Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്: നടി കേസില്‍ 'ദിലീപിന്റെ' വെളിപ്പെടുത്തലുമായി റിപ്പോർട്ടർ ടിവി

എറണാകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത്. കേസില്‍ ഒരു സ്ത്രീ ബന്ധപ്പെട്ടത് തെളിയിക്കുന്ന ദിലീപിന്റെ ശബ്ദ സന്ദേശമെന്ന് അവകാശപ്പെട്ടുകൊണ്ട് റിപ്പോർട്ടർ ടിവിയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടിരിക്കുന്നത്. കേസുമായി അടുത്ത് നില്‍ക്കുന്ന പ്രമുഖ വ്യക്തികളെ രക്ഷിക്കാന്‍ ദീലീപ് ശ്രമിച്ചുവെന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

'ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്'- എന്നാണ് ദിലീപിന്റേത് എന്ന പേരില്‍ റിപ്പോർട്ടർ ടിവി പുറത്ത് വിട്ട സംഭാഷണത്തില്‍ പറയുന്നത്. അവരെ രക്ഷിച്ച് കൊണ്ടുപോയിട്ടാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. ഈ കേസ് ആലോചിക്കുമ്പോള്‍ എന്നോട് തന്നെ സ്വയം വെറുപ്പ് തോന്നിയെന്നും റിപ്പോർട്ടർ പുറത്ത് വിട്ട സംഭാഷണത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപിനെതിരെ

കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപിനെതിരെ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. അതിനോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ ഈ ശബ്ദ സംഭാഷണങ്ങളും പുറത്ത് വന്നിരിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ സാന്നിധ്യത്തില്‍ ആലുവയിലെ വസതിയില്‍ നടന്ന ചില ചർച്ചകളുടെ റെക്കോർഡുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതാണ് റിപ്പോർട്ടർ ടിവി അവകാശപ്പെടുന്നത്

നടിയെ അക്രമിച്ച കേസില്‍ ഒരു സ്ത്രീക്ക് കൂടി നിർണ്ണായക പങ്ക്

നടിയെ അക്രമിച്ച കേസില്‍ ഒരു സ്ത്രീക്ക് കൂടി നിർണ്ണായക പങ്കുണ്ടെന്ന തരത്തിലുള്ള തെളിവുകളാണ് പുറത്ത് വന്നത്. 'ബൈജു ഭായി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. ഈ ചർച്ച നടന്ന അതേ ദിവസം തന്നെയാണ് നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകകളില്‍ ഒരു വി ഐ ബി എത്തിച്ചതെന്നായിരുന്നു സംവിധായകന്‍ വെളിപ്പെടുത്തിയത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ് തുടങ്ങിയവും അന്ന് ആലുവയിലെ വസതിയിലുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞതായി ചാനല്‍ റിപ്പോർട്ടർ ഓഡിയോ പുറത്ത് വിട്ടുകൊണ്ട് വ്യക്തമാക്കുന്നുണ്ട്.

ഒരു ദിവസത്തെ പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നിരിക്കുന്നത്

ഒരു ദിവസത്തെ പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസ് അന്വേഷണത്തില്‍ നിർണ്ണായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്രമത്തിന് വേണ്ടി നടത്തിയ പണമിടപാടുകളെ കുറിച്ചാണ് രണ്ടാമത്തെ റെക്കോർഡറിലുള്ളത്. പള്‍സർ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതില്‍ പറയുന്നത്. അതുപോലെ തന്നെ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന തരത്തില്‍ അനൂപ് സംസാരിക്കുന്നതായും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു

'ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു' എന്ന് ദിലീപ് പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരൻ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു'- റിപ്പോർട്ടർ ലേഖന്‍ പറയുന്നു. ബാലചന്ദ്രകുമാർ തന്നെയാണ് ഈ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്തത്. ഇതിന്റെ കോപ്പികള്‍ ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈമാറിയിട്ടുണ്ട്.

മൂന്നാമതായി പുറത്ത് വിട്ട ശബ്ദരേഖയിൽ ദിലീപിന്റെ സഹോദരി ഭർത്താവ്

മൂന്നാമതായി പുറത്ത് വിട്ട ശബ്ദരേഖയിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ടിഎൻ സുരാജ് പൾസർ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുന്നതാണ് കേള്‍ക്കാന്‍ കഴിയുന്നത്. 'കൈയ്യിൽ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവിൽ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ' എന്നാണ് റെക്കോർഡറില്‍ പറയുന്നത്.

Recommended Video

cmsvideo
    Actress attack case: Dileep withdraws discharge petition from SC | Oneindia Malayalam
    ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്'

    ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്' ആത്മവിശ്വാസത്തോടെ പറയുന്നതാണ് നാലാമത്തെ ശബ്ദ സംഭാഷണങ്ങള്‍. കേസുമായി ബന്ധപ്പെട്ട് 84 ദിവസം റിമാന്‍ഡില്‍ കിടന്ന് പുറത്ത് വന്നതിന് ശേഷമാണ് ഈ സംഭാഷണങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഭാഷണങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നതായി റിപ്പോർട്ടർ ടിവി പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+