ദിലീപിന്റെ വിധിയെന്ത്? മഞ്ജുവാര്യർ പതിനാറിന് കോടതിയിലേക്ക്; ബാലചന്ദ്രകുമാർ തിരുവനന്തപുരത്ത് തന്നെ
ഇതിനിടിയൽ തന്നെയാണ് കേസിന്റെ വിചാരണ നീട്ടാൻ പ്രോസിക്യൂഷൻ മനപ്പൂർവ്വം ശ്രമിക്കുന്നുവെന്ന ആരോപണ പ്രതിഭാഗം ഉയർത്തുന്നത്

നടൻ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാന ഘട്ടത്തോട് അടുക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തി തുടരന്വേഷണത്തിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കപ്പെട്ടതിന് ശേഷം ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.
കേസിന്റെ വിചാരണ ജനുവരി 31 ന് ഉള്ളിൽ തീർക്കണമെന്ന നിർദേശം സുപ്രീംകോടതി വെച്ചിരുന്നെങ്കിലും വിചാരണ ആ സമയപരിധിക്കുള്ളിൽ തീർക്കാൻ സാധിച്ചില്ല. പലവിധ തടസ്സങ്ങളാണ് വിചാരണ പ്രതീക്ഷിച്ച സമയവും കടന്ന് പോവാൻ ഇടയാക്കിയത്. കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അസുഖമായിരുന്നു ഇതിൽ പ്രധാനപ്പെട്ട കാരണം.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തിയെന്ന സാഹചര്യത്തിലായിരുന്നു പുതിയ വെളിപ്പെടുത്തലുകളും തെളിവുളുമായി ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടി ആക്രമിക്കപ്പെട്ട കേസിൽ പുനരന്വേഷണവും നടത്തി. പുനരന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ദിലീപിനെതിരെ പുതിയ കുറ്റങ്ങളും സുഹൃത്ത് ശരത്തിനെ കൂടി പ്രതിചേർത്ത് പൊലീസ് പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

നേരത്തെ വിസ്തരിച്ച, മഞ്ജുവാര്യർ, സാഗർ വിൻസന്റ്
അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ വിസ്തരിച്ച, മഞ്ജുവാര്യർ, സാഗർ വിൻസന്റ് തുടങ്ങിയവർ ഉൾപ്പടേയുള്ളളസാക്ഷികളെ വിസ്തരിക്കാനും പ്രോസിക്യൂഷൻ തീരുമാനിച്ചു. ഈ വിസ്താരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ പത്ത് ദിവസത്തെ വിസ്താരമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. എന്നാൽ ഇതിനിടയിലാണ് അദ്ദേഹത്തെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതേ തുടർന്ന് കൊച്ചിയിലേക്ക് വിസ്താരത്തിന് എത്താൻ സാധിക്കില്ലെന്നും കോടതിയെ അറിയിക്കുകയായിരുന്നു.

നിലവിൽ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരം
നിലവിൽ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരം കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിസ്താരം ഇത്തരത്തിൽ മാറ്റുന്നതിനെ ചൊല്ലിയും ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. സെഷൻ ജഡ്ജായ ഹണി എം വർഗീസാണ് ബാലചന്ദ്രകുമാർ അടക്കമുള്ളവരെ ഇതുവരെ വിസ്തരിച്ച് വന്നത്. അതുകൊണ്ട് തന്നെ സെഷൻ ജഡ്ജിന് കീഴിൽ തന്നെ ഇനിയുള്ള വിസ്താരവും വേണമെന്ന ആവശ്യം ദിലീപിന്റെ അഭിഭാഷകർ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഹണി വർഗീസ് ബാലചന്ദ്രകുമാറിനെ വിസ്താരം പൂർത്തിയാക്കാനായി തിരുവനന്തപുരത്ത് എത്തും.

നടി മഞ്ജുവാര്യറുടെ പുനർവിസ്താരം
ആദ്യ ഘട്ടത്തിൽ വിസ്താരം പൂർത്തിയാക്കിയ നടി മഞ്ജുവാര്യറുടെ പുനർവിസ്താരം ഈ മാസം 16 ന് നടത്താനാണ് ഇപ്പോൾ കോടതി തീരുമാനിച്ചിരിക്കുന്നത്. മഞ്ജുവാര്യർക്ക് പുറമെ നിരവധി സാക്ഷികളുടെ വിസ്താരവും ക്രോസ് വിസ്താരവും കോടതിയിൽ നടക്കേണ്ടതായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഫിബ്രവരി മാസത്തിലും വിചാരണ പൂർത്തിയാവില്ലെന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോവുന്നത്.

കേസിന്റെ വിസ്താരം നീണ്ടുപോയ സാഹചര്യത്തിൽ
കേസിന്റെ വിസ്താരം നീണ്ടുപോയ സാഹചര്യത്തിൽ വീണ്ടും സമയ പരിധി ആവശ്യപ്പെട്ട് ജഡ്ജ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. വിചാരണ തീർക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യമായിരിക്കും അവർ മുന്നോട്ട് വെക്കുക. വിചാരണയുടെ നിലവിലെ പുരോഗതിയും വിചാരണ കോടതി സുപ്രീംകോടതിയെ അറിയിക്കും. ഇതിനിടയിൽ തന്നെയാണ് കേസിലെ ഒന്നാംപ്രതിയായ പൾസർ സുനി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ അനിശ്ചിതത്വമായി നീളുകയാണ്
കേസിന്റെ വിചാരണ അനിശ്ചിതത്വമായി നീളുകയാണ്. ഇത്രയും കാലം ഞാൻ ജയിലിനുള്ളിലായിരുന്നു. ഈ സാഹചര്യം പരഗിണിച്ച് തനിക്ക് ജാമ്യം തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ള പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയ സാഹചര്യവും പ്രതി ചൂണ്ടിക്കാണിച്ചു. ഈ ഹർജി പരിഗണിച്ച കോടതി ഇത് സംബന്ധിച്ച വിശദാംശവും തേടിയിട്ടുണ്ട്. എന്ന് വിചാരണ പൂർത്തിയാക്കി വിധി പറയാൻ സാധിക്കുമെന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications