Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് ഗോസിപ്പുകള്‍ കൊണ്ട് പൊറുതിമുട്ടിയത്രേ, കാവ്യ ബലിയാട് അപ്പൊ മഞ്ജുവോ?

താര- ജോഡികളായ ദിലീപും കാവ്യയും വിവാഹിതരായി, തന്‍റെ കുടുംബ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളില്‍ കാവ്യ നിരപരാധിയെന്ന് ദിലീപ്.

കൊച്ചി : ഏറെക്കാലം സിനിമാ ലോകവും ആരാധകരും ചര്‍ച്ച ചെയ്ത ഒരു ഗോസിപ്പ് കഥയ്ക്ക് ശുഭപര്യവസാനിയായിരിക്കുകയാണ്.സിനിമയിലും ഗോസിപ്പിലും ഒരു പോലെ കൂട്ടായിരുന്ന ദിലീപ്- കാവ്യ ജോഡികള്‍ കൊച്ചിയില്‍ വിവാഹിതരായി. വെള്ളിയാഴ്ച 9.30നും 10.30നും ഇടയില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെയാണ് വിവാഹമെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഗോസിപ്പുകള്‍ കൊണ്ട് പൊറുതി മുട്ടിയത് കൊണ്ടായിരുന്നു കാവ്യയെ തന്നെ വിവാഹം കഴിച്ചതെന്നും താന്‍ കാരണം ബലിയാടായ കാവ്യയെ ജീവിതത്തിലേക്ക് ക്ഷണിച്ചതും അതുകൊണ്ട് തന്നെയാണെന്നുമാണ് ദിലീപ് പറയുന്നത്.

 പിന്തുണ

പിന്തുണ

കാവ്യമാധവനുമായുള്ള ദിലീപിന്റെ ബന്ധമാണ് ദിലീപ്- മഞ്ജു വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നായിരുന്നു ദിലീപ് - മഞ്ജു വിവാഹ മോചന സമയത്തെ ഗോസിപ്പുകള്‍. എന്നാല്‍ തന്റെ കുടുംബ ജീവിതം തകര്‍ന്നതിനു പിന്നില്‍ കാവ്യ അല്ലെന്ന് വിവാഹ ദിവസവും ദിലീപ് വ്യക്തമാക്കി. കാവ്യയെ സംരക്ഷിച്ചു കൊണ്ടാണ് ദിലീപ് സംസാരിച്ചതും.

 ഗോസിപ്പുകള്‍ വിവാഹത്തിലേക്ക്

ഗോസിപ്പുകള്‍ വിവാഹത്തിലേക്ക്

ഗോസിപ്പുകള്‍ കൊണ്ട് പൊറുതിമുട്ടിയാണ് കാവ്യയെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ദിലീപ് പറയുന്നു. ഇനിയൊരു വിവാഹം ഉണ്ടെങ്കില്‍ താന്‍ കാരണം ബലിയാടായ തന്റെ സുഹൃത്ത് കാവ്യയെ തന്നെയായിരിക്കുമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ദിലീപ് പറയുന്നു. ഗോസിപ്പുകളെ ശക്തമായി എതിര്‍ത്തു കൊണ്ടായിരുന്നു പലപ്പോഴും ഇരുവരും സംസാരിച്ചിരുന്നത്.

 ഇതൊക്കെ വ്യക്തമാക്കുന്നതെന്ത്

ഇതൊക്കെ വ്യക്തമാക്കുന്നതെന്ത്

21 ഓളം ചിത്രങ്ങളില്‍ കാവ്യയും ദിലീപും ജോഡികളായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തു വന്നത്. ഇതിനിടെ 2009ല്‍ കാവ്യ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തില്‍ മഞ്ജുവും മകളും പങ്കെടുത്തതും ദിലീപിന്റെ അസാന്നിധ്യവും ശ്രദ്ധേയമായി. 2010ല്‍ കാവ്യ- നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. ഇതോടെ വീണ്ടും കാവ്യ- ദിലീപ് ഗോസിപ്പുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. 2014ല്‍ ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞതോടെ ഗോസിപ്പുകള്‍ ശക്തമായി. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹിതരായതോടെ ഗോസിപ്പുകളും സത്യമാവുകയാണ്.

 പെട്ടെന്നുള്ള തീരുമാനം

പെട്ടെന്നുള്ള തീരുമാനം

ദിലീപ് - കാവ്യ വിവാഹം എല്ലാവരും പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും വെള്ളിയാഴ്ച എട്ടരയോടെ ഇരുവരും വിവാഹിതരാകുന്നുവെന്നറിഞ്ഞതോടെ ആരാധകരും ഒന്നു ഞെട്ടി. പ്രചരിച്ചിരുന്ന ഗോസിപ്പുകളൊക്കെ സത്യം തന്നെയല്ലേ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

 കാവ്യ നല്ല സുഹൃത്ത്

കാവ്യ നല്ല സുഹൃത്ത്

ദിലീപുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോള്‍ ദിലീപ് തന്റെ ഏട്ടന്റെ സ്ഥാനത്തുള്ള ആളാണെന്നായിരുന്നു കാവ്യ പറഞ്ഞിരുന്നത്. കാവ്യ തന്റെ നല്ല സുഹൃത്താണെന്നാണ് ദിലീപും പറഞ്ഞിരുന്നത്. ഇത്രയുമധികം ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചതു കൊണ്ടാണ് ഇത്തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. 2009ല്‍ കാവ്യ നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്തപ്പോള്‍ ഇരുവരുടയെും വാക്കുകള്‍ സത്യമാണെന്ന് വിശ്വസിക്കുകയായിരുന്നു ആരാധകര്‍.എന്നാല്‍ ഇരുവരുടെയും വിവാഹത്തോടെ ഗോസിപ്പുകളെല്ലാം യാഥാര്‍ഥ്യമാണെന്ന് ആരാധകര്‍ക്കു ബോധ്യമായി. എന്തിനായിരുന്നു ഈ നാടകങ്ങളൊക്കെ എന്നാണ് ആരാധകരുടെ ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+