കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം മൗനം.. പിന്നെ പൊട്ടിക്കരച്ചിൽ... ഭിത്തിയിൽ തല ഇടിച്ച് നെറ്റി മുറിഞ്ഞു.. തകർന്നടിഞ്ഞ് ജനപ്രിയൻ!

  • By Anamika
Google Oneindia Malayalam News

കൊച്ചി: 50 ദിവസം പിന്നിട്ട തടവറ ജീവിതം ജാമ്യം നേടുന്നതിലൂടെ അവസാനിക്കുമെന്ന ദിലീപിന്റെ പ്രതീക്ഷകളെല്ലാം അവസാനിച്ച് കഴിഞ്ഞു. ഹൈക്കോടതിയെ വീണ്ടും സമീപിച്ചാലും ഇനി സുപ്രീം കോടതിയില്‍ പോയാലും രക്ഷയില്ലെന്നാണ് അറിയുന്നത്. ജാമ്യാപേക്ഷ ഹൈക്കോടതി രണ്ടാം തവണയും നിരസിച്ചത് അറിഞ്ഞ ദിലീപ് ആകെ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടതി വിധിഅറിഞ്ഞ ശേഷം ജയിലിനകത്ത് ദിലീപിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നുവത്രേ. മംഗളമാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

കാവ്യാ മാധവനുമായി സുനിക്കുള്ള ബന്ധം രഹസ്യമല്ല.. തെളിവുണ്ട്..! എല്ലാം കോടതിയിൽ പൊളിച്ചടുക്കി!കാവ്യാ മാധവനുമായി സുനിക്കുള്ള ബന്ധം രഹസ്യമല്ല.. തെളിവുണ്ട്..! എല്ലാം കോടതിയിൽ പൊളിച്ചടുക്കി!

കോടികളും ഓണവും വെള്ളത്തിൽ... ദിലീപിന്റെ അടുത്ത നീക്കം... ഒരു കോടതിയും രക്ഷയ്ക്കെത്തില്ല..!കോടികളും ഓണവും വെള്ളത്തിൽ... ദിലീപിന്റെ അടുത്ത നീക്കം... ഒരു കോടതിയും രക്ഷയ്ക്കെത്തില്ല..!

50ലധികം ദിനങ്ങൾ

50ലധികം ദിനങ്ങൾ

ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി സൂപ്പര്‍താരം കഴിഞ്ഞത് നീണ്ട 50 ദിവസങ്ങളാണ്.

നേരത്തെ ഉണർന്നു

നേരത്തെ ഉണർന്നു

ഹൈക്കോടതി ജാമ്യം നല്‍കും എന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു നടനും ഉറ്റവരും. പതിവില്‍ നിന്നും വ്യത്യസ്തമായി ജാമ്യ വിധിയുടെ ദിവസം ദിലീപ് നേരത്തെ ഉണര്‍ന്നുവെന്ന് മംഗളം പറയുന്നു.

അറിയിച്ചത് വാർഡന്മാർ

അറിയിച്ചത് വാർഡന്മാർ

വിധി അറിയാനുള്ള തികഞ്ഞ ആകാംഷയില്‍ ആയിരുന്നുവേ്രത താരം. ഹൈക്കോടതി ജാമ്യം നിഷേധിച്ചു എന്ന വിവരം ജയി്‌ലിലെ വാര്‍ഡന്മാരാണ് ദിലീപിനെ അറിയിച്ചതെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

സൂപ്രണ്ട് വിളിപ്പിച്ചു

സൂപ്രണ്ട് വിളിപ്പിച്ചു

വിധി വന്ന ശേഷം രാവിലെ 10.20 ആയപ്പോള്‍ ദിലീപിനെ ജയില്‍ സൂപ്രണ്ട് തന്റെ മുറിയിലേക്ക വിളിപ്പിച്ചുവത്രേ. കോടതി വിധി ദിലീപിന് എതിരാണ് എന്ന വിവരം സൂപ്രണ്ടും ദിലീപിനെ ധരിപ്പിച്ചതായി മംഗളം പറയുന്നു.

പ്രതികരണമില്ല

പ്രതികരണമില്ല

വിവരം കേട്ടുവെങ്കിലും ദിലീപിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലത്രേ. സൂപ്രണ്ട് പറഞ്ഞതെല്ലാം കേട്ട് നില്‍ക്കുക അല്ലാതെ ദിലീപ് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ലെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

മൌനത്തോടെ മടക്കം

മൌനത്തോടെ മടക്കം

ഇതിനിടെ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ നിന്നും വിവരം അറിയിക്കാനുള്ള ഫോണ്‍വിളി വന്നു. തുടര്‍ന്ന് തന്റെ സെല്ലിലേക്ക് മൗനിയായി ആണത്രേ ദിലീപ് മടങ്ങിയത്.

തടവുകാരും വിഷമത്തിൽ

തടവുകാരും വിഷമത്തിൽ

സെല്ലില്‍ എത്തിയിട്ടും നടന്‍ ആരോടും സംസാരിക്കാന്‍ തയ്യാറായില്ലെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ദിലീപിന്റെ അവസ്ഥ സഹതടവുകാരെയും ഏറെ വിഷമിപ്പിച്ചുവത്രേ.

തല ഭിത്തിയിൽ ഇടിച്ചുവെന്ന്

തല ഭിത്തിയിൽ ഇടിച്ചുവെന്ന്

ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട വിധി അറിഞ്ഞ് സെല്ലില്‍ എ്ത്തിയ ദിലീപ് ഒരേ കിടപ്പ് തന്നെ ആയിരുന്നുവത്രേ. ഇടയ്ക്ക് വിഷമം കാരണം ഭിത്തിയില്‍ തല ഇടിച്ചുവെന്നും മംഗളം പറയുന്നു.

നെറ്റി മുറിഞ്ഞുവെന്നും

നെറ്റി മുറിഞ്ഞുവെന്നും

തല ഭിത്തിയില്‍ ഇടിച്ചത് കാരണം ദിലീപിന്റെ നെറ്റി മുറിഞ്ഞുവെന്നും വാര്‍ത്തയുണ്ട്. തുടര്‍ന്ന് സഹതടവുകാര്‍ ചേര്‍ന്നാണത്രേ ദിലീപിനെ സമാധാനിപ്പിച്ചത്.

മുന്നോട്ട് ഇനിയെന്ത്

മുന്നോട്ട് ഇനിയെന്ത്

ഹൈക്കോടതി വിധി വന്നശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ ജയിലില്‍ എത്തിയിരുന്നു. ഇനി എന്താണ് വേണ്ടത് എന്ന കാര്യത്തില്‍ കൂടിയാലോചനയും നടന്നുവെന്നും സുപ്രീം കോടതിയെ ഉടന്‍ സമീപിക്കേണ്ട എന്നാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Reports on Dileep's reaction in High Court verdict on Bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X