കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗ കേസില്‍ ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്കും!!! ദിലീപും ബിഷപ്പും... സാമ്യങ്ങൾ

Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപ് ബിഷപ്പ് കേസുകളിൽ ചില ഞെട്ടിക്കുന്ന സാമ്യങ്ങൾ

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. അതിന് ശേഷം കോട്ടയത്ത് എത്തിയപ്പോള്‍ ആയിരുന്നു ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചുവേദന വന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും... വൈദ്യപരിശോധനയ്ക്ക് ശേഷം നടക്കാന്‍ പോകുന്നത്ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും... വൈദ്യപരിശോധനയ്ക്ക് ശേഷം നടക്കാന്‍ പോകുന്നത്

കുറ്റം സമ്മതിക്കാതെ ബിഷപ്പ്... തെളിവുകൾ നിരത്തി അറസ്റ്റ്; ചരിത്രത്തിലാദ്യം....പ്രതിരോധത്തിൽ സഭകുറ്റം സമ്മതിക്കാതെ ബിഷപ്പ്... തെളിവുകൾ നിരത്തി അറസ്റ്റ്; ചരിത്രത്തിലാദ്യം....പ്രതിരോധത്തിൽ സഭ

എന്നാല്‍ ഫ്രാങ്കോ മുളയ്ക്കലിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനി കോടതിയില്‍ ഹാജരാക്കുകയാണ് അടുത്ത ഘട്ടം. പാലാ മജിസ്‌ട്രേറ്റ് കോടതിയല്‍ ആണ് ബിഷപ്പിനെ ഹാജരാക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ ബി രാമന്‍ പിള്ള ആയിരിക്കും ബിഷപ്പിന് വേണ്ടിയും കോടതിയില്‍ ഹാജരാവുക. നടി ആക്രമിക്കപ്പെട്ട കേസും കന്യാസ്ത്രീയുടെ ബലാത്സംഗ കേസും തമ്മില്‍ സാമ്യങ്ങള്‍ ഏറെയാണ്. ചില സാമ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നവയും ആണ്.

ദിലീപിന് ജാമ്യം വാങ്ങിക്കൊടുത്ത ആള്‍

ദിലീപിന് ജാമ്യം വാങ്ങിക്കൊടുത്ത ആള്‍

അഡ്വ രാം കുമാര്‍ ആയിരുന്നു ദിലീപിന്റെ ആദ്യത്തെ അഭിഭാഷകന്‍. മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യം നേടാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ആയിരുന്നു ദിലീപ് അഭിഭാഷകനെ മാറ്റിയത്. അഡ്വ രാമന്‍ പിള്ള എത്തിയതോടെ ദിലീപിന് ജാമ്യവും ലഭിച്ചു. കേസില്‍ ഇപ്പോള്‍ ദിലീപ് ഏറെ സുരക്ഷിതനാണ് എന്ന ഒരു പൊതുബോധവും സൃഷ്ടിക്കാന്‍ സാധിച്ചു.

പിതാവിനും ജാമ്യം?

പിതാവിനും ജാമ്യം?

കന്യാസ്ത്രീയെ ബലാത്സംഹഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ജാമ്യം നേടിക്കൊടുക്കാന്‍ അഡ്വ രാമന്‍പിള്ളയ്ക്ക് കഴിയുമോ എന്നാണ് ചോദ്യം. എന്തായാലും മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. ഹൈക്കോടതിയില്‍ എത്തിയാലും വലിയ നിയമ യുദ്ധങ്ങള്‍ക്ക് തന്നെ കേരളം സാക്ഷിയാകും.

ദിലീപും ബിഷപ്പും ഒരുപോലെ?

ദിലീപും ബിഷപ്പും ഒരുപോലെ?

നടി ആക്രമിക്കപ്പെട്ട കേസും കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായ കേസും ഒരുപോലെ ആണെന്ന് പറയാന്‍ സാധിക്കില്ല. രണ്ട് കേസിലും കുറ്റകൃത്യം നടന്ന രീതിയും അതിന്റെ ഇന്റെന്‍ഷനും തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ സര്‍വ്വശക്തരായ ആളുകളായിരുന്നു രണ്ട് കേസിലും പ്രതിസ്ഥാനത്ത് എന്നതാണ് പ്രധാന സാമ്യം.

സിനിമയില്‍ ദിലീപ് എന്ന പോലെ....

സിനിമയില്‍ ദിലീപ് എന്ന പോലെ....

മലയാള സിനിമയില്‍ ദിലീപിന് അത്രത്തോളം അപ്രമാദിത്തം ഉണ്ടായിരുന്നു. ആര് അഭിനയിക്കണം, അഭിയനയിക്കേണ്ട എന്ന് തീരുമാനിക്കാന്‍ വരെ ദിലീപിന് സ്വാധീനം ഉണ്ടായിരുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യവും അങ്ങനെ തന്നെ. സഭയ്ക്കുള്ളില്‍ അദ്ദേഹത്തെ എതിര്‍ത്ത് നില്‍ക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അത്രയേറെ ശക്തനായിരുന്നു ബിഷപ്പ് എന്നത് തെളിയിക്കുന്നതാണ് കന്യാസ്ത്രീയുടെ പരാതി പുറംലോകം അറിയാന്‍ ഇത്രയും കാലതാമസം എടുത്ത കാര്യം.

