Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ ലക്ഷ്യം ആ നടിയുടെ വിവാഹം തകര്‍ക്കല്‍'; എന്നിട്ടോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യത്തിനായി ദിലീപ് കോടതിയില്‍ വാദിക്കുന്നത് സംശയത്തിനിട നല്‍കുന്നതാണെന്ന് റിപ്പോര്‍ട്ട്. ഈയൊരു ദൃശ്യം ലഭിക്കാന്‍ വേണ്ടിയായിരുന്നു മുഖ്യപ്രതിയായ ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആ ദൃശ്യം ദിലീപിന് നല്‍കിയാല്‍ ക്വട്ടേഷന്‍ വിജയിക്കുന്ന അവസ്ഥയായിരിക്കും വന്നുചേരുക.

പ്രതികളെ പോലീസ് പിടികൂടിയെങ്കിലും ഭാവിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് ഏറെ ദോഷം ചെയ്യുന്നതായിരിക്കും ആ ദൃശ്യങ്ങള്‍. നടിയുടെ വിവാഹം തകര്‍ക്കുകയായിരുന്നു ദിലീപിന്റെ ലക്ഷ്യമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നുണ്ട്. അങ്ങിനെയിരിക്കെ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭാവിയില്‍ നടിയെയോ അടുപ്പമുള്ളവരെയോ ബ്ലാക്ക്‌മെയിലിങ്ങിന് ഇരയാക്കാനും സാധ്യത നിലനില്‍ക്കുന്നു.

dileep

അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും പ്രതിക്ക് നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെടും. സാധാരണ രീതിയിലുള്ള തെളിവുകള്‍ പോലെയല്ല ദൃശ്യങ്ങളെന്നും ഇത് വിചാരണയെയും മറ്റും കാര്യമായി ബാധിക്കുമെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കും. ഇക്കാര്യം കാണിച്ച് എതിര്‍ സത്യവാങ്മൂലം നല്‍കും.

നടിയുടെ വിവാഹം മുടക്കുവാനായിട്ടായിരുന്നു വിവാഹ മോതിരം ഉള്‍പ്പെടെയുള്ളവ ചിത്രീകരിച്ചതെന്നാണ് സൂചന. ഭാവിവരനെ ഇത് കാണിച്ച് വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ദിലീപിന്. നടിയോടുള്ള അടങ്ങാത്ത വൈരാഗ്യമാണ് ഇത്തരമൊരു കൃത്യം ചെയ്യിക്കാന്‍ ദിലീപ് തയ്യാറായതെന്നും പ്രോസിക്യൂഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+