ദിലീപ് അന്ന് കാവ്യയ്ക്ക് നൽകിയ ആ വാക്ക് പാലിച്ചു.. കാറും കോളുമൊഴിഞ്ഞ് ജനപ്രിയന്റെ പത്മസരോവരം..
കൊച്ചി: ഇക്കഴിഞ്ഞ 85 ദിവസങ്ങളായി ദിലീപിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരുന്നു ആലുവയിലെ പത്മസരോവരം എന്ന വീട്. ദിലീപിന്റെ പ്രായമായ അമ്മയും ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിലീപിന്റെ മടങ്ങി വരവിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.
പൂജകളും വഴിപാടുകളുമൊന്നും ഫലം കണ്ടില്ല. ജാമ്യാപേക്ഷകളെല്ലാം കോടതി നിഷ്‌കരുണം തള്ളി. ഒടുവില്‍ പത്മസരോവരത്തിന്റെ പ്രാര്‍ത്ഥന ഹൈക്കോടതി കേട്ടു. നാളുകള്‍ക്ക് ശേഷം ആ വീട്ടില്‍ സന്തോഷം വരുന്നു. അന്ന് കാവ്യയോട് പറഞ്ഞ വാക്ക് പാലിച്ചാണ് ദിലീപിന്റെ മടങ്ങി വരവ്.

പരന്നത് എണ്ണമറ്റ കഥകൾ
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നതിന് മുന്‍പ് തൊട്ട് ഇന്ന് വരെ ദിലീപിനെക്കുറിച്ച് ഇല്ലതും ഇല്ലാത്തതുമായ പല വിധ നിറം പിടിപ്പിച്ച കഥകളാണ് പരന്നത്. അപ്പോഴൊക്കെയും ആരാധകരും കുടുംബവും ദിലീപിനൊപ്പം നിന്നു.

അപ്രതീക്ഷിത അറസ്റ്റ്
ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചപ്പോള്‍ കുടുംബം ആശ്വസിച്ചു. എന്നാല്‍ അപ്രതീക്ഷിതമായാണ് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായത്. ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയ ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടങ്ങോട്ട് നീണ്ട 85 നാളുകള്‍.

ശ്രാദ്ധത്തിന് പുറത്ത്
ജാമ്യത്തിന് നാല് തവണ നടത്തിയ ശ്രമങ്ങളെല്ലാം പരാജയം. അതിനിടെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാനാണ് കോടതി ഒരു തവണ ദിലീപിനെ പുറത്ത് വിട്ടത്. പത്മസരോവരത്തില്‍ നടത്തിയ ചടങ്ങില്‍ രണ്ട് മണിക്കൂര്‍ ദിലീപ് പങ്കെടുത്തു.

ഉടൻ തിരികെ വരുമെന്ന്
അന്ന് കാവ്യയോടും വീട്ടുകാരോടും തന്റെ കഷ്ടകാലം മാറുമെന്നും ഉടന്‍ തിരികെ വരുമെന്നും ദിലീപ് പറഞ്ഞിരുന്നു. ജനപ്രിയന്റെ ആ വാക്കുകള്‍ വെറുതെ ആയില്ല. നീണ്ട 85 ദിവസത്തെ തടവറ ജീവിതത്തിന് ശേഷം ദിലീപ് ഇനി വീട്ടിലെത്തും.

പത്മസരോവരം ആഹ്‌ളാദത്തിൽ
ദിലീപിന്റെ ജാമ്യ വാര്‍ത്ത അറിഞ്ഞ് പത്മസരോവരം ആഹ്‌ളാദത്തിലാണ്. ദിവസങ്ങള്‍ക്ക് ശേഷം കാവ്യാ മാധവനേയും മകള്‍ മീനാക്ഷിയേയും ചിരിച്ച് കണ്ടതായി കുടുംബത്തിലെ അംഗം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സമയ ദോഷം തീർന്നു
കടുത്ത ദൈവവിശ്വാസികളും ജ്യോത്സ വിശ്വാസികളുമാണ് ദിലീപും കുടുംബവും. തന്നെ ജയിലില്‍ കാണാന്‍ എത്തുന്നവരോട് ദിലീപ് തന്നെ പലതവണ പറഞ്ഞിട്ടുള്ളതാണ് തനിക്കിപ്പോള്‍ ദോഷസമയമാണ് എന്നും മരണം വരെ സംഭവിക്കാമെന്ന് ജ്യോത്സന്‍ പ്രവചിച്ചിട്ടുണ്ട് എന്നും.

