കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വിദേശത്ത് പോകണം; ഒന്നര മാസത്തെ യാത്ര, എതിര്‍പ്പുമായി പ്രോസിക്യൂഷന്‍, ദുരൂഹത!!

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് വിദേശത്ത് പോകുന്നതിന് പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന് ആവശ്യം. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്‌പോര്‍ട്ട് കോടതിയുടെ കൈവശമാണ്. പാസ് പോര്‍ട്ട് വിട്ടുതരികയും വിദേശത്ത് പോകാന്‍ അനുമതി നല്‍കമെന്നുമാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ശക്തമായ എതിര്‍പ്പുമായി പ്രോസിക്യൂഷന്‍ രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ വിദേശ യാത്ര. ഇതില്‍ ദുരൂഹതയുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. കേസിന്റെ നിലവിലെ സ്ഥിതിയും ദിലീപിന്റെ യാത്രയും പ്രോസിക്യൂഷന്‍ വാദങ്ങളും ഇങ്ങനെ....

ക്വട്ടേഷന്‍ സംഘങ്ങള്‍

ക്വട്ടേഷന്‍ സംഘങ്ങള്‍

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മലയാളക്കരയെ ഞെട്ടിച്ച് കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആദ്യ പ്രചാരണം. സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുള്ള പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ കേസില്‍ അറസ്റ്റിലായി. പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് കേസ് മാറി മറിഞ്ഞത്.

ഗൂഢാലോചന നടന്നു

ഗൂഢാലോചന നടന്നു

നടി ആക്രമിക്കപ്പെട് സംഭവത്തില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നടി മഞ്ജുവാര്യര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീമാകുന്നതിനിടെയാണ് ദിലീപുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നത്. ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ചു.

രണ്ട് തവണ വിദേശത്ത് പോയി

രണ്ട് തവണ വിദേശത്ത് പോയി

അധിക നാള്‍ നീണ്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിന് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് സമര്‍പ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതി സ്വീകരിച്ചു. നടന്‍ പുറത്തിറങ്ങി സിനിമാ ചിത്രീകരണവുമായി മുന്നോട്ട് പോയി. അതിനിടെ ദുബായിലേക്കും ഖത്തറിലേക്കും പോകേണ്ട സാഹചര്യം വന്നപ്പോള്‍ കോടതി ഇളവ് നല്‍കി.

ഇനി ജര്‍മനിയിലേക്ക്

ഇനി ജര്‍മനിയിലേക്ക്

ജര്‍മനിയിലേക്ക് പോകേണ്ടതുണ്ട് എന്നാവശ്യപ്പെട്ടാണ് ദിലീപ് ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ സിനിമാ ചിത്രീകരണത്തിന് പോകണമെന്ന് നടന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് വിട്ടുതരണമെന്ന നടന്റെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഒന്നര മാസത്തേക്ക് വേണ്ടിയാണ് ഇളവ് തേടിയിരിക്കുന്നത്.

ജനുവരി 30 വരെ

ജനുവരി 30 വരെ

ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ സിനിമാ ചിത്രീകരണത്തിന് ജര്‍മനിയില്‍ പോകണമെന്നതാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ വിചാരണ തുടങ്ങാന്‍ സാധിച്ചിട്ടില്ല.

അവഹേളനവും നീതി നിഷേധവും

അവഹേളനവും നീതി നിഷേധവും

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കേസില്‍ നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് വിചാരണ വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. പ്രതിയുടെ വിദേശ യാത്ര കാരണം വിചാരണ വൈകുന്നത് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതി നിഷേധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വിചാരണ നീളാന്‍ കാരണം

വിചാരണ നീളാന്‍ കാരണം

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് ആരോപണം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തോളമായി. പക്ഷേ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിചാരണ നീളുന്നത്.

വിശദീകരണങ്ങള്‍ കുറവ്

വിശദീകരണങ്ങള്‍ കുറവ്

പ്രതികള്‍ തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ദിലീപിന്റെ വിദേശ യാത്രാ അപേക്ഷയില്‍ വിശദീകരണങ്ങള്‍ കുറവാണ്. കൂടെ പോകുന്നവര്‍ ആരൊക്കെ. താമസം, മറ്റു അനുബന്ധ വിവരങ്ങള്‍ എന്നിവയൊന്നും പ്രതി അപേക്ഷയില്‍ വിശദീകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

സാക്ഷികളില്‍ കൂടുതലും

സാക്ഷികളില്‍ കൂടുതലും

ഒട്ടേറെ വിവരങ്ങള്‍ മറച്ചുവച്ചുള്ള അപേക്ഷ നിരസിക്കണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസിലെ പ്രധാന സാക്ഷികളില്‍ കൂടുതലും സിനിമാ രംഗത്തുള്ളവരാണ്. അതുകൊണ്ടുതന്നെ പ്രതികളുടെ ഇത്തരം വിദേശ യാത്രകള്‍ നിരീക്ഷിക്കണം. ദുരൂഹത നീക്കേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

വെള്ളിയാഴ്ച പരിഗണിക്കും

വെള്ളിയാഴ്ച പരിഗണിക്കും

എന്നാല്‍ വിദേശത്ത് പോകേണ്ടത് അത്യാവശ്യമാണെന്ന് ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കോടതിയുടെ ഏത് നിബന്ധനയും അംഗീകരിക്കാമെന്നും വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുമതി നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജി വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

 11 പ്രതികള്‍

11 പ്രതികള്‍

നേരത്തെ കോടതി അനുമതിയോടെ തന്നെ ദിലീപ് ദുബായിലേക്കും ഖത്തറിലേക്കും പോയിരുന്നു. ബിസിനസ് ആവശ്യാര്‍ഥമാണ് ദുബായിലേക്ക് പോയത്. ഖത്തറില്‍ പോയ വേളയില്‍ ദിലീപ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പെടെ 11 പ്രതികളാണുള്ളത്. ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെയുള്ളത്.

ഖത്തര്‍ ഇന്ത്യക്കാരുടെ ഇളവുകള്‍ വെട്ടിക്കുറച്ചു; പുതിയ നിബന്ധന, ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്ഖത്തര്‍ ഇന്ത്യക്കാരുടെ ഇളവുകള്‍ വെട്ടിക്കുറച്ചു; പുതിയ നിബന്ധന, ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്; ഉത്തരേന്ത്യ ശരണമാക്കാന്‍ ബിജെപി, രാഹുലും മോദിയും നേര്‍ക്കുനേര്‍കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്; ഉത്തരേന്ത്യ ശരണമാക്കാന്‍ ബിജെപി, രാഹുലും മോദിയും നേര്‍ക്കുനേര്‍

English summary
Dileep seek Court permission to travel abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X