മര്യാദക്കുട്ടിയായി ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് ദിലീപ്; പാസ്പോര്‍ട്ട് ഹാജരാക്കി
മര്യാദക്കുട്ടിയായി ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് ദിലീപ്; പാസ്പോര്‍ട്ട് ഹാജരാക്കി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയില്‍ വാസത്തിനു ജാമ്യത്തിലിറങ്ങിയ ജനപ്രിയ നായകന് ദിലീപ് പാസ്പോര്‍ട്ട് ഹാജരാക്കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പാസ്പോര്‍ട്ട് ഹാജരാക്കിയത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായിട്ടാണ് പാസ്പോര്‍ട്ട് ഹാജരാക്കിയത്.
ഏഴ് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് പാസ്പോര്‍ട്ട് ഹാജരാക്കിയത്. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ദിലീപ്. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്.

കര്‍ശന വ്യവസ്ഥയിലാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് ഹാജരാക്കുന്നതിന് പുറമെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യ വ്യവസ്ഥയില്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷം രൂപ കെട്ടി വയ്ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ ദിലീപിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ജാമ്യത്തിലിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications