കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈംസ് ഓഫ് ഇന്ത്യക്കെതിരെ ദിലീപിന്റെ വക്കീല്‍ നോട്ടീസ്: 50 കോടി നഷ്ടരിഹാരം വേണം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ടൈംസ് ഓഫ് ഇന്ത്യക്കെതിരെ സിനിമ താരം ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. ചാലക്കുടിയില്‍ ദിലീപ് നിര്‍മിച്ച മള്‍ട്ടിപ്ലക്‌സിനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അമ്പത് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡി സിനിമാസ് എന്നാണ് ദിലീപിന്റെ മള്‍ട്ടിപ്ലക്‌സിന്റെ പേര്. ഈ മള്‍ട്ടിപ്ലക്‌സ് സര്‍ക്കാര്‍ പുറംപോക്ക് ഭൂമി കയ്യേറിയാണ് നിര്‍മിച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത കൊടുത്തത്. ഇതിനെതിരെയാണ് ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Dileep

കെസി സന്തോഷ് എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു ഇതെന്നും പിന്നീട് സര്‍ക്കാര്‍ ഇതിനെ പുറംപോക്ക് ഭൂമി ആയി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ഈ വിഷയത്തില്‍ കെസി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.

എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് ദിലീപ് പറയുന്നത്. 2006 ല്‍ ആണ് ദിലീപ് ഇവിടെ ഒരേക്കറോളം സ്ഥലം വാങ്ങിയത്. ബിജു ഫിലിപ്, അഗസ്റ്റിന്‍, പോള്‍, സജി എന്നിവരില്‍ നിന്നാണ് ഈ സ്ശലം വാങ്ങിയത്. അതിന് കൃത്യമായ രേഖകളുണ്ടെന്നും ദിലീപ് പറയുന്നു.

കെസി സന്തോഷ് മുമ്പ് ജില്ലാ കളക്ടര്‍ക്ക് വിഷയത്തില്‍ നല്‍കിയ പരാതി തള്ളിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ദിലീപിന് തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

10 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് ദിലീപ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
Dileep sends legal notice to Times of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X