കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനയായത് സെന്‍കുമാറിന്റെ പരിഹാസം... മുന്‍ ഭാര്യയുടെ പ്രസ്താവന വളച്ചൊടിച്ചെന്ന് ദിലീപ്

ദിലീപ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തിന്‍റെ പൂര്‍ണരൂപം പുറത്ത്

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും എഡിജിപി ബി സന്ധ്യക്കുമെതിരേ ദിലീപ് നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം പുറത്തായി. ഇരുവര്‍ക്കുമെതിരേ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനാണ് ദിലീപ് പരാതി നല്‍കിയത്. 12 പേജുകളടങ്ങിയ പരാതിയുടെ പൂര്‍ണ രൂപമാണ് പുറത്തുവന്നിരിക്കുന്നത്.

കേസില്‍ തുടരന്വേഷണം സിബിഐയെയോ സത്യസന്ധരായ ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്നും താരം കത്തില്‍ അഭ്യര്‍ഥിക്കുന്നു. ബെഹ്‌റയെയും സന്ധ്യയെയുമാണ് കത്തില്‍ ദിലീപ് പ്രധാനമായും കുറ്റപ്പെടുത്തുന്നത്. വിരമിച്ച മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. അതേസമയം, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് പോലീസ്. ദിവസങ്ങള്‍ക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.

സെന്‍കുമാറിന്റെ പരിഹാസം

സെന്‍കുമാറിന്റെ പരിഹാസം

13 മണിക്കൂറോളം തന്നെ ആലുവ പോലീസ് ക്ലബ്ബില്‍ വച്ചു ചോദ്യം ചെയ്തത് ഗിന്നസ് ബുക്കില്‍ ഇടം നേടാനാണെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ അന്വേഷണസംഘത്തെ പരിഹസിച്ചിരുന്നു. ഇതാണ് തനിക്കു വിനയായതെന്ന് ദിലീപ് കത്തില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാട് തെറ്റാണെന്നു വരുത്തിതീര്‍ക്കാനാണ് തന്നെ കേസില്‍ പ്രതിയാക്കിയതെന്ന് ദിലീപ് ആരോപിക്കുന്നു.

 വ്യാജ തെളിവുണ്ടാക്കുന്നത് സന്ധ്യയുടെ പതിവ്

വ്യാജ തെളിവുണ്ടാക്കുന്നത് സന്ധ്യയുടെ പതിവ്

കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയെന്നത് എഡിജിപി ബി സന്ധ്യയുടെ പതിവാണെന്നും ദിലീപ് കത്തില്‍ ചൂണ്ടിക്കാട്ടി. സ്വന്തം കീര്‍ത്തി മാത്രമാണ് അവരുടെ ലക്ഷ്യം. തനിക്കെതിരേ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണ്. താന്‍ മോശക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നതെന്നും താരം ആരോപിച്ചു.
പോലീസ് ക്ലബ്ബില്‍ വച്ചു തന്നെയും നാദിര്‍ഷായെയും ചോദ്യം ചെയ്ത വിവരം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയത് അന്വേഷണസംഘം തന്നെയാണെന്നും ദിലീപ് പരാതിയില്‍ പറയുന്നു.

മണിയുടെ മരണത്തിനു പിന്നിലും താനെന്ന് കഥയുണ്ടാക്കി

മണിയുടെ മരണത്തിനു പിന്നിലും താനെന്ന് കഥയുണ്ടാക്കി

അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിനു പിന്നിലും താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്വേഷണസംഘം പുതിയ കഥയുണ്ടാക്കി. ഇതിനു പിന്നിലും സന്ധ്യയും കൂട്ടരും തന്നെയാണെന്ന് ദിലീപ് ആരോപിക്കുന്നു.
ചോദ്യം ചെയ്യലിനെക്കുറിച്ചു വാര്‍ത്താ ചാനലുകള്‍ പോലീസ് ക്ലബ്ബില്‍ വച്ച് തല്‍സമയ സംപ്രേക്ഷണം നടത്തിയും അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണെന്ന് താരം പരാതിയില്‍ ചൂണ്ടിക്കാട്ടി.

 പരസ്പരം പുകഴ്ത്തുക ഇരുവരുടെയും ജോലി

പരസ്പരം പുകഴ്ത്തുക ഇരുവരുടെയും ജോലി

പരസ്പരം പുകഴ്ത്തുകയെന്നത് സന്ധ്യയുടെയും ബെഹ്‌റയുടെയും സ്ഥിരം ജോലിയാണ്. വിവാദമായ ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെടെ ഇതു കാണാമെന്നും ദിലീപ് പരാതിയില്‍ കുറിച്ചു.
സന്ധ്യയുടെ താല്‍പര്യപ്രകാരം തനിക്കെതിരേ തെളിവുകള്‍ സൃഷ്ടിച്ചത് എസ്പി സുദര്‍ശനും ഡിവൈഎസ്പി സോജനുമാണ്. ഇതിനെല്ലാം ബെഹ്‌റയുടെ ആശീര്‍വാദമുണ്ടെന്നും താരം ആരോപിക്കുന്നു.

