പ്രേക്ഷകര്‍ക്ക് ദിലീപ് നല്‍കിയ ആ വാക്ക് പാലിച്ചു
ഒരിക്കലും താന്‍ രഹസ്യമായി വിവാഹം കഴിക്കില്ലെന്നും ഇനിയൊരു വിവാഹം ഉണ്ടെങ്കില്‍ അത് പ്രേക്ഷകരെ അറിയിക്കുമെന്നും ദിലീപ് ഗോസിപ്പുകളോട് പ്രതികരിക്കവെ വ്യക്തമാക്കിയിരുന്നു.
കൊച്ചി : ഏറെക്കാലത്തെ ഊഹാപോഹങ്ങള്‍ക്കു ശേഷം താരങ്ങളായ ദിലീപും കാവ്യയും വിവാഹിതരാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചിരിക്കുകയാണെന്നാണ് ദിലീപ് പറയുന്നത്. വിവാഹ വാര്‍ത്തകളുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഏറെക്കാലങ്ങള്‍ക്കു മുമ്പ് തന്നെ ദിലീപും കാവ്യയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരിക്കലും താന്‍ രഹസ്യമായി വിവാഹം കഴിക്കില്ലെന്നും ഇനിയൊരു വിവാഹം ഉണ്ടെങ്കില്‍ അത് പ്രേക്ഷകരെ അറിയിക്കുമെന്നും ദിലീപ് ഗോസിപ്പുകളോട് പ്രതികരിക്കവെ വ്യക്തമാക്കിയിരുന്നു. ഈ വാക്കാണ് ദിലീപ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

വിവാഹത്തിന് എല്ലാ പ്രേക്ഷകരുടെയും പിന്തുണയും പ്രാര്‍ഥനയും പ്രതീക്ഷിക്കുന്നതായും ദിലീപ് പറയുന്നു. വിവാഹത്തിന് മകളുടെ പിന്തുണയുണ്ടെന്നും ദിലീപ് പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ രാവിലെ 9.30നും 10. 30നും ഇടയിലാണ് ദിലീപ് കാവ്യ വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications