ദിലീപിന്റെ രഹസ്യ നമ്പര്‍..സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാത്രം..അന്വേഷണത്തിലെ വഴിത്തിരിവ് !!
സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചിരുന്ന രഹസ്യ നമ്പര്‍ തന്നെയാണ് ദിലീപിന് കുരുക്കായി മാറിയത്.
കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ജനപ്രിയ താരം ദിലീപ് അറസ്റ്റിലായതിന് പിന്നില്‍ നിര്‍ണ്ണായക തെളിവായത് രഹസ്യ നമ്പര്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാത്തവരെ വിളിക്കാനായിരുന്നു ദിലീപ് ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ സ്വന്തം നമ്പറിലെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി മറ്റൊരു നമ്പര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
സ്വന്തം നമ്പറില്‍ നിന്നുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് വേറെ നമ്പര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടത്. രഹസ്യ നമ്പറിലേക്ക് വഴി തെളിയിച്ചത് അങ്ങനെയായിരുന്നു. അതിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

രഹസ്യ നമ്പര്‍
യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ തെളിവായത് ദിലീപ് ഉപയോഗിച്ചിരുന്ന രഹസ്യ നമ്പര്‍. അതിലേക്ക് വന്നതും പോയതുമായ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

സ്വന്തം നമ്പര്‍
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന സ്വന്തം നമ്പറിലെ ഫോണ്‍രേഖകളും പോലീസ് പരിശോധിച്ചിരുന്നു. കാവ്യാ മാധവന്‍, മാനേജര്‍ അപ്പുണ്ണി, സഹോദരന്‍ തുടങ്ങിയവരുടെ നമ്പറിലേക്കുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചിരുന്നു.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി
കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിളിക്കുന്നതിനല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദിലീപ് മറ്റൊരു നമ്പര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു തുടങ്ങിയത്.

സംശയം ബലപ്പെട്ടു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കുന്നതിനായി ദര്‍ബര്‍ ഹാളില്‍ താരസംഘടനയായ അമ്മയിലെ പ്രതിനിധികള്‍ ഒരുമിച്ച് ചേര്‍ന്നിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്നേ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

വിവരങ്ങള്‍
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയില്‍ നിന്നും ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ സുനി വെളിപ്പെടുത്തിയിരുന്നില്ല.

പരാതി
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി തന്നെ ബ്ലാക്ക് ചെയ്യുന്നുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. ഇതിനിടെ പോലീസ് ഇരുവരുടേയും നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. പ്രമുഖ യുവതാരവും നടിയും നിര്‍മ്മാതാവും കൂടി ദിലീപിന്റെ പേര് പറയുന്നതിനായി തന്നെ സമീപിച്ചിരുന്നുവെന്ന് അറസ്റ്റിലായ പ്രതി വെളിപ്പെടുത്തിയിരുന്നു.

അറസ്റ്റിലേക്ക്
സ്വകാര്യ ആവശ്യത്തിനായി ദിലീപ് ഉപയോഗിച്ചിരുന്ന രഹസ്യ നമ്പര്‍ പരിശോധിച്ചതോടെയാണ് കുടുതല്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ആ നമ്പറിലേക്കുള്ള ഫോണ്‍വിളികള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് ചിലരെ രഹസ്യമായി ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത്.












Click it and Unblock the Notifications