്ന അഡ്വക്കേറ്റ് ബി രാമൻ പിള്ള. പുതിയ ജാമ്യാപേക്ഷയിൽ ദിലീപ് ആക്രമിച്ചത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും അടക്കമുള്ളവരെ ആയിരുന്നുവത്രേ. എന്നിട്ടും പണി പാളി.

കള്ളക്കേസെന്ന് വാദം

കള്ളക്കേസെന്ന് വാദം

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ദിലീപ് ആദ്യം മുതൽക്കേ പറയുന്നത്. എന്നാൽ ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ആദ്യം സമർപ്പിച്ച ജാമ്യഹർജികളിൽ ഈ വാദം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നില്ല. എന്നാൽ രാമൻ പിള്ള വാദിച്ചത് ദിലീപിനെതിരെ ചുമത്തിയത് കള്ളക്കേസാണ് എന്ന തലത്തിലാണ്.

സുനിയെ ഉപയോഗിച്ച് കുടുക്കി

സുനിയെ ഉപയോഗിച്ച് കുടുക്കി

എന്നാല്‍ നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചു. 28 കേസുകളിൽ പ്രതിയായ, കള്ളനായ സുനിയെ ഉപയോഗിച്ച് തന്നെ കേസിൽ പെടുത്തുന്നുവെന്നാണ് ദിലീപിന്റെ വാദം.ദിലീപിനെ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ട കാര്യമില്ലെന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി.

സുനിയുമായുള്ള തർക്കം

സുനിയുമായുള്ള തർക്കം

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്നാണ് സുനിയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ നടന് ജാമ്യം നല്‍കണമെന്നാണ് വാദം. ആക്രമണത്തിന് ഇരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാകാം ക്വട്ടേഷന് കാരണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിക്കുകയുണ്ടായി.

ക്രിമിനലായ സുനി പറയുന്നത്

ക്രിമിനലായ സുനി പറയുന്നത്

ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്നും പ്രതിഭാഗം വാദമുയര്‍ത്തി. ക്രിമിനലായ സുനിയുടെ വാക്കുകള്‍ കോടതി വിശ്വസിക്കരുതെന്നും വാദം ഉയര്‍ന്നു.

കുടുക്കാൻ നടന്ന ശ്രമങ്ങൾ

കുടുക്കാൻ നടന്ന ശ്രമങ്ങൾ

ലിബര്‍ട്ടി ബഷീര്‍, പരസ്യക്കമ്പനി ഉടമ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ദിലീപിനെ കുടുക്കാന്‍ ശ്രമം നടന്നുവെന്നും നടന്റെ അഭിഭാഷകന്‍ വാദിച്ചു. ഒരു ടവറിന് കീഴില്‍ സുനിയും ദിലീപും വന്നത് കൊണ്ട് ഗൂഢാലോചന നടത്തിയെന്ന് പറയാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു

പേരെടുത്ത് പറയുന്നു

പേരെടുത്ത് പറയുന്നു

സിനിമാരംഗത്തും പുറത്തുമുള്ള പ്രമുഖരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ജാമ്യഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് .തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ദിലീപിന്റെ ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് എന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ആരോപിച്ചിരിക്കുന്നത്.

മഞ്ജു അടക്കമുള്ളവർ

മഞ്ജു അടക്കമുള്ളവർ

തന്നെ ഇല്ലാതാക്കാന്‍ സിനിമാ മേഖലയില്‍ ഗൂഢാലോചന നടന്നു.കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ലക്ഷ്യം കണ്ടുവെന്നും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ടത്രേ.തനിക്കെതിരെ ഗൂഢാലോചന നടത്തിയവരായി ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകളാണ്.

നേതാക്കൾക്കെതിരെയും

നേതാക്കൾക്കെതിരെയും

സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളേയും ജാമ്യാപേക്ഷയില്‍ ദിലീപ് ലക്ഷ്യമിടുന്നതായി മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയിലെ പ്രബലര്‍ മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയ നേതാക്കളേയും സ്വാധീനിച്ചുവെന്നും ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു.

തന്നോട് ശത്രുത ഉള്ളവർ

തന്നോട് ശത്രുത ഉള്ളവർ

ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍ മേനോനും തന്നോട് നേരത്തെ തന്നെ ശത്രുതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ടത്രേ. ശ്രീകുമാര്‍ മേനോന് രാഷ്ട്രീയ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നതായി വാര്‍ത്തകളുണ്ട്.

ഭാവി തകർക്കാനുള്ള നീക്കം

ഭാവി തകർക്കാനുള്ള നീക്കം

ചലച്ചിത്ര രംഗത്തെ തന്റെ ഭാവി തകര്‍ക്കാനുള്ള ഇവരുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ കേസ് തന്നെ ഉണ്ടായത് എന്നാണത്രേ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ മറ്റൊരു വാദം. തകര്‍ക്കാന്‍ മറ്റ് വഴിയൊന്നും കാണാതെ കേസില്‍ കുടുക്കിയതാണെന്നും ആരോപണം ഉണ്ടത്രേ.

സന്ധ്യയും മഞ്ജു വാര്യരും

സന്ധ്യയും മഞ്ജു വാര്യരും

കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് ആരോപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് തന്നെ കുടുക്കാനാണെന്നും ആരോപണം ഉണ്ടത്രേ.

ക്യാമറ ഓഫ് ചെയ്തു

ക്യാമറ ഓഫ് ചെയ്തു

തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടത്രേ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെടുന്നു.

പോലീസിന് എതിരെയും

പോലീസിന് എതിരെയും

പോലീസിനെതിരെയും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്തയച്ച കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപിക്ക് വാട്‌സ്ആപ്പില്‍ അയച്ചുവെന്ന് പറയുന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പരാതിയും നല്‍കിയിരുന്നുവത്രേ. 20 ദിവസം കഴിഞ്ഞാണ് ബ്ലാക്ക്‌മെയില്‍ പരാതി നല്‍കിയത് എന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു

സുനിയെ പരിചയമേ ഇല്ല

സുനിയെ പരിചയമേ ഇല്ല

പള്‍സര്‍ സുനിയെ ദിലീപിന് പരിചയമുണ്ടെന്ന പോലീസ് വാദത്തിന് എതിരെയും ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. അബാദ് പ്ലാസയില്‍ വെച്ച് പള്‍സര്‍ സുനിയുമായി ദിലീപ് നടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് വാദം. എന്നാലിത് പ്രതിഭാഗം തള്ളുന്നു.അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപ് ഉണ്ടായിരുന്നതിനാല്‍ ദിലീപ് അബാദ് പ്ലാസയില്‍ താമസിച്ചിരുന്നു. അക്കാലത്ത് മുകേഷിന്റെ ഡ്രൈവറായ സുനിയും അവിടെ വന്നിരിക്കാം. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് അത്‌കൊണ്ട് പ്രസക്തി ഇല്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

എല്ലാ വാദവും പൊളിഞ്ഞു

എല്ലാ വാദവും പൊളിഞ്ഞു

പള്‍സര്‍ സുനിയുടെ കത്തിന്റെ കാര്യവും സുനി ഫോണില്‍ വിളിച്ച കാര്യവും അന്ന് തന്നെ ഡിജിപിയെ അറിയിച്ചിരുന്നു. അബാദ് പ്ലാസയില്‍ താമസിക്കുമ്പോള്‍ പള്‍സര്‍ സുനി അവിടെ വന്നിട്ടുണ്ടാകാം എന്നല്ലാതെ ദിലീപുമായി കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും വാദമുണ്ട്. എന്നാലീ വാദങ്ങളെ എല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+