ടൈംസ് ഓഫ് ഇന്ത്യക്കെതിരെ ദിലീപിന്റെ വക്കീല്‍ നോട്ടീസ്: 50 കോടി നഷ്ടരിഹാരം വേണം
കൊച്ചി: ടൈംസ് ഓഫ് ഇന്ത്യക്കെതിരെ സിനിമ താരം ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. ചാലക്കുടിയില്‍ ദിലീപ് നിര്‍മിച്ച മള്ട്ടിപ്ലക്സിനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അമ്പത് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഡി സിനിമാസ് എന്നാണ് ദിലീപിന്റെ മള്‍ട്ടിപ്ലക്സിന്റെ പേര്. ഈ മള്‍ട്ടിപ്ലക്സ് സര്‍ക്കാര്‍ പുറംപോക്ക് ഭൂമി കയ്യേറിയാണ് നിര്‍മിച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത കൊടുത്തത്. ഇതിനെതിരെയാണ് ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

കെസി സന്തോഷ് എന്ന അഭിഭാഷകന് നല്കിയ പരാതിയെ അടിസ്ഥാനമാക്കിയാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു ഇതെന്നും പിന്നീട് സര്‍ക്കാര്‍ ഇതിനെ പുറംപോക്ക് ഭൂമി ആയി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് അഭിഭാഷകന് പറയുന്നത്. ഈ വിഷയത്തില്‍ കെസി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് ദിലീപ് പറയുന്നത്. 2006 ല്‍ ആണ് ദിലീപ് ഇവിടെ ഒരേക്കറോളം സ്ഥലം വാങ്ങിയത്. ബിജു ഫിലിപ്, അഗസ്റ്റിന്, പോള്‍, സജി എന്നിവരില്‍ നിന്നാണ് ഈ സ്ശലം വാങ്ങിയത്. അതിന് കൃത്യമായ രേഖകളുണ്ടെന്നും ദിലീപ് പറയുന്നു.
കെസി സന്തോഷ് മുമ്പ് ജില്ലാ കളക്ടര്‍ക്ക് വിഷയത്തില്‍ നല്കിയ പരാതി തള്ളിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ദിലീപിന് തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
10 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് ദിലീപ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications