കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊക്കാൻ കാത്തുനിന്ന പോലീസിനെ പറ്റിച്ച് അപ്പുണ്ണി!! അടവ് മാറ്റി!! ഒളിച്ചുകളി തുടരും...

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ശനിയാഴ്ച അപ്പുണ്ണി ചോദ്യം ചെയ്യലിന് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അപ്പുണ്ണി എത്തില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകൻ തന്നെ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പോലീസ് തിരയുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ കഴിയുന്നത് തുടരും. ചോദ്യം ചെയ്യലിനായി അപ്പുണ്ണി ശനിയാഴ്ച ഹാജരാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അപ്പുണ്ണി എത്തില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകൻ തന്നെ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചു കൊണ്ടുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്.

<strong>അങ്ങനെയൊന്നും സ്ത്രീ പീഡനമാവില്ല!! 'സ്ത്രീപീഡനത്തിൽ' ഇനി പുരുഷന്മാർക്കും നീതി!! പുതിയ സംവിധാനം...</strong>അങ്ങനെയൊന്നും സ്ത്രീ പീഡനമാവില്ല!! 'സ്ത്രീപീഡനത്തിൽ' ഇനി പുരുഷന്മാർക്കും നീതി!! പുതിയ സംവിധാനം...

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് അപ്പുണ്ണി ഒളിവിൽ പോയത്. ദിലീപിനെയും അപ്പുണ്ണിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതറിഞ്ഞായിരുന്നു അപ്പുണ്ണി മുങ്ങിയത്.

അപ്പുണ്ണി ഹാജരാകില്ല

അപ്പുണ്ണി ഹാജരാകില്ല

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ശനിയാഴ്ച അപ്പുണ്ണി ചോദ്യം ചെയ്യലിന് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അപ്പുണ്ണി എത്തില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകൻ തന്നെ പറയുന്നു.

നോട്ടീസ് കിട്ടിയില്ല

നോട്ടീസ് കിട്ടിയില്ല

ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു കൊണ്ടുള്ള നോട്ടീസ് ലഭിക്കാത്തതു കൊണ്ടാണ് അപ്പുണ്ണി ഹാജരാകാത്തതെന്നാണ് വിവരം.

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി

കഴിഞ്ഞ ദിവസമാണ് അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതോടെയാണ് അപ്പുണ്ണി ചോദ്യം ചെയ്യലിന് എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായത്. ഈ മാസം 19നാണ് അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

നോട്ടീസ് കിട്ടിയിട്ട്

നോട്ടീസ് കിട്ടിയിട്ട്

നോട്ടീസ് കിട്ടിയ ശേഷം ഹാജരായാൽ മതിയെന്ന നിലപാടിലാണ് അപ്പുണ്ണിയെന്നാണ് സൂചനകൾ. നോട്ടീസ് കൈപ്പറ്റിയാൽ പോലീസിന് പിടിച്ചു കൊണ്ടു പോകുന്നതിന് നിയമപരമായ ബുദ്ധിമുട്ടുണ്ട്.

വലവിരിച്ച് പോലീസ്

വലവിരിച്ച് പോലീസ്

എന്നാൽ നോട്ടീസ് കൈപ്പറ്റി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതിനായി തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. പൾസർ സുനി കോടതിയിൽ ഹാജരായത് പോലെയുള്ള രംഗങ്ങൾ ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

വിശദമായി ചോദ്യം ചെയ്യാൻ

വിശദമായി ചോദ്യം ചെയ്യാൻ

അപ്പുണ്ണിയെ കേസിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായിട്ടാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അപ്പുണ്ണിയുടെ ഒളി സങ്കേതത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായും വിവരങ്ങളുണ്ട്.

നിലവിൽ പ്രതിയല്ല

നിലവിൽ പ്രതിയല്ല

നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പുണ്ണിയെ പ്രതി ചേർത്തിട്ടില്ല. എന്നാൽ ആക്രമണത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. കേസിൽ അറസ്റ്റിലായ സുനി പല തവണ അപ്പുണ്ണിയെ വിളിച്ചതിന് തെളിവുണ്ട്. ദിലീപ് പൾസർ കൂടിക്കാഴ്ചയിലും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. കേസിലെ പ്രതി വിഷ്ണുമുമായി നേരിട്ട് സംസാരിച്ചതിന് തെളിവുണ്ട്.

അപ്പുണ്ണി പറയുന്നത്

അപ്പുണ്ണി പറയുന്നത്

സുനിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. തന്നെയും നാദിർഷയെയും കേസിൽ മാപ്പ് സാക്ഷിയാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നതായും അപ്പുണ്ണി പറയുന്നു. പിടിയിലായാൽ മൂന്നാംമുറ പ്രയോഗിക്കുമെന്നും അപ്പുണ്ണി അപേക്ഷയിൽ പറയുന്നു.

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ

കേസിൽ നടൻ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് അപ്പുണ്ണി ഒളിവിൽ പോയത്. ദിലീപിനെയും അപ്പുണ്ണിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

English summary
dileep's manager appunni not present for question
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X