ദിലീപിന് കൊതുകുതിരി വാങ്ങാൻ പോലും പണമില്ല!ഒടുവിൽ 200 രൂപയുടെ മണിയോർഡർ,അയച്ചത് ഏറ്റവും പ്രിയപ്പെട്ട..

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

കൊച്ചി: ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ദിലീപ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കോടികൾ കൊണ്ട് അമ്മാനമാടിയ സൂപ്പർ താരത്തിന് ജയിലിൽ ഫോൺ വിളിക്കാനും അവശ്യ സാധനങ്ങൾ വാങ്ങാനും പണമില്ല.

വയനാട്ടിൽ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഒളിവിൽപോയി;ആ ക്രൂരനായ വൈദികൻ ഒടുവിൽ പിടിയിൽ

2011ൽ ലക്ഷ്യമിട്ടത് രണ്ട് നടിമാരെ!അന്ന് രക്ഷപ്പെട്ടത് മലയാളത്തിലെ പ്രമുഖ നടി!പൾസറിനെതിരെ വീണ്ടുംകേസ്

റിമാൻഡ് പ്രതിയായതിനാൽ ദിലീപിന് ജയിലിൽ ജോലിയില്ല. ഇതുകാരണം ജയിലിൽ നിന്നും ദിലീപിന് വരുമാനവും ലഭിക്കില്ല. കൊതുകുതിരി വാങ്ങാനും ഫോൺ ചെയ്യാനും പണമില്ലാത്തതിനാൽ കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ അനുജനോട് ദിലീപ് പണം ആവശ്യപ്പെട്ടു. എന്നാൽ നേരിട്ട് പണം നൽകാൻ സാധ്യമല്ലാത്തതിനാൽ പണം മണിയോർഡറായി അയക്കാനാണ് സഹോദരൻ അനൂപിനോട് പോലീസുകാർ നിർദേശിച്ചത്. തുടർന്ന് അനൂപ് 200 രൂപയുടെ മണിയോർഡറാണ് ദിലീപിന്റെ പേരിൽ ആലുവ സബ് ജയിലിലേക്ക് അയച്ചത്.

സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ ജാഗ്രതൈ! ആദായനികുതി വകുപ്പിന്റെ നോട്ടീസ്, ഇനി രക്ഷയില്ല...

ജോലിയില്ല, വരുമാനവുമില്ല...

ജോലിയില്ല, വരുമാനവുമില്ല...

റിമാൻഡ് തടവുകാരനായതിനാൽ ജയിലിൽ ദിലീപിന് ജോലി ലഭിക്കില്ല. ഇതുകാരണം ദിലീപിന് വരുമാനവുമില്ല.

ഫോൺ വിളിക്കാൻ പണമില്ല...

ഫോൺ വിളിക്കാൻ പണമില്ല...

ബന്ധുക്കളെ ഫോൺ വിളിക്കാൻ പോലും പണമില്ലാത്തതിനാലാണ് കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ അനുജൻ അനൂപിനോട് ദിലീപ് പണം ആവശ്യപ്പെട്ടത്.

200 രൂപയുടെ മണിയോർഡർ...

200 രൂപയുടെ മണിയോർഡർ...

എന്നാൽ തടവുകാരനായ ദിലീപിന് നേരിട്ട് പണം നൽകാൻ കഴിയില്ല. ഇതിനാൽ പണം മണിയോർഡറായി അയക്കാനാണ് പോലീസ് നിർദേശിച്ചത്. തുടർന്നാണ് അനൂപ് 200 രൂപ മണിയോർഡറായി ജയിലിലേക്കയച്ചത്.

അക്കൗണ്ടിലേക്ക്...

അക്കൗണ്ടിലേക്ക്...

അനുജൻ അയച്ച പണം ദിലീപിന് നേരിട്ട് ലഭിക്കില്ല. ദിലീപിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോകുക. ഫോൺ വിളി അടക്കമുള്ള ആവശ്യങ്ങൾ നിർവഹിക്കുന്നതനുസരിച്ച് അക്കൗണ്ടിൽ നിന്നും പണം കുറയും.

അഞ്ച് രൂപയ്ക്ക് ഫോൺ വിളിക്കാം...

അഞ്ച് രൂപയ്ക്ക് ഫോൺ വിളിക്കാം...

അക്കൗണ്ടിലെ പണം ഒരുമിച്ച് ചിലവഴിക്കാനാകില്ല. ആഴ്ചയിൽ അഞ്ച് രൂപയ്ക്ക് മാത്രമാണ് ഫോൺ വിളിക്കാൻ അനുമതി. ആഴ്ചയിൽ പരമാവധി 15 മിനിറ്റ് മാത്രമേ ഫോണിൽ സംസാരിക്കാൻ അനുവാദമുള്ളു.

കൊതുകുതിരിയും പേസ്റ്റുമെല്ലാം വാങ്ങാം...

കൊതുകുതിരിയും പേസ്റ്റുമെല്ലാം വാങ്ങാം...

അക്കൗണ്ടിലെ പണം ഉപയോഗിച്ച് ജയിലിലെ സ്റ്റോറിൽ നിന്നും അവശ്യ സാധനങ്ങളായ കൊതുകുതിരി, പേസ്റ്റ്, ബ്രഷ് എന്നിവയെല്ലാം വാങ്ങാം.

ബാക്കി പണം മടക്കി നൽകും...

ബാക്കി പണം മടക്കി നൽകും...

അതേസമയം, റിമാൻഡ് കാലാവധി കഴിഞ്ഞ് തടവുകാരൻ പുറത്തിറങ്ങുമ്പോൾ അക്കൗണ്ടിലെ ബാക്കി പണം തിരികെ നൽകുകയും ചെയ്യും.

സഹതടവുകാരുടെ കൊതുകുതിരി...

സഹതടവുകാരുടെ കൊതുകുതിരി...

പോലീസ് കസ്റ്റഡിയിൽ നിന്നും വീണ്ടും ജയിലിലെത്തിയ ദിലീപ് അധികസമയവും ഉറക്കത്തിലാണ്. സഹതടവുകാർ നൽകിയ കൊതുകു തിരി കത്തിച്ചാണ് ദിലീപിന്റെ ഉറക്കം.

മിണ്ടാട്ടമില്ല...

മിണ്ടാട്ടമില്ല...

മിക്ക സമയവും സെല്ലിൽ കിടന്നുറങ്ങുന്ന ദിലീപ് സഹതടവുകാരുമായി അധികം സമ്പർക്കം പുലർത്തുന്നില്ല. ഭക്ഷണം വാങ്ങി കഴിച്ച ശേഷം സെല്ലിലേക്ക് മടങ്ങുന്ന ദിലീപ് ഉറങ്ങിയാണ് സമയം തള്ളിനീക്കുന്നത്.

English summary
dileep's brother anoop sent money order to dileep.
Please Wait while comments are loading...