അഴിയെണ്ണി ഒരു മാസം...ഇനി ദിലീപിന്റെ നിർണായക നീക്കം...! തടയിടാൻ പോലീസ് തന്ത്രം...! പൊടി പാറും..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കൂടാതെ രണ്ട് പ്രമുഖരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന സൂചനകള്‍. നടിക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരാണ് അറസ്റ്റിലാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എത്രയും പെട്ടെന്ന് ജാമ്യം നേടി പുറത്തിറങ്ങാനാണ് ദിലീപിന്റെ ശ്രമം. ഇപ്പോഴാകട്ടെ കാലാവസ്ഥ ഏറെക്കുറേ ദിലീപിന് അനുകൂലവുമാണ്. ആ നിര്‍ണായക നീക്കം ഉടൻ തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....

ദിലീപിന്റെ കാലന്‍ അപ്പുണ്ണിയോ നാദിര്‍ഷയോ...?? അവന്‍ അപകടകാരി...!! പോലീസ് പറയുന്നു..!

ആശയക്കുഴപ്പം തീർന്നു

ആശയക്കുഴപ്പം തീർന്നു

ആലുവ സബ് ജയിലിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി നടന്‍ ദിലീപ്. ചൊവ്വാഴ്ച ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുകയും കോടതി നടനെ വരുന്ന 22ാം തിയ്യതി വരെ വീണ്ടും റിമാന്‍ഡില്‍ വിടുകയും ചെയ്തിരുന്നു. ഒരിക്കല്‍ കൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു.

ജാമ്യാപേക്ഷ ഉടൻ

ജാമ്യാപേക്ഷ ഉടൻ

കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കിട്ടാനുള്ള താമസം കാരണം ജാമ്യാപേക്ഷ നല്‍കുന്നത് വൈകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിമാന്‍ഡ് കാലാവധി തീര്‍ന്നതിന് പിന്നാലെ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള നീക്കത്തിലാണ് ദിലീപിന്റെ അഭിഭാഷകര്‍.

ഉടൻ പുറത്തിറക്കും

ഉടൻ പുറത്തിറക്കും

പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികളിലാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി രാമന്‍പിള്ളയുടെ ഓഫീസ് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നാളെയാവും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയെന്ന് അഡ്വക്കേറ്റ് ബി രാമൻപിള്ള വ്യക്തമാക്കുന്നു.

അഭിഭാഷകരുമായി കൂടിക്കാഴ്ച

അഭിഭാഷകരുമായി കൂടിക്കാഴ്ച

ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് രാമന്‍പിള്ളയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദിലീപില്‍ നിന്നും ചോദിച്ചറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുപ്രീം കോടതിയിലേക്കില്ല

സുപ്രീം കോടതിയിലേക്കില്ല

നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ ജാമ്യത്തിന് ശ്രമിക്കുന്നത് തിരിച്ചടിയാകും എന്ന് കണ്ടാണ് നടന്‍ വീണ്ടും ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. നേരത്തെ റിമാന്‍ഡ് കാലാവധിയില്‍ ഒരുവട്ടം ജാമ്യാപേക്ഷ തള്ളിയതിനാല്‍ പെട്ടെന്ന് തന്നെ ജാമ്യഹര്‍ജി വീണ്ടും നല്‍കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു

പോലീസ് നീക്കം ഇങ്ങനെ

പോലീസ് നീക്കം ഇങ്ങനെ

ദിലീപിന്റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പോലീസിന്റെ നീക്കം. ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുന്‍പ് തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ദിലീപിന് വിചാരണത്തടവുകാരനായി തുടരേണ്ടി വരും.

രണ്ട് അറസ്റ്റുകൾ

രണ്ട് അറസ്റ്റുകൾ

ജാമ്യം തടയാൻ രണ്ട് അറസ്റ്റുകൾക്കും പോലീസ് ഒരുങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അത് ആരൊക്കെയാവും എന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്ത് വന്നിട്ടില്ല. അങ്ങനെയെങ്കിൽ ഇക്കാര്യവും ദിലീപിന്റെ ജാമ്യഹര്‍ജിയെ ബാധിച്ചേക്കും.

കാലാവസ്ഥ മാറി

കാലാവസ്ഥ മാറി

നേരത്തെ പോലീസിന്റെ കേസ് ഡയറി പരിശോധിച്ച ശേഷമാണ് അങ്കമാലി കോടതിയും ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ ആദ്യത്തെ ജാമ്യ ഹര്‍ജി നല്‍കുമ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമല്ല ഇ്‌പ്പോഴത്തേത് എന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്.

അപ്പുണ്ണിയും മൊബൈലും

അപ്പുണ്ണിയും മൊബൈലും

കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തതും അപ്പുണ്ണിയെ പിടികൂടാന്‍ കഴിയാത്തതും ആയിരുന്നു നേരത്തെ ദിലീപിന് തിരിച്ചടി ആയത്. ഫോണ്‍ കണ്ടെത്താന്‍ ഇ്‌പ്പോഴും കഴിഞ്ഞിട്ടില്ല എങ്കിലും അപ്പുണ്ണി ഹാജരായത് ദിലീപിന് ആശ്വാസമാണ്.

അന്വേഷണം അവസാനഘട്ടത്തിൽ

അന്വേഷണം അവസാനഘട്ടത്തിൽ

മാത്രമല്ല കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലുകളും മൊഴിയെടുപ്പുകളുമെല്ലാം അവസാന ഘട്ടത്തിലുമാണ്. ഇതും ദിലീപിന് കോടതിയില്‍ ചൂണ്ടിക്കാട്ടാവുന്നതാണ്. കൂടാതെ സിനിമാരംഗവുമായി ബന്ധപ്പെട്ടും ദിലീപിന് ചിലത് കോടതിയെ ബോധ്യപ്പെടുത്താനുണ്ട്.

കോടികൾ വെള്ളത്തിൽ

കോടികൾ വെള്ളത്തിൽ

ദിലീപിനെ നായകനാക്കി കോടികളുടെ ചിത്രങ്ങള്‍ തുടങ്ങി വെച്ചവരും പൂര്‍ത്തിയായതുമെല്ലാം കടക്കെണിയില്‍ പെട്ടിരിക്കുകയാണ്. അക്കാരണം കൊണ്ട് കരാറിലൊപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജാമ്യം അനുവദിക്കണമെന്നും കോടതിയില്‍ ആവശ്യം ഉയര്‍ന്നേക്കും. എന്നാൽ ദിലീപിന് ജാമ്യം കിട്ടാത്ത വിധം ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

English summary
Dileep wants to get out of the jail as soon as possible.
Please Wait while comments are loading...