നേരെ വീട്ടിലേക്ക്
ജാമ്യം കിട്ടിയതോടെ ദിലീപിന്റെ ആ കഷ്ടകാലം തീര്‍ന്നുവെന്ന സന്തോഷത്തിലാണ് കുടുംബം. ജയിലില്‍ നിന്നും വെറും ഒന്നരകിലോ മീറ്റര്‍ അകലത്തിലാണ് ആലുവ സബ് ജയില്‍. ജയിലില്‍ നിന്നിറങ്ങി ദിലീപ് നേരെ വീട്ടിലേക്ക് തന്നെയാവും പോവുക.

ദിലീപ് ഒപ്പമില്ലാതെ
ദിലീപുമായുള്ള വിവാഹം ഒരു വർഷം പോലും പൂർത്തിയാക്കും മുൻപാണ് കേസിൽപ്പെട്ട് നടൻ അകത്തായത്. വിവാഹ ശേഷമുള്ള ആദ്യത്തെ ഓണം ഇരുവർക്കും ഒരുമിച്ച് ആഘോഷിക്കാനായില്ല. കാവ്യാ മാധവന്റെ 33ാം പിറന്നാളും ദിലീപ് ഒപ്പമില്ലാതെ ആയിരുന്നു.

ദിലീപില്ലാതെ പിറന്നാൾ
ജയിലില്‍ ആണെങ്കിലും കാവ്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ ദിലീപ് മറന്നിരുന്നില്ല. ജയിലിലെ ഫോണില്‍ നിന്നും രാവിലെ തന്നെ ദിലീപ് കാവ്യയെ വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഒരു മിനുറ്റ് മാത്രം നീണ്ട് നിന്ന സംസാരത്തിനിടെ കാവ്യ പൊട്ടിക്കരഞ്ഞുവെന്നും മംഗളം വാര്‍ത്തയിലുണ്ട്

ദിലീപിനെ കാണാനാവാതെ
ജയിലില്‍ കഴിയുന്ന ഈ രണ്ട് മാസത്തിന്റെ ആദ്യദിവസങ്ങളിലൊന്നും കാവ്യ ദിലീപിനെ കാണാന്‍ പോയിരുന്നില്ല. ദിലീപ് തന്നെ വിലക്കിയത് കാരണമാണ് ഇതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ദിലീപിന് മൂന്ന് തവണ ജാമ്യം നിഷേധിക്കപ്പെട്ട ശേഷം കാവ്യ ആലുവ സബ് ജയിലില്‍ ഭര്‍ത്താവിനെ കാണാന്‍ ചെന്നിരുന്നു.

ഒടുവിൽ ജയിലിലേക്ക്
കാവ്യയുടെ അച്ഛനും മീനാക്ഷിക്കുമൊപ്പമായിരുന്നു ആ ജയില്‍ സന്ദര്‍ശനം. കാവ്യയാണ് മാഡം എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ദിലീപിനെ കാണാന്‍ ഭാര്യ എത്തിയത്. 25 മിനുറ്റോളം കാവ്യ ജയിലില്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സന്ദർശനവും വിവാദത്തിൽ
നടിയെ ആക്രമിച്ച കേസില്‍ സംശയിക്കപ്പെടുന്നു എന്ന കാരണത്താല്‍ തന്നെ കാവ്യ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടത് വിവാദമാവുകയും ചെയ്തു. കാവ്യയെ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു തവണ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത് ആയിരുന്നു. കാവ്യയ്ക്കെതിരെ അന്വേഷണം നടക്കുകയാണ് എന്നാണ് നിലവിൽ പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications