• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അക്കാര്യം കോടതിയിൽ സമർത്ഥിക്കണം, ആ തെളിവ് കോടതി സ്വീകരിച്ചാൽ ദിലീപ് രക്ഷപ്പെടും; സജി നന്ത്യാട്ട്

Google Oneindia Malayalam News

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖ കേസിൽ ഒരിക്കവും നിർണായകമാകില്ലെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് .
മുൻപും പിൻപും ഇല്ലാത്ത ശബ്ദ രേഖയാണ് ബാലചന്ദ്രകുമാർ നൽകിയത്. ഏത് സാഹചര്യത്തിൽ ദിലീപ് പറഞ്ഞുവെന്ന് അറിയണ്ടേതുണ്ട്. ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് ടാബ് ഹാജരാകാത്തതെന്നും സജി നന്ത്യാട്ട് ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സജി സജി നന്ത്യാട്ട് . നിർമ്മാതാവിന്റെ വാക്കുകളിലേക്ക്

1


'നേരത്തേ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ ഈ വാദങ്ങളെല്ലാം നിരത്തിയതാണ്. അന്ന് ഹൈക്കോടതിക്ക് അത് ബോധ്യപ്പെട്ടിരുന്നെങ്കിൽ ദിലീപിന് ഇപ്പോൾ ജാമ്യം ലഭിച്ചേനെ. എഫ്എസ്എൽ റിപ്പോർട്ടിനെ തള്ളിക്കളയുന്നില്ല. എഫ്എസ്എഫ് പരിശോധന ഫലത്തെ ചോദ്യം ചെയ്ത് കൊണ്ട് ചണ്ഡീഗഡിലേക്ക് അയക്കുന്ന സാഹചര്യം വന്നേക്കാം. ദിലീപ് ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്നാണ് ചോദ്യം.

'ദിലീപ് അല്ല ചെയ്തത് എങ്കിൽ അന്ന് പറഞ്ഞ ആ വ്യക്തിയെ ദിലീപ് പുറത്ത് കൊണ്ടുവരട്ടെ'; ഭാഗ്യലക്ഷ്മി'ദിലീപ് അല്ല ചെയ്തത് എങ്കിൽ അന്ന് പറഞ്ഞ ആ വ്യക്തിയെ ദിലീപ് പുറത്ത് കൊണ്ടുവരട്ടെ'; ഭാഗ്യലക്ഷ്മി

2


ബാലചന്ദ്രകുമാർ നൽകിയ ശബ്ദ രേഖകൾ കോടതി തെളിവായി എടുക്കണമെന്നാണ് തന്റെ വാദം. കാരണം അതിലെവിടെയും നടിയെ ആക്രമിക്കാൻ താൻ ക്വട്ടേഷൻ കൊടുത്തെന്ന് ദിലീപ് പറഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ ദിലീപിനെ വെറുതെ വിടണം. ബാലചന്ദ്രകുമാർ പറയുന്നതിന് അനുസരിച്ച് മറ്റൊരാൾക്ക് വേണ്ടി ചെയ്തുവെന്നും മറ്റൊരാൾക്ക് വേണ്ടി ബലിയാടായെന്നും ദിലീപ് പുറകിലേക്ക് കൈചൂണ്ടി പറഞ്ഞെന്നാണ്.

3


മുൻപും പിൻപും ഇല്ലാത്ത ശബ്ദ രേഖയാണ് ബാലചന്ദ്രകുമാർ നൽകിയത്. ഏത് സാഹചര്യത്തിൽ ദിലീപ് പറഞ്ഞുവെന്ന് അറിയണ്ടേ? ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് ടാബ് ഹാജരാകാത്തത്.കേടായതാണെങ്കിലും അത് ഹാജരാക്കാമല്ലോ? ശബ്ദ ശകലങ്ങൾ മാത്രമാണ് അതിലുള്ളത്, വെറും മുക്കലും മൂളലുമാണ്. ദിലീപ് ഇത് പറഞ്ഞത് ഷൂട്ടിംഗ് സെറ്റിൽ വെച്ചാണെങ്കിലോ? ഇക്കാര്യങ്ങൾ അറിയണ്ടേ?

ദിലീപ് കേസ് ; 'കുറ്റബോധം തോന്നണമെങ്കിൽ.. അതുകൊണ്ടാണ് ഞങ്ങൾ കരിയറുമായി മുന്നോട്ട് പോകുന്നത്'; നാദിർഷദിലീപ് കേസ് ; 'കുറ്റബോധം തോന്നണമെങ്കിൽ.. അതുകൊണ്ടാണ് ഞങ്ങൾ കരിയറുമായി മുന്നോട്ട് പോകുന്നത്'; നാദിർഷ

5

ദിലീപിന്റെ ശബ്ദരേഖ ലാപ് ടോപ് വെച്ച് റെക്കോഡ് ചെയ്തതാണെങ്കിൽ ഇടയ്ക്കിടെയുള്ള ശബ്ദ ശകലങ്ങൾ മാത്രം എങ്ങനെയാണ് റെക്കോഡ് ചെയ്യുക. ഡിവൈസ് ഓണാക്കി വെച്ച് പിന്നെ ഓഫാക്കിയാൽ മാത്രമല്ല പല സമയങ്ങളിലായി റെക്കോഡ് ചെയ്യാൻ കഴിയൂ. ഇത് ഫുൾ ടൈം ഓണാക്കി വെച്ചിട്ടുണ്ടാകും. ഇതിൽ ബാലചന്ദ്രകുമാർ പറയുന്നതും ഉണ്ടാകാം, വെറെ സാഹചര്യമായിരിക്കാം.

ജയസൂര്യ അടുത്ത പടത്തിന് 'മുഹമ്മദ്'എന്ന് പേരിടാൻ തയ്യാറാകുമോ? കാസയ്ക്ക് വായടപ്പിച്ച മറുപടിയുമായി നടൻജയസൂര്യ അടുത്ത പടത്തിന് 'മുഹമ്മദ്'എന്ന് പേരിടാൻ തയ്യാറാകുമോ? കാസയ്ക്ക് വായടപ്പിച്ച മറുപടിയുമായി നടൻ

5


കരിമീൻ വാങ്ങി തലയും വാലും വയറും വെട്ടിക്കളയുന്നത് പോലെ തങ്ങൾക്ക് വേണ്ടത് മാത്രം വെട്ടിയെടുത്തത് പെൻ‍ഡ്രൈവിലായിരിക്കിയതായിരിക്കാം.സ്വാഭാവികമായും ദിലീപും ദിലീപിന്റെ വീട്ടുകാരും ഈ കേസിനെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ. ദൃശ്യങ്ങളെ കുറിച്ച് വക്കീലിൽ നിന്നും അറിയുമ്പോൾ സ്വാഭാവികമായും ഈ വിഷയങ്ങൾ ചർച്ച ചെയ്യും.വീട്ടിൽ വെച്ച് ദൃശ്യം കണ്ടുവെന്ന് പറയുന്ന ഒരു ശബ്ദവും നമ്മൾ കേട്ടിട്ടില്ല.

6


ദിലീപ് തന്നെ ശബ്ദരേഖയിൽ പറയുന്നത് ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ്. അപ്പോൾ ഈ ശബ്ദ രേഖ തെളിവായി സ്വീകരിച്ചാൽ ദിലീപ് രക്ഷപ്പെടും.ദിലീപിനോടും എനിക്ക് പറയാനുള്ളത് ഈ ശബ്ദരേഖ എന്റേതാണെന്ന് തന്നെ സമർത്ഥിക്കൂവെന്നാണ്. എഫ്എസ്എൽ റിപ്പോർട്ട് ശരിയാണെങ്കിൽ ദിലീപിനെ വെറുതെ വിടാൻ പറയാത്തത എന്താണ്.

7


നിങ്ങളുടെ ആവശ്യം അതല്ല. നിങ്ങൾക്ക് വേണ്ടത് വെട്ടിയെടുത്ത് ദിലീപിന് അനുകൂലമായി വരുന്നത് ചവറ്റുകൊട്ടയിൽ കളയുകയാണ്.
ദിലീപിന്റെ ശബ്ദരേഖയാണെന്ന് എഫ്എസ്എൽ റിപ്പോർട്ട് വന്നെന്ന് കരുതി ആരും കൊട്ടിഘോഷിക്കുകയൊന്നും വേണ്ട. അതൊരിക്കലും ഈ കേസിൽ നിർണായക തെളിവാകില്ല'.

English summary
Dileep Ashoul Admit That It was His Voicem Then He will be Escaped from case; saji nanthyat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X