Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്

അപ്രതീക്ഷിതമായാണ് നടൻ ധർമ്മജൻ ബോൾഗാട്ടിയെയും, ദിലീപിന്റെ സഹോദരൻ അനൂപിനെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സഹോദരൻ അനൂപിനെ നാലര മണിക്കൂർ പോലീസ് ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള ചുരുളഴിക്കാനാണ് അനൂപിനെ വിളിച്ചുവരുത്തിയത്.

അപ്രതീക്ഷിതമായാണ് നടൻ ധർമ്മജൻ ബോൾഗാട്ടിയെയും, ദിലീപിന്റെ സഹോദരൻ അനൂപിനെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നു മണിയോടെ നടൻ ധർമ്മജൻ ബോൾഗാട്ടിയാണ് ആദ്യം ആലുവ പോലീസ് ക്ലബിലെത്തിയത്. ഡിവൈഎസ്പി വിളിച്ചുവരുത്തിയിട്ടാണ് താൻ വന്നതെന്നായിരുന്നു ധർമ്മജന്റെ പ്രതികരണം. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ ചോദിച്ചറിയാനായാണ് സഹോദരൻ അനൂപിനെ പോലീസ് വിളിച്ചുവരുത്തിയത്.

ആലുവ പോലീസ് ക്ലബിൽ...

ആലുവ പോലീസ് ക്ലബിൽ...

ജൂലായ് 5 ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ നടൻ ധർമ്മജൻ ബോൾഗാട്ടിയാണ് ആദ്യം ആലുവ പോലീസ് ക്ലബിലെത്തിയത്. പൾസർ സുനിയുമായുള്ള ബന്ധം ചോദിച്ചറിയാനായാണ് ധർമ്മജനെ പോലീസ് വിളിച്ചുവരുത്തിയത്.

ദിലീപിന്റെ സഹോദരനും...

ദിലീപിന്റെ സഹോദരനും...

ധർമ്മജൻ പോലീസ് ക്ലബിനകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ദിലീപിന്റെ സഹോദരൻ അനൂപിനെയും പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്ന സൂചന ലഭിച്ചത്. ഇതിനു പിന്നാലെ അനൂപും ആലുവ പോലീസ് ക്ലബിലേക്കെത്തി.

നാലര മണിക്കൂർ...

നാലര മണിക്കൂർ...

വൈകീട്ട് മൂന്നു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ നാലര മണിക്കൂറോളം നീണ്ടുനിന്നു. രാത്രി ഏഴര മണിക്കാണ് അനൂപ് ആലുവ പോലീസ് ക്ലബിൽ നിന്നും പുറത്തേക്ക് വന്നത്.

സാമ്പത്തിക ഇടപാടുകൾ...

സാമ്പത്തിക ഇടപാടുകൾ...

നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പ്രധാനമായും കൈകാര്യം ചെയ്യുന്നത് സഹോദരനായ അനൂപാണ്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളാണ് അനൂപിൽ നിന്നും പോലീസ് ചോദിച്ചറിഞ്ഞതെന്നാണ് സൂചന.

ബിസിനസും...

ബിസിനസും...

സിനിമയ്ക്ക് പുറമേ ഹോട്ടൽ, തീയേറ്റർ ബിസിനസ് രംഗത്തും ദിലീപ് സജീവമാണ്. ദേ പുട്ട് റെസ്റ്റോറന്റ് ശൃംഖലയും ചാലക്കുടിയിലെ ഡി സിനിമാസ് മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സും ദിലീപിന്റെ ഉടമസ്ഥതയിലാണ്. ഇതിന്റെയെല്ലാം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സഹോദരൻ അനൂപാണ്.

സിനിമാ നിർമ്മാണവും...

സിനിമാ നിർമ്മാണവും...

സിനിമാ നിർമ്മാണ രംഗത്തും നടൻ ദിലീപും സഹോദരൻ അനൂപും സജീവമാണ്. സിനിമാ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ഇരുവരുടെയും ഉടമസ്ഥതയിലുള്ളതാണ്.

മാധ്യമങ്ങളോട് പ്രതികരിച്ചില്ല...

മാധ്യമങ്ങളോട് പ്രതികരിച്ചില്ല...

നാലര മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം രാത്രി ഏഴരയോടെ ആലുവ പോലീസ് ക്ലബിൽ നിന്നും പുറത്തേക്കിറങ്ങിയ അനൂപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+