 മനപ്പൂര്‍വ്വം ആസൂത്രണം ചെയ്ത റോഡ് ഷോ

മനപ്പൂര്‍വ്വം ആസൂത്രണം ചെയ്ത റോഡ് ഷോ

അറസ്റ്റിലായ ശേഷം തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടു നടന്നതെന്ന് ദിലീപ് ചൂണ്ടിക്കാട്ടി. മനപ്പൂര്‍വ്വം ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു ഇതതെന്നും താരം പറയുന്നു. ഇവര്‍ക്കെതിരേ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
പള്‍സര്‍ സുനിക്ക് തന്നെ ഫോണില്‍ വിളിക്കാന്‍ പോലീസുകാരന്‍ സഹായം ചെയ്തു കൊടുത്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അങ്ങനെയാണെങ്കില്‍ ഈ ഉദ്യോഗസ്ഥനെതിരേ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നും ദിലീപ് ചോദിക്കുന്നു.

മുന്‍ ഭാര്യയുടെ പ്രസ്താവന വളച്ചൊടിച്ചു

മുന്‍ ഭാര്യയുടെ പ്രസ്താവന വളച്ചൊടിച്ചു

നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഡാലോചനയുണ്ടെന്ന തന്റെ ആദ്യഭാര്യയുടെ വാക്കുകള്‍ പ്രസ്താവന വളച്ചൊടിച്ച് സംഭവത്തില്‍ തനിക്കു പങ്കുണ്ടെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായത്. ഏപ്രില്‍ 17ന് അങ്കമാലി കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഗൂഡാലോചനയുണ്ടെ കാര്യം മിണ്ടിയിട്ടില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
കേസ് ആദ്യം അന്വേഷിച്ചത് ആലുവ ഡിവൈഎസ്പി കെ ജി ബിജുകുമാറായിരുന്നു. എന്നാല്‍ പെട്ടെന്നാണ് അദ്ദേഹത്തെ മാറ്റി സിഐ ബൈജി പൗലസിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. ഇത് എന്തിനു വേണ്ടിയായിരുന്നുവെന്നും ദിലീപ് കത്തില്‍ ആരായുന്നു.

ബെഹ്‌റയ്ക്ക് പരാതികള്‍ നല്‍കി

ബെഹ്‌റയ്ക്ക് പരാതികള്‍ നല്‍കി

കേസില്‍ തന്നെ കുടുക്കാന്‍ ശ്രമമുണ്ടെന്ന് അറിഞ്ഞ നാള്‍ മുതല്‍ ഫോണിലൂടെയും ഇമെയിലിലൂടെയുമെല്ലാം ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നതായി ദിലീപ് വ്യക്തമാക്കുന്നു. ബെഹ്‌റ നീതിപൂര്‍വ്വമാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ താന്‍ സംശയത്തിന്റെ നിഴലില്‍ ആവുമായിരുന്നില്ല. അദ്ദേഹത്തിന്റെ ബോധപൂര്‍വ്വമായ അലസതയെ തുടര്‍ന്നാണ് താന്‍ പ്രതിയായതെന്നും ദിലീപ് ആരോപിക്കുന്നു.

സുനി വിളിച്ച ദിവസം തന്നെ ബെഹ്‌റയെ അറിയിച്ചു

സുനി വിളിച്ച ദിവസം തന്നെ ബെഹ്‌റയെ അറിയിച്ചു

പള്‍സര്‍ സുനി നാദിര്‍ഷായെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ ദിവസം തന്നെ ഇക്കാര്യം ബെഹ്‌റയെ അറിയിച്ചിരുന്നതായി ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ താന്‍ അമേരിക്കയിലേക്ക് പോവുന്നതിനു മുമ്പ് സഹോദരീഭര്‍ത്താവ് ബെഹ്‌റയ്ക്ക് ഇമെയില്‍ വഴി പരാതി അയച്ചിരുന്നു. എന്നാല്‍ സുനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബെഹ്‌റ തയ്യാറായില്ലെന്നും ദിലീപ് ആരോപിച്ചു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാശ്യപ്പെട്ട് തന്റെ അമ്മ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഈ പരാതി ബെഹ്‌റ അന്വേഷണസംഘത്തിനു തന്നെ നല്‍കിയത് അതിശയകരമാണെന്നും താരം പറയുന്നു.

English summary
Dileep's letter against Behra and Sandhya out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X