• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ന് കാവ്യയ്‌ക്കെതിരെ.. ഇന്ന് ദിലീപിന് രക്ഷകന്‍..? ജനപ്രിയന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം...

  • By Anamika

കൊച്ചി: മലയാള സിനിമാ ലോകത്ത് അജയ്യന്‍ ആയിരുന്നുവെങ്കിലും നിയമത്തിന്റെ ലോകത്ത് ദിലീപിന് മുന്നിലുള്ള കുരുക്കുകള്‍ അഴിക്കാന്‍ അത്ര എളുപ്പമല്ല. എന്തിന്, നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ഒന്നരമാസത്തോളമായിട്ടും ഇതുവരെ ജാമ്യം പോലും ലഭിച്ചിട്ടില്ല. നാളെയാണ് ആ നിര്‍ണായക ദിനം. പ്രഗദ്ഭനായ വക്കീല്‍ നടന് വേണ്ടി ഉയര്‍ത്തിയ വാദമുഖങ്ങള്‍ മറ്റൊരു പ്രമുഖനായ വക്കീല്‍ നേരത്തെ ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും നടന് വേണ്ടി ഉയര്‍ത്തിയതിനേക്കാള്‍ ഫലമുണ്ടാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. ദിലീപിനും കുടുംബത്തിനും വരുന്ന മണിക്കൂറുകള്‍ ഉദ്വേഗജനകം തന്നെയാണ്.

യുവനടിക്കും നടനും ദാരുണാന്ത്യം....! ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ അഭിനയ ലോകം...

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

കോടതി കനിഞ്ഞില്ല

കോടതി കനിഞ്ഞില്ല

ദിലീപ് അങ്കമാലി കോടതിയില്‍ ആദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറാണ് ഹാജരായത്. പിന്നീട് ആദ്യമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴും രാംകുമാര്‍ തന്നെയായിരുന്നു വാദിച്ചത്. പക്ഷേ ജാമ്യം ലഭിച്ചില്ല.

രാം കുമാറിന് സാധിക്കാത്തത്

രാം കുമാറിന് സാധിക്കാത്തത്

പ്രഗത്ഭനായ രാം കുമാറിന് സാധിക്കാത്തത് കാവ്യാ മാധവന്റെ വിവാഹമോചനക്കേസില്‍ മുന്‍ഭര്‍ത്താവ് നിഷാലിന് വേണ്ടി വാദിച്ച അഡ്വക്കേറ്റ് ബി രാമന്‍പിള്ളയെക്കൊണ്ട് സാധിക്കുമോ എന്ന് വെള്ളിയാഴ്ച അറിയാം. രാംകുമാര്‍ പറയാത്തത് എന്താണ് രാമന്‍പിള്ള ഹൈക്കോടതിയില്‍ പറഞ്ഞത് എന്നല്ലേ.

നിയമപരമായ സാധ്യതകള്‍

നിയമപരമായ സാധ്യതകള്‍

രാം കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പോലീസിന്റെ വാദങ്ങള്‍ കാര്യമായൊന്നും ഖണ്ഡിക്കുന്നില്ല. മറിച്ച് ദിലീപ് ജാമ്യം നല്‍കേണ്ടതിന്റെ നിയമപരമായ സാധ്യതകള്‍ ആണ് കൂടുതലായും കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമം നടന്നത്. മറിച്ച് രാമന്‍പിള്ള ആകട്ടെ ശത്രുക്കളെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചിരിക്കുന്നു.

അപ്പുണ്ണിയും മൊബൈലും

അപ്പുണ്ണിയും മൊബൈലും

ആദ്യത്തെ ജാമ്യാപേക്ഷയില്‍ ദിലീപിന് പള്‍സര്‍ സുനിയെ അടക്കം ആരെയും സ്വാധീനിക്കാന്‍ സാധിക്കില്ലെന്നും ദിലീപിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പറയുന്നു. മൊബൈല്‍ കണ്ടെടുക്കാന്‍ സാധിക്കാത്തതും അപ്പുണ്ണിയെ പിടികൂടിയതുമാണ് പ്രധാനകാര്യങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

ഗൂഢാലോചന മുന്നിൽ

ഗൂഢാലോചന മുന്നിൽ

ഇക്കാര്യങ്ങളാകട്ടെ ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളായി മാറുകയാണ് ഉണ്ടായത്. ബി രാമന്‍പിളള സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷയിലാകട്ടെ ദിലീപിനെ ഗൂഢാലോചന നടത്തി ചിലര്‍ കുടുക്കിയെന്ന വാദമാണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ട് ദിവസം നീണ്ട വാദത്തിലാകട്ടെ പോലീസ് വാദങ്ങളെ ശക്തിയുക്തം ഖണ്ഡിക്കുകയും ചെയ്തു.

ആക്രമണം ആസൂത്രിതമല്ല

ആക്രമണം ആസൂത്രിതമല്ല

നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നുമാണ് രാമൻപിള്ള വാദിച്ചത്. 28 കേസുകളിൽ പ്രതിയായ, കള്ളനായ സുനിയെ ഉപയോഗിച്ച് തന്നെ കേസിൽ പെടുത്തുന്നുവെന്നാണ് വാദം. ദിലീപിനെ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ട കാര്യമില്ലെന്നും വാദിക്കുകയുണ്ടായി

തർക്കം കാരണമെന്ന്

തർക്കം കാരണമെന്ന്

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്നാണ് സുനിയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ നടന് ജാമ്യം നല്‍കണമെന്നാണ് വാദം. ആക്രമണത്തിന് ഇരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാകാം ക്വട്ടേഷന് കാരണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിക്കുകയുണ്ടായി.

സുനിയെ വിശ്വസിക്കരുതെന്ന്

സുനിയെ വിശ്വസിക്കരുതെന്ന്

ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്നും രാമൻപിള്ള വാദമുയര്‍ത്തി. ക്രിമിനലായ സുനിയുടെ വാക്കുകള്‍ കോടതി വിശ്വസിക്കരുതെന്നും വാദം ഉയര്‍ന്നു.

ബഷീറും ശ്രീകുമാറും

ബഷീറും ശ്രീകുമാറും

ലിബര്‍ട്ടി ബഷീര്‍, പരസ്യക്കമ്പനി ഉടമ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ദിലീപിനെ കുടുക്കാന്‍ ശ്രമം നടന്നുവെന്നും നടന്റെ അഭിഭാഷകന്‍ വാദിച്ചു. ഒരു ടവറിന് കീഴില്‍ സുനിയും ദിലീപും വന്നത് കൊണ്ട് ഗൂഢാലോചന നടത്തിയെന്ന് പറയാനാവില്ലെന്നും വാദം ഉയർന്നു

ഗൂഢാലോചനക്കാർ നിരവധി

ഗൂഢാലോചനക്കാർ നിരവധി

സിനിമാരംഗത്തും പുറത്തുമുള്ള പ്രമുഖരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ജാമ്യഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് .തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ദിലീപിന്റെ ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് എന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നത്.

English summary
Analysis of Advocate Ramkumar's and B Raman Pillai's arguments in High Court on Dileep's bail plea
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more