ദിലീപിൻ്റെ ഭഭബയ്ക്ക് എന്താണ് സംഭവിക്കുന്നത്? ആദ്യ ദിന കളക്ഷൻ പുറത്ത്
ദിലീപിൻ്റെ വമ്പൻ തിരിച്ചുവരവ് ലക്ഷ്യം വെച്ച് പുറത്തിറങ്ങിയ ചിത്രമാണ് ഭഭബ.നടി കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വലിയ രീതിയിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് സിനിമ പുറത്തിറങ്ങിയത്. അതിജീവിതയെ പിന്തുണച്ച് കൊണ്ട് നിരവധി പേർ ഈ സിനിമ കാണില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ സിനിമയെ ബാധിച്ചോ? ഇപ്പോഴിതാ ചിത്രത്തിൻ്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
'ഭഭബ' 7.2 കോടിയാണ് ആദ്യദിനം കേരളത്തിൽ നിന്നും ചിത്രം വാരിക്കൂട്ടിയത് എന്നാണ് കണക്കുകൾ. വലിയ ഇടവേളയ്ക്ക് ശേഷം ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്‌ഷൻ കൂടിയാണിത്. ഒടിയൻ, കെജിഎഫ്2, ലിയോ, എമ്പുരാൻ, കൂലി എന്നിവയാണ് മുൻപ് ആദ്യ ദിനത്തിൽ 7 കോടി കളക്ഷൻ സ്വന്തമാക്കിയ മറ്റ് സിനിമകൾ.

പുതിയ റിപ്പോർട്ട് പ്രകാരം വിവിധ ജില്ലകളിൽ നിന്നുള്ള മൊത്തം വരുമാനക്കണക്കുകൾ ലഭ്യമാണ്. തിരുവനന്തപുരം 81,12,384, കൊല്ലം 48,48,994, പത്തനംതിട്ട 10,76,167, ആലപ്പുഴ 39,46,694, കോട്ടയം 45,44,895, ഇടുക്കി 13,30,774 രൂപ എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള കണക്ക്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കളക്ഷൻ,1,29,46,162 രൂപ. തൃശ്ശൂർ 91,82,506, പാലക്കാട് 39,63,836, മലപ്പുറം 48,44,261, കോഴിക്കോട് 65,33,017, വയനാട് 7,95,674, കണ്ണൂർ 38,26,928, കാസർഗോഡ് 12,18,355 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കളക്ഷൻ.
അഡ്വാൻസ് ബുക്കിങ്ങിലും ഭഭബയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്.
ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്ന് രചിച്ച ഭഭബ . 'വേൾഡ് ഓഫ് മാഡ്‌നെസ്സ്' എന്ന ടാഗ് ലൈനോടെയാണ് എത്തിയത്.മോഹൻലാലിൻ്റെ കാമിയോ വേഷമാണ് ചിത്രത്തിൻ്റെ പ്രധാന ഹൈലൈറ്റ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, റിയാസ് ഖാൻ തുങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
അതേസമയം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപിൻ്റെ തിരിച്ചുവരവാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ തിരിച്ചുവരവിനുള്ള ദിലീപിൻ്റെ ശ്രമങ്ങൾ ഇത്തവണയും പരാജയപ്പെട്ടുവെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിന് യാതൊരു നിലവാരവും ഇല്ലെന്നും 2025 ലും പൊളിറ്റിക്കൽ കറക്ടനസ് സിനിമയുടെ ഏഴയലത്ത് പോലും തൊട്ടിട്ടില്ലെന്നും ചിലർ വിമർശിക്കുന്നുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications