Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപിന്റെ മറുപടി.. തനിക്കെതിരെ നടി ഉന്നയിച്ച ആരോപണം തെറ്റ്!

Recommended Video

cmsvideo
    ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ട്ടപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ്

    കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഇപ്പോഴും ആരോപണ വിധേയനാണ്, പ്രതിയുമാണ്. എന്നാല്‍ അമ്മയുടെ തുലാസില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കും പ്രതിയായ നടനും ഒരേ തൂക്കമാണ്. രണ്ടും പേരും തമ്മിലുള്ള വഴക്ക് എന്നാണ് പ്രശ്‌നത്തെ ന്യൂസ് 18 ചാനല്‍ ചര്‍ച്ചയില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ഇന്ദ്രന്‍സ് വിശേഷിപ്പിച്ചത്.

    ദിലീപിനും അമ്മയ്ക്കും എതിരെ നാലുപാട് നിന്നും ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നു. അതിനിടെ ആദ്യമായി നടി അടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ദിലീപ് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

    നടിയോടുള്ള ശത്രുത

    നടിയോടുള്ള ശത്രുത

    ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത ശത്രുത ഉണ്ടെന്നത് സിനിമാ ലോകത്ത് പരസ്യമായ കാര്യമാണ്. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം തകരാന്‍ നടിയും കാരണക്കാരിയായി എന്ന വൈരാഗ്യം ദിലീപിന് ഉണ്ടായിരുന്നുവെന്ന് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലും പറയുന്നുണ്ട്. ദിലീപ് നടിയുടെ സിനിമാവസരങ്ങള്‍ പലതും ഇടപെട്ട് ഒഴിവാക്കി കളഞ്ഞിട്ടുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്.

    ദിലീപ് അവസരങ്ങൾ ഇല്ലാതാക്കി

    ദിലീപ് അവസരങ്ങൾ ഇല്ലാതാക്കി

    നടി തന്നെ ഇക്കാര്യം പല തവണ മാധ്യമങ്ങളോടക്കം പറഞ്ഞിട്ടുള്ളതുമാണ്. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിലൂടെ രാജി തീരുമാനം പ്രഖ്യാപിക്കുമ്പോഴും നടി ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. ദിലീപിനെ അമ്മയിലേക്ക് തിരിച്ച് എടുത്ത് കൊണ്ട് മാത്രമല്ല തന്റെ രാജിയെന്നും മറിച്ച് നേരത്തെ ദിലീപ് തന്റെ പല അവസരങ്ങളും തട്ടിമാറ്റിയിട്ടിയുണ്ടെന്നും നടി പറയുകയുണ്ടായി.

    അമ്മ നടപടിയെടുത്തില്ല

    അമ്മ നടപടിയെടുത്തില്ല

    ഇതേക്കുറിച്ച് അമ്മയില്‍ പരാതിപ്പെട്ടപ്പോള്‍ ഗൗരവകരമായ ഒരു നടപടിയും സംഘടന എടുത്തില്ലെന്നും നടി പറഞ്ഞിരുന്നു. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും അതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും നടി പറയുകയുണ്ടായി. എന്നാല്‍ ദിലീപിനെതിരെ നടിയില്‍ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് അമ്മയുടെ വാദം.

    അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല

    അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല

    താന്‍ നടിയുടെ അവസരങ്ങള്‍ നിഷേധിച്ചു എന്ന ആരോപണം ദിലീപും തള്ളിക്കളയുന്നു. സുഹൃത്തുക്കളോട് ഇക്കാര്യത്തില്‍ ദിലീപ് പ്രതികരണം നടത്തിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനിക്കെതിരെ ആക്രമിക്കപ്പെട്ട നടി അമ്മയില്‍ പരാതി നല്‍കിയിരുന്നുവെങ്കില്‍ അക്കാര്യത്തില്‍ സംഘടന തന്നോട് വിശദീകരണം ചോദിക്കണമായിരുന്നുവെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

    പുറത്താക്കിയതിന് രേഖയില്ല

    പുറത്താക്കിയതിന് രേഖയില്ല

    അമ്മയില്‍ നിന്നും തന്നെ പുറത്താക്കിയത് ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ല. തന്നെ സംഘടനയിലേക്ക് തിരിച്ചെടുത്തു എന്ന കാര്യത്തിനും രേഖയില്ലെന്നും ദിലീപ് പറഞ്ഞു. അമ്മ തന്നെ തിരിച്ചെടുത്തു എന്ന വിവരം മാധ്യമങ്ങളില്‍ കൂടിയാണ് അറിയുന്നത്. കേസില്‍ ജാമ്യം നേടി കഴിയുന്നതിനാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് നിയമപരമായി വിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് പ്രതികരിച്ചുവെന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നു.

    അമ്മ ദിലീപിന് ഒപ്പം

    അമ്മ ദിലീപിന് ഒപ്പം

    ഇപ്പോഴും നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തന്‍ അല്ലാത്ത ദിലീപിനെ അമ്മയിലേക്ക് തിരിച്ച് എടുത്തതിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപ് വിഷയം ഉയര്‍ന്നത്. അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം യോഗത്തില്‍ നടി ഊര്‍മ്മിള ഉണ്ണി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കുക എന്ന തീരുമാനം അമ്മ പ്രഖ്യാപിച്ചത്.

    പ്രതിഷേധിച്ച് രാജി

    പ്രതിഷേധിച്ച് രാജി

    സംഘടനയിലെ പകുതി പോലും അംഗങ്ങള്‍ പങ്കെടുക്കാത്ത യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പങ്കെടുത്തര്‍ കയ്യടിച്ച് തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം അമ്മയുടെ കൈ നീട്ടം വാങ്ങുന്ന മുതിര്‍ന്ന താരങ്ങളും ചില പ്രമുഖരുമല്ലാതെ അമ്മയുടെ യോഗത്തില്‍ നിന്ന് ഭൂരിപക്ഷം വരുന്ന മുന്‍നിരക്കാരും വിട്ടുനില്‍ക്കുകയായിരുന്നു. അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജി വെച്ച നടിക്ക് പിന്തുണയുമായാണ് മറ്റ് മൂന്ന് നടിമാര്‍ കൂടി അമ്മ വിട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+