ഒരു വ്യത്യാസം

ഒരു വ്യത്യാസം

നടി ആക്രമിക്കപ്പെട്ട കേസിന്റെ ആദ്യ ഘട്ടത്തില്‍ ദിലീപിന്റെ പേര് തന്നെ പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് പുറത്ത് വന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ദിലീപിനെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.

എന്നാല്‍ കന്യാസ്ത്രീയുടെ കേസില്‍ ആദ്യം മുതലേ ബിഷപ്പ് തന്നെയാണ് പ്രതിസ്ഥാനത്ത്. ഈ പരാതി സഭാനേതൃത്വത്തിന് മുന്നില്‍ വര്‍ഷങ്ങള്‍ ഇരുന്നതിന് ശേഷം ആണ് അത് പുറത്തെത്തുന്നത് എന്ന് മാത്രം.

മൊഴികള്‍ ഒരുപോലെ...

മൊഴികള്‍ ഒരുപോലെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് ഒരു പങ്കും ഇല്ലെന്നാണ് ദിലീപ് ആവര്‍ത്തിച്ച് പറയുന്നത്. പള്‍സര്‍ സുനിയെ തനിക്ക് അറിയുക പോലും ഇല്ലെന്നും ദിലീപ് ആവര്‍ത്തിച്ച് പറയുന്നു. അതില്‍ ഇപ്പോഴും ഒരു മാറ്റവും അദ്ദേഹം വരുത്തിയിട്ടില്ല.

കന്യാസ്ത്രീയെ അറിയില്ലെന്ന് ബിഷപ്പ് പറഞ്ഞിട്ടില്ലെങ്കിലും, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന വാദത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. പരാതിയില്‍ പറയുന്ന ദിവസം കുറുവിലങ്ങാട് മഠത്തില്‍ രാത്രിയില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

കുടുങ്ങിയതും ഒരുപോലെ

കുടുങ്ങിയതും ഒരുപോലെ

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ലെന്ന നിലപാടില്‍ ദിലീപ് ആവര്‍ത്തിച്ച് നിന്നതായിരുന്നു അദ്ദേഹത്തിന് വിനയായത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ടായിരുന്നു.

പരാതിയില്‍ പറയുന്ന ദിവസം കുറുവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്റെ നിലപാട് തന്നെയാണ് ഈ കേസിലും നിര്‍ണായകമായത്. ബിഷപ്പ് അവിടെ ആ സമയത്ത് ഉണ്ടായിരുന്നു എന്നതിന് പോലീസിന്റെ കൈവശം വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു. അതോടെ അറസ്റ്റും നടന്നു.

ദിലീപിന് വേണ്ടി ഇറങ്ങിയവര്‍

ദിലീപിന് വേണ്ടി ഇറങ്ങിയവര്‍

സിനിമ മേഖലയിലെ പ്രമുഖകരില്‍ വലിയൊരു വിഭാഗവും ദിലീപിന് വേണ്ടി രംഗത്തിറങ്ങുന്നതും കേരളം കണ്ടു. അത് ഒടുവില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലേക്ക് പോലും എത്തി.

സമാനമായിരുന്നു സിറോ മലബാര്‍ സഭയിലേയും കാര്യങ്ങള്‍. പിന്തുണ മുഴുവന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആയിരുന്നു. കന്യാസ്ത്രീയേയും അവരെ പിന്തുണച്ച് സമരത്തിനിറങ്ങിയ മറ്റ് കന്യാസ്ത്രീകളേയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളായിരുന്നു പിന്നീട് സഭയില്‍ നിന്ന് ലോകം കേട്ടത്.

പിസി ജോര്‍ജ്ജ്...

പിസി ജോര്‍ജ്ജ്...

ഈ രണ്ട് കേസുകളിലും മാറ്റി വയ്ക്കാന്‍ പറ്റാത്ത ഒരു പേരാണ് പിസി ജോര്‍ജ്ജിന്റേത്. ദിലീപിനെ പിന്തുണയ്ക്കുകയും നടിയെ അധിക്ഷേപിക്കുകയും ചെയ്ത ആളാണ് ജോര്‍ജ്ജ്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിലും അതുപോലെ തന്നെ ആയിരുന്നു ജോര്‍ജ്ജിന്റെ നിലപാട്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ അത്രയേറെ അപമാനിച്ച മറ്റൊരു വ്യക്തി വേറെ ഇല്ലെന്ന് തന്നെ പറയാം. ഒടുവില്‍ ദേശീയ വനിത കമ്മീഷന്‍ പോലും പിസി ജോര്‍ജ്ജിനെതിരെ രംഗത്തിറങ്ങി.

അറസ്റ്റും സമാനം?

അറസ്റ്റും സമാനം?

രണ്ടാം തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ആയിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍. വിവരങ്ങള്‍ ശേഖരിക്കാന്‍ എന്ന് പറഞ്ഞായിരുന്നു അന്ന് ദിലീപിനേയും വിളിച്ചുവരുത്തിയത്.

ഫ്രാങ്കോ മുളയ്ക്കലിനെ ഒരിക്കല്‍ ജലന്ധറില്‍ വച്ച് ചോദ്യം ചെയ്തതാണ് അന്വേഷണ സംഘം. അതിന് ശേഷം ആണ് കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത്. മൂന്ന് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
Nun Rape Case: Dileep's lawyer Adv B Raman Pillai will appear for Bishop Franco Mulakkal, some similarities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X