നാദിർഷ ബോധം കെട്ട് ആശുപത്രിയിലെന്ന് പ്രചരണം: ചിത്രം പങ്കുവെച്ച് മറുപടിയുമായി താരം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റിപ്പോർട്ടർ ടിവിയായിരുന്നു ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. നാദിർഷ നാട്ടിലില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കുയായിരുന്നുവെന്നും റിപ്പോർട്ടർ ടിവിയുടെ വാർത്തയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസോ നടനോ ഔദ്യോഗികമായി പ്രതികരിക്കാനും തയ്യാറായില്ല. ഇതിനിടയിലാണ് നാദിർഷ ബോധം കെട്ട ആശുപത്രിയാലാണെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നത്. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം.

ചില യൂട്യൂബ് ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമായിരുന്നു നാദിർഷ ബോധംകെട്ട് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാർത്തകള്‍ വന്നത്. ഇതിനെതിരേയാണ് ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴുള്ള ചിത്രം സഹിതം മറുപടിയുമായി നാദിർഷ രംഗത്ത് എത്തിയിരിക്കുന്നത്. കോമഡ് മാസ്റ്റേഴ്സ് എന്ന പരിപാടിക്കിടെയുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി അഹാന കൃഷ്ണ: നിമിഷ നേരം കൊണ്ട് വൈറല്‍

ചിത്രത്തില്‍ നാദിർഷയ്ക്കൊപ്പം ധർമ്മജ്ജന്‍ ബോള്‍ഗാട്ടി, ജോണി ആന്‍ണി എന്നിവരുമുണ്ട്. 'ഞാൻ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്ക്കാരം'- എന്ന് കുറിച്ച നാദിർഷ താനിപ്പോള്‍ തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്സിന്റെ ഷൂട്ടിലാണെന്നും വ്യക്തമാക്കുന്നുണ്ട്.

പോസ്റ്റിന്റെ കമന്റില്‍ താരത്തെ പിന്തുണച്ചുകൊണ്ടും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. 'റോഡിൽ ഒരു ഭ്രാന്തൻ തെറിവിളിയുമായി നടക്കുന്നത് അവന് സുബോധം ഇല്ല അത് പോലെ തന്നെ ഇന്നത്തെ മീഡിയയ പ്രചരിക്കുന്ന കാര്യം സാർ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ മാത്രമേ ആഗ്രഹം ഉള്ളൂ ദൈവം കാത്തു കെള്ളും-എന്നായിരുന്നു ഒരാള്‍ നാദിർഷയ്ക്ക് പിന്തുണ നല്‍കികൊണ്ട് കമ്റായി രേഖപ്പെടുത്തിയത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷയെ നേരത്തേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസങ്ങളില്‍ തന്നെയായിരുന്നു നേരത്തെ നാദിർഷയേയും ചോദ്യം ചെയ്തിരുന്നത്. അന്ന് നാദിർഷയുടേയും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന രീതിയിലൊക്കെ വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ദിലീപ് പ്രതിയായ ഗൂഡാലോചന കേസില്‍ നാദിർഷയ്ക്ക് ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയും വന്നിട്ടില്ല. എന്നാല്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍ നാദിർഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നും അതിനാലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതുമായിരുന്നു റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറില്‍ പറഞ്ഞിരുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് നാദിർഷ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. 'ദൈവം വലിയവനാണ്' എന്നായിരുന്നു നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള ആറുപ്രതികൾക്കാണ് തിങ്കളാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു നാദിർഷയുടെ പ്രതികരണം.

അതേസമയം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹർജി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് മാധ്യമവിചാരണ നടത്തി തനിക്കെതിരേ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ ദിലീപ് ആരോപിച്ചിരുന്നത്.

വിചാരണക്കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന നടപടികള്‍ പൂർത്തിയാകുന്നത് വരെ വാർത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ വാദം. കേസില്‍ രഹസ്യ വിചാരണ എന്നതാണ് കോടതി ഉത്തരവ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഈ ഉത്തരവ് പരസ്യമായി ലംഘിക്കുകയാണ്. ഇതില്‍